വേര്‍പാട് താങ്ങാനാവാതെ.... ഫ്ലാറ്റിന്റെ 12ാം നിലയില്‍ നിന്നു താഴേക്ക് വീണ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പത്താംക്ലാസുകാരിക്ക് ദാരുണാന്ത്യം

വേര്‍പാട് താങ്ങാനാവാതെ.... ഫ്ലാറ്റിന്റെ 12ാം നിലയില്‍ നിന്നു താഴേക്ക് വീണ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പത്താംക്ലാസുകാരിക്ക് ദാരുണാന്ത്യം
സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഫ്ലാറ്റിന്റെ മുകളില്‍ നിന്നും വീണു മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ റെയ (15) ആണ് മരിച്ചത്. യുഎസിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ജോണ്‍ ടെന്നി കുര്യന്റെ മകളാണ് മരിച്ച റെയ. ഇന്നലെ രാത്രി പത്തിനാണ് സംഭവം
ശബ്ദം കേട്ട് എത്തിയ ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാരന്‍ ആണ് പെണ്‍കുട്ടി വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ ഫ്ളാറ്റ് അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു. കണ്‍ട്രോള്‍ റൂം പൊലീസ് എത്തി റെയയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha