കെഎസ്ആര്‍ടിസി ബസ് അപകടം വീണ്ടും..... നാവായിക്കുളത്ത് കെ.എസ്.ആര്‍.ടി.സി മിന്നലും തടി ലോറിയും കൂട്ടിയിടിച്ച് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്ക്, ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അപകടം

കെഎസ്ആര്‍ടിസി അപകടം വീണ്ടും..... നാവായിക്കുളത്ത് കെ.എസ്.ആര്‍.ടി.സി മിന്നലും തടി ലോറിയും കൂട്ടിയിടിച്ച് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്ക്, ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അപകടം ഉണ്ടായത്.
നാവായിക്കുളത്ത് 28-ാം മൈലിലാണ് കെ.എസ്.ആര്‍.ടി.സി മിന്നലും തടി ലോറിയും കൂട്ടിയിടിച്ചത്. തമിഴ്‌നാട് സ്വദേശികളായ അഞ്ച് യാത്രക്കാര്‍ക്കും ബസ് ഡ്രൈവറായ കോട്ടയം സ്വദേശി ഷനോജിനും കണ്ടക്ടര്‍ അഞ്ചല്‍ സ്വദേശി അനൂപിനുമാണ് പരിക്കേറ്റത്്. ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് അപകടം സംഭവിച്ചത്.
തിരുവനന്തപുരം ഭാഗത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി മിന്നലും എതിര്‍ദിശയില്‍ വന്ന തടി ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. തടി ലോറിയെ ഓവര്‍ടേക്ക് ചെയ്തു വന്ന ആംബുലന്‍സിന്റെ ബാക്കില്‍ തട്ടിയ ശേഷം ബസ് തടി ലോറിയുമായി കൂട്ടിയിടിച്ചു.
രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോയ ശേഷം മടങ്ങി വന്ന ആംബുലന്‍സിന്റെ പിന്‍ഭാഗത്താണ് ബസ് തട്ടിയത്. തുടര്‍ന്ന് ലോറിയുടെ സൈഡിലും ഇടിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ ആറ് പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഗുരുതര പരിക്കേറ്റ യാത്രക്കാരില്‍ ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ നടപടികള്‍ സ്വീകരിച്ച് കല്ലമ്പലം പോലീസ്.
അതേസമയം തുടര്‍ച്ചയായി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് അപകടത്തില്‍ പെടുന്നത് ഏറെ ചര്‍ച്ചാവിഷയമായി മാറിയിരുന്നു.
"
https://www.facebook.com/Malayalivartha

























