കേരളാ എന്‍ട്രന്‍സ് പരീക്ഷാ തീയതിയില്‍ വീണ്ടും മാറ്റം..... പരീക്ഷ ജൂലൈ മൂന്നിന്

കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനപരീക്ഷ (കീം) വീണ്ടും മാറ്റി ജൂലൈ മൂന്നിനാക്കി. ആദ്യം ജൂണ്‍ 12നു നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ പിന്നീട് ജൂണ്‍ 26ലേക്കു മാറ്റിയിരുന്നു.
എന്നാല്‍ ദേശീയ എന്‍ജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ മെയിന്‍ പുനഃക്രമീകരിച്ച് ജൂണ്‍ 20 മുതല്‍ 29 വരെയാക്കിയതിനാലാണ് കേരള എന്‍ട്രന്‍സ് ജൂലൈ മൂന്നിലേക്കു നീട്ടിയത്.
രാവിലെ 10 മുതൽ 12.30 വരെ ഫിസിക്സും കെമിസ്ട്രിയും രണ്ടര മുതൽ അഞ്ചു വരെ മാത്തമാറ്റിക്‌സുമാണ്. ഹെൽപ്പ് ലൈൻ- 0471- 2525300.
അതേസമയം സംസ്ഥാന എന്‍ജിനീയറിങ്ഫാര്‍മസി പ്രവേശനപരീക്ഷ (കീം) അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ ആകുന്നു. ഐഐടികളിലേക്കും മറ്റുമുള്ള ജെഇഇ (ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം) മാതൃകയാകും ഇവിടെയും നടപ്പാക്കുന്നത്. ഓഫ്ലൈന്‍ പരീക്ഷ ഈ വര്‍ഷം കൂടിയേ ഉണ്ടാകൂകയുള്ളൂവെന്ന് സൂചന.
ഓണ്‍ലൈന്‍ പരീക്ഷാ നടത്തിപ്പിനു പ്രവേശനപരീക്ഷാ കമ്മിഷണര്‍ താല്‍പര്യപത്രം ക്ഷണിച്ചു. സ്വകാര്യ ഏജന്‍സികള്‍ക്കും നല്‍കാം. ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ ഏറെപ്പേര്‍ എഴുതുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്തി പരിചയമുള്ള ഏജന്‍സികളെയാണ് ഉദ്ദേശിക്കുന്നത്.
പരീക്ഷ ഒന്നിച്ചുനടത്താന്‍ ഒരു ലക്ഷത്തിലേറെ കംപ്യൂട്ടര്‍ ടെര്‍മിനലുകള്‍ ലഭ്യമാകണം. ഇതിനുള്ള മറ്റ് സാങ്കേതിക സംവിധാനങ്ങളും വേണം.
ഓണ്‍ലൈനാകുന്നതു വിദ്യാര്‍ഥികള്‍ക്കും ഗുണകരമാകും. ഇപ്പോഴത്തെ പരീക്ഷയില്‍ ഒഎംആര്‍ ഷീറ്റില്‍ ഒരിക്കല്‍ ഉത്തരം രേഖപ്പെടുത്തിയാല്‍ പിന്നെ മാറ്റാനാകില്ല.
ഓണ്‍ലൈന്‍ പരീക്ഷയില്‍ ആദ്യം രേഖപ്പെടുത്തുന്ന ഉത്തരം തെറ്റെന്നു തോന്നിയാല്‍ മാറ്റി പുതിയ ഓപ്ഷന്‍ നല്‍കാം. ചോദ്യക്കടലാസിന്റെയും ഒഎംആര്‍ ഷീറ്റിന്റെയും അച്ചടി ഒഴിവാക്കാം. ഒഎംആര്‍ ഷീറ്റുകള്‍ സ്‌കാന്‍ ചെയ്യുന്ന ജോലിയും ഒഴിവാകും.
"
https://www.facebook.com/Malayalivartha

























