Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ശമ്പളമെവിടെ മന്ത്രീ... കെഎസ്ഇബി സമരം എങ്ങുമെങ്ങുമെത്താതെ നേതാക്കളുടെ സസ്‌പെന്‍ഷനിലും സ്ഥലം മാറ്റത്തിലും അവസാനിക്കവേ പുതിയ തട്ടകം തേടി സിഐടിയു; ശമ്പളം വിതരണം ചെയ്യാത്തതില്‍ മന്ത്രിക്കും കെഎസ്ആര്‍ടിസി എംഡിക്കും എതിരെ സിഐടിയു

17 APRIL 2022 11:08 AM IST
മലയാളി വാര്‍ത്ത

കെഎസ്ഇബി സമരം നമ്മള്‍ കണ്ടതാണ്. ഒരു വനിത ജീവനക്കാരി അനധികൃതമായി ജോലിയില്‍ ഹാജരാകാത്തതിനാല്‍ ഉണ്ടായ സസ്‌പെന്‍ഷനെ തുടര്‍ന്നാണ് സിഐടിയു അനുകൂല യൂണിയന്‍ സമരം നടത്തിയത്. അതാവട്ടെ നേതാവിന്റെ സസ്‌പെന്‍ഷനിലും അവസാനം സ്ഥലംമാറ്റത്തിലും അവസാനിച്ചു. ഇപ്പോഴിതാ സിഐടിയു രംഗത്തെത്തിയിരിക്കുന്നത് കെഎസ്ആര്‍ടിസിയ്‌ക്കെതിരെയാണ്.

പ്രക്ഷോഭം ശക്തമാക്കാനാണ് ഒരുങ്ങുന്നത്. ശമ്പളം വിതരണം ചെയ്യാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ഗതാഗത മന്ത്രി ആന്റണി രാജുവിനും കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിനുമെതിരെ സിപിഎം അനുകൂല സംഘടനയായ കെഎസ്ആര്‍ടിഇഎ രംഗത്ത്. ആനപ്പുറത്ത് കയറിയാല്‍ പട്ടിയെ പേടിക്കണ്ട എന്ന നിലയിലാണ് മന്ത്രിയുടെ പ്രവര്‍ത്തനമെന്നും തങ്ങള്‍ കൂടി പ്രവര്‍ത്തിച്ചിട്ടാണ് ആന്റണി രാജു മന്ത്രിയായതെന്നും അധികാരം കിട്ടിയപ്പോള്‍ മന്ത്രി ജീവനക്കാര്‍ക്ക് എതിരെ രംഗത്തു വരികയാണെന്നും സംസ്ഥാന സെക്രട്ടറി വി.ശാന്തകുമാര്‍ തുറന്നടിച്ചു.

 



ആന്റണി രാജുവിനു കുറച്ചു കാലത്തേക്കെങ്കിലും കിട്ടിയ മന്ത്രിപ്പണിയാണെന്ന കാര്യം ഓര്‍മ വേണം. ആനപ്പുറത്ത് കയറിയാല്‍ പിന്നെ പട്ടിയെ പേടിക്കേണ്ട എന്ന പോലെ മന്ത്രിപ്പണി കിട്ടിയാല്‍ ഇത് ആജീവനാന്തമാണെന്നുള്ള വ്യാമോഹത്തോടും അഹങ്കാരത്തോടും തൊഴിലാളികളുടെ നെഞ്ചത്ത് കയറാന്‍ വന്നാല്‍ അതു വകവച്ചു കൊടുക്കില്ല. ശമ്പളവിതരണം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം മന്ത്രിക്കാണ്.

ഒരു മാസത്തെ ശമ്പളം ആഘോഷവേളയില്‍ പോലും നല്‍കിയിട്ടില്ല. ശമ്പളം വൈകുന്നതിനു പിന്നില്‍ മന്ത്രിയുടെ കെടുകാര്യസ്ഥതയാണ്. ശമ്പളം നല്‍കാന്‍ കഴിവില്ലെങ്കില്‍ കെഎസ്ആര്‍ടിസി എംഡി രാജിവയ്ക്കണമെന്നും ശാന്തകുമാര്‍ പറഞ്ഞു.



