Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

പഞ്ചാബ് ഇളകുന്നു... മദ്യപാനം നിര്‍ത്തിയെന്ന് സാക്ഷ്യപ്പെടുത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനിനെതിരെ ഗുരുതര ആരോപണം; മദ്യപിച്ച് ഗുരുദ്വാരയില്‍ പ്രവേശിച്ചതായി പരാതി; നടപടിയെടുക്കണമെന്ന് ബിജെപി; ബൈശാഖി ആഘോഷ വേളയില്‍ ദംദമാ സാഹിബ് ഗുരുദ്വാരയില്‍ ഭഗവന്ത് മന്‍ മദ്യപിച്ച് പ്രവേശിച്ചതായി ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി

17 APRIL 2022 08:59 AM IST
മലയാളി വാര്‍ത്ത

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്റെ മദ്യപാനം ഏറെ പ്രശസ്തമാണ്. ഭഗവന്ത് മന്റെ പരസ്യമായ മദ്യപാനം ഏറെ വിമര്‍ശനം കേട്ടിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനിടെ മദ്യപാനം നിര്‍ത്തിയതായി പറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും ഗുരുതര ആരോപണമാണ് ഭഗവന്ത് മനെതിരെ ഉയരുന്നത്.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ മദ്യപിച്ച് ഗുരുദ്വാരയില്‍ പ്രവേശിച്ചതായാണ് ആരോപണം. മദ്യപിച്ച് ഗുരുദ്വാരയില്‍ പ്രവേശിച്ചുവെന്നാരോപിച്ച് മന്നിനെതിരേ ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിങ് പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം പഞ്ചാബ് ഡിജിപിയോട് ആവശ്യപ്പെട്ടു.

 



ഓണ്‍ലൈനായി നല്‍കിയ പരാതിയുടെ സ്‌ക്രീന്‍ ഷോട്ട് തജീന്ദര്‍ പാല്‍ സിങ് ട്വിറ്ററില്‍ പങ്കുവെച്ചു. ദംദമാ സാഹിബ് ഗുരുദ്വാരയില്‍ മദ്യപിച്ച് പ്രവേശിച്ചതിനെതിരേ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരേ പോലീസില്‍ പരാതി നല്‍കി. പഞ്ചാബ് ഡിജിപിയോട് പരാതിയില്‍ നടപടി സ്വീകരിക്കാന്‍ അഭ്യര്‍ഥിക്കുന്നു, തജീന്ദര്‍ പാല്‍ സിങ് കുറിച്ചു.

ബൈശാഖി ആഘോഷ വേളയില്‍ ദംദമാ സാഹിബ് ഗുരുദ്വാരയില്‍ ഭഗവന്ത് മന്‍ മദ്യപിച്ച് പ്രവേശിച്ചതായി ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി) വെള്ളിയാഴ്ച ആരോപിച്ചിരുന്നു. അതിന്‍ മന്‍ മാപ്പ് പറയണമെന്നും എസ്.ജി.പി.സി ആവശ്യപ്പെട്ടിരുന്നു.

 



അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടി അധികാരത്തിലേറിയതിന് പിന്നാലെ നേരത്തെ നല്‍കിയിരുന്ന വാഗ്ദാനം നടപ്പാക്കാനൊരുങ്ങി ആംആദ്മി സര്‍ക്കാര്‍. ഇനി മുതല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യുതി ലഭ്യമാകും.

മുഖ്യമന്ത്രി ഭഗവന്ത് മന്‍ നയിക്കുന്ന സര്‍ക്കാര്‍ സംസ്ഥാനത്ത് ഒരു മാസം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനം. ജൂലായ് ഒന്ന് മുതല്‍ 300 യൂണിറ്റ് വൈദ്യുതിയാണ് സൗജന്യമായി നല്‍കുക. പഞ്ചാബില്‍ സൗജന്യ വൈദ്യുതി നല്‍കുന്ന പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ഭഗവന്ത് മന്‍ ചൊവ്വാഴ്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

എല്ലാ വീട്ടിലും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കുമെന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മുന്നോട്ട് വച്ച പ്രധാന വാഗ്ദ്ധാനങ്ങളിലൊന്നായിരുന്നു.

 



അതേസമയം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയത് തന്റെ നിര്‍ദേശപ്രകാരമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ ആരോപണങ്ങള്‍ക്ക് മറുപടി പറയവെയാണ് ഭഗവന്ത് മന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പരിശീലനത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരെ ഡല്‍ഹി മുഖ്യമന്ത്രിയെ കാണാനായി അയച്ചത്. കൂടുതല്‍ പരിശീലനം ആവശ്യമാണെങ്കില്‍ ഞാന്‍ എന്റെ ഉദ്യോഗസ്ഥരെ തമിഴ്‌നാട്ടിലേക്കോ ആന്ധ്രയിലേക്കോ ഗുജറാത്തിലേക്കോ വേണമെങ്കില്‍ ഇസ്രായേലിലേക്കോ അയക്കും. ആര്‍ക്കാണ് അതില്‍ എതിര്‍പ്പുണ്ടാവുകയെന്നും മന്‍ ചോദിച്ചു



ഡല്‍ഹി സര്‍ക്കാര്‍ വിദ്യാഭ്യാസം, ഊര്‍ജം, ആരോഗ്യം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചവരാണ്. അവിടെയല്ലാതെ എവിടെയാണ് ഉദ്യോഗസ്ഥരെ പരിശീലനത്തിന് അയക്കേണ്ടതെന്നും മന്‍ ചോദിച്ചു. പഞ്ചാബിലെ ഒരു കൂട്ടം ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുഖ്യന്ത്രി ഭഗവന്ത് മന്‍ ഇല്ലാതെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയത് സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഭഗവന്ത് മന്നിനെ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് കെജ്രിവാള്‍ നിയന്ത്രിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (2 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (2 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (2 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (3 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (3 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (3 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (3 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (5 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (5 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (6 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (6 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (7 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (7 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (7 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (7 hours ago)

Malayali Vartha Recommends