കോടഞ്ചേരിയിലെ പ്രണയവിവാഹത്തിലെ വധു ജോയ്സ്നയെ 19-ന് ഹാജരാക്കാന്‍ പോലീസിനോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി... ഹാജരായപ്പോള്‍ തനിക്ക് കാണാന്‍ കഴിഞ്ഞില്ല, മകളെ തട്ടിക്കൊണ്ടുപോയതാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പിതാവ്, ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വധൂവരന്മാര്‍ ഹാജരാകുമ്പോള്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകം

കോടഞ്ചേരിയിലെ പ്രണയവിവാഹത്തിലെ വധു ജോയ്സ്നയെ 19-ന് ഹാജരാക്കാന്‍ പോലീസിനോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി
കോടഞ്ചേരിയിലെ പ്രണയവിവാഹത്തിലെ വധു ജോയ്സ്നയെ 19-ന് ഹാജരാക്കാന്‍ പോലീസിനോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി. ജോയ്സ്നയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് ജോസഫ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. ഇതിലാണ് ജസ്റ്റിസ് സതീഷ് നൈനാന്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നിര്‍ദേശം.
ഈ ഹര്‍ജിയില്‍ ഈ മാസം 12-നാണ് കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിക്കും കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സി.ഐ.യ്ക്കും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്.
ജോയ്സ്നയെ കാണാനില്ലെന്നാരോപിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. കണ്ടെത്താനായില്ലെന്നു വ്യക്തമാക്കി നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ച ദിവസം ജോയ്സ്ന ഭര്‍ത്താവ് ഷെജിനൊപ്പം താമരശ്ശേരി കോടതിയില്‍ ഹാജരായി. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും വ്യക്തമാക്കി. ഷെജിനൊപ്പം പോകാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു.
മകളെ തട്ടിക്കൊണ്ടുപോയതാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പിതാവ് വ്യക്തമാക്കിയിരുന്നു. ഹാജരായപ്പോള്‍ തനിക്കു കാണാന്‍ കഴിഞ്ഞില്ലെന്നാണ് പിതാവിന്റെ വാദം.
അതുകൊണ്ട് തന്നെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വധൂവരന്മാര്‍ ഹാജരാകുമ്പോള്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കോടഞ്ചേരിയില്‍ ജോയ്സനയുടെ വീട്ടിലെത്തി രക്ഷിതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
മകളെ തട്ടിക്കൊണ്ടുപോയതാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പിതാവ് വ്യക്തമാക്കിയിരുന്നു. ഹാജരായപ്പോള്‍ തനിക്കു കാണാന്‍ കഴിഞ്ഞില്ലെന്നാണ് പിതാവിന്റെ വാദം.
"
https://www.facebook.com/Malayalivartha

