കെഎസ്ആര്‍ടിസി കുത്തുപാളയെടുക്കുമ്പോള്‍ പുതുതായി തുടങ്ങിയ കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് വാര്‍ത്തകളില്‍ നിറയുകയാണ്. കൃത്യമായ അജന്‍ഡയോടെ നല്‍കിയ തെറ്റായ വാര്‍ത്തകളും തരംതാഴ്ത്തലും കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് സര്‍വീസിനു പ്രചാരണം ലഭിക്കാന്‍ സഹായിച്ചതായി കെഎസ്ആര്‍ടിസി.

സര്‍വീസ് ആരംഭിച്ചതിനു പിന്നാലെ സ്വിഫ്റ്റ് ബസുകള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നതായ റിപ്പോര്‍ട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായതിനു പിന്നാലെയാണ് ഫെയ്‌സ് ബുക് പേജിലൂടെ വിശദീകരണവുമായി കെഎസ്ആര്‍ടിസി എത്തിയത്.

ഏറ്റവും പുതിയ വാഹനങ്ങള്‍ക്കും പഴയ വാഹനങ്ങള്‍ക്കും അപകടം സംഭവിക്കാം. അപകടം എങ്ങനെ സംഭവിക്കുന്നു എന്നതാണ് പ്രധാനമെന്നും ഫെയ്‌സ് ബുക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

 



സ്വിഫ്റ്റ് ബസുകള്‍ ഓടിത്തുടങ്ങിയതോടെ സ്വകാര്യ ബസുകള്‍ നിരക്ക് കുറച്ചുവെന്ന അവകാശവാദവും കെഎസ്ആര്‍ടിസി ഉന്നയിച്ചു. സ്വകാര്യ ബസുകള്‍ അമിത നിരക്ക് ഈടാക്കുകയാണെന്നു ആരോപിച്ച് വ്യാഴാഴ്ച കെഎസ്ആര്‍ടിസി കുറിപ്പിട്ടിരുന്നു. ഇതിനു പിന്നാലെ സ്വകാര്യ ബസുകള്‍ നിരക്കു കുറച്ചുവെന്നാണ് കെഎസ്ആര്‍ടിസിയുടെ അവകാശവാദം.

അതിനിടെ മാവൂര്‍ റോഡ് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ സ്വിഫ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് ചില്ലുകള്‍ തകര്‍ന്നു. ബെംഗളൂരുവിലേക്ക് പോവാന്‍ നിര്‍ത്തിയിട്ട ബസില്‍, ബത്തേരിയില്‍നിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു.
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ സര്‍വീസ് ആരംഭിച്ച അന്നു തന്നെ അപകടത്തില്‍പെട്ടിരുന്നു. ഏപ്രില്‍ 11ന് തിരുവനന്തപുരം ഡിപ്പോ, കല്ലമ്പലം എന്നിവിടങ്ങളും ഏപ്രില്‍ 12ന് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ വച്ചും അപകടം ഉണ്ടായി.

ഏപ്രില്‍ 14ന്, തൃശൂര്‍ കുന്നംകുളം മലായ ജംക്ഷനു മുന്നില്‍ വാനിടിച്ചു വീണ തമിഴ്‌നാട് സ്വദേശി പരസ്വാമി (55) യുടെ കാലില്‍ കൂടി സ്വിഫ്റ്റ് ബസ് കയറിയിറങ്ങിയിരുന്നു. പരസ്വാമിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (2 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (2 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (3 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (3 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (3 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (3 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (3 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (5 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (5 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (6 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (6 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (7 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (7 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (7 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (7 hours ago)

Malayali Vartha Recommends