Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കൊള്ളാലോ പിണറായി സഖാവേ.. 29 ലക്ഷത്തിന്റെ അമേരിക്കന്‍ ചികിത്സ, കേരളത്തിലെ ഏതെങ്കിലും മെഡിക്കല്‍ കോളേജില്‍ പോയാ പോരേ? കഷ്ടം തന്നെ.. ഇനി കമലച്ചേട്ടത്തിടെ ചെലവ് എപ്പോ പുറത്തുവിടും?

17 APRIL 2022 11:12 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തവണ അമേരിക്കയില്‍ പോയി ചികിത്സിച്ചതിന്റെ ചെലവ് കേട്ട് പൊതുഭരണ അക്കൗണ്ട്‌സ് വിഭാഗം അധികൃതരുടെ കിളിപാറിയിരിക്കുകയാണ്. അമേരിക്കയിലെ മയോക്ലിനിക്കില്‍ ചികില്‍സക്ക് ചെലവായത് ഒന്നും രണ്ടുമൊന്നുമല്ല 29, 82,032 രൂപയാണ്.

2022 ജനുവരി 11 മുതല്‍ 26 വരെ അതായത്, 15 ദിവസത്തെ ചികിത്സാ ചെലവാണിത്. ചിലവായ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ 30/3/22 ല്‍ സമര്‍പ്പിച്ച അപേക്ഷ കണ്ടാണ് പൊതുഭരണ വകുപ്പ് അകൗണ്ട്‌സ് വിഭാഗത്തിന്റെ കണ്ണുത്തള്ളിയത്. എന്നാലും 29.82 ലക്ഷം രൂപ അനുവദിച്ച് പൊതുഭരണ അക്കൗണ്ട്‌സ് വിഭാഗം ഉത്തരവിറക്കി കഴിഞ്ഞെന്നാണ് വിവരം.

 

ഇല്ലെങ്കില്‍ ചിലപ്പോള്‍ പണിപോകും എന്ന് അവര്‍ക്ക് ഭയമുണ്ട്. പക്ഷേ തുടര്‍ പരിശോധനയില്‍ ക്രമപ്രകാരമല്ലാതെയോ അധികമായോ തുക വാങ്ങിയിട്ടുണ്ടെന്നറിഞ്ഞാല്‍ മുഖ്യമന്ത്രി പ്രസ്തുത തുക തിരിച്ച് അടക്കണം എന്നും ഉത്തരവില്‍ പറയുന്നുണ്ട്. അതായത്, മുഖ്യമന്ത്രിയാണെന്ന് കരുതി എന്ത് തോന്നിവാസവും ചെയ്യാന്‍ കഴിയില്ല എന്നൊരു താക്കീതാണിത്.

പിന്നെ ഈ കണക്കുകളൊക്കെ കേള്‍ക്കുമ്പോള്‍ ചില ഇടതുപക്ഷ അനുഭാവികള്‍ ചിലപ്പോള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്. മുഖ്യമന്ത്രിയല്ലെ കേരളത്തെ ഭരിക്കുന്ന ആളല്ലെ എന്നൊക്കെ പറഞ്ഞ് മുടന്തന്‍ ന്യായീകരണവുമായി രെംഗത്ത് വരാനും ഇടയുണ്ട്. അതുകൊണ്ട് അങ്ങനെ ഹാലിളകുന്നവരോട് ഒരു കാര്യം പറയട്ടെ, നമ്മളാണ് ഇവരെ ജയിപ്പിച്ച് കസേരയില്‍ ഇരുത്തുന്നത്. ഖജനാവിന്റെ താക്കോല്‍ ഇരിക്കുന്നത് അവരുടെ കൈയ്യിലാണേലും ആ ഖജനാവ് നിറയുന്നത് നമ്മള്‍ സാധാരണക്കാര്‍ കാരണമാണെന്ന് കൂടി ഓര്‍ക്കണം.

മാത്രമവുമല്ല നമ്മളെ ഞെട്ടിക്കുന്ന വേറെയൊരു കാര്യം കൂടിയുണ്ട്. നേരത്തെ പറഞ്ഞ ആ 29, 82,032 രൂപയില്ലേ അത് മുഖ്യന്റെ ചികിത്സാ ചെലവ് മാത്രമാണ് കേട്ടോ.. ഇതിന് പുറമെ വിമാന യാത്ര, മറ്റ് അനുബന്ധ ചെലവുകള്‍ എല്ലാം പിന്നാലെ വരുന്നുണ്ട്.

 

മാത്രമല്ല മുഖ്യനെ അനുഗമിച്ചിരുന്ന നമ്മുടെ കമലച്ചേട്ടത്തിക്കും പേഴ്‌സണല്‍ അസിസ്റ്റന്റ് സുനിഷിനും വന്ന ചെലവുകള്‍ ഇതുവരെ കണക്കാക്കി കഴിഞ്ഞിച്ചില്ല എന്നാണ് അറിയുന്നത്. ഇതെല്ലാം കണക്കാക്കി വരുമ്പോള്‍ ആ തുകയും ഖജനാവില്‍ നിന്ന് കൊടുക്കാന്‍ പൊതുഭരണ അക്കൗണ്ട്‌സ് വിഭാഗം അധികൃതര്‍ തയ്യാറായേ മതിയാകൂ. ഇതെല്ലാം കഴിയുമ്പോഴേക്കും കേരളത്തിന്റെ കാര്യത്തില്‍ എന്തായാലും ഒരു തീരുമാനമാകും എന്നത് വ്യക്തം.

ഇനി മറ്റൊരു ഞെട്ടിക്കുന്ന കാര്യം കൂടി നിങ്ങളുടെ അറിവിലേക്ക് എത്തിക്കട്ടെ. മുഖ്യമന്ത്രി ഈയടുത്ത് തന്നെ മറ്റൊരു അമേരിക്കന്‍ യാത്ര കൂടി നടത്തുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ എല്ലാ വര്‍ഷവും മുഖ്യമന്ത്രിക്ക് അരക്കോടിരൂപ ചികില്‍സാ ചെലവ് മാത്രമായി ഖജനാവില്‍ നിന്ന് ഒഴുകും.

അല്ല അപ്പോ ഒരു സംശയം, നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക് സത്യത്തില്‍ എന്താണ് അസുഖം. ഇന്നുവരെ അദ്ദേഹത്തിന്റെ അസുഖ വിവരം എന്താണെന്ന് പുറത്തു വിട്ടിട്ടില്ല. ഇനിയിപ്പൊ എത്രവലിയ അസുഖമാണെങ്കിലും അതിന് അമേരിക്കയില്‍ പോയി ഡോക്ടറെ കാണേണ്ടതുണ്ടോ?

 

കേരളത്തിന്റെ ആരോഗ്യ മോഡല്‍ മികച്ചതാണെന്ന് നാഴിക്ക് നാല്‍പ്പത് വട്ടം വാദിക്കുന്ന വ്യക്തിയാണല്ലോ നമ്മുടെ മുഖ്യമന്ത്രി. എന്ത് അസുഖം വന്നാലും അത് ചികിത്സിച്ച് മാറ്റാനുള്ള എല്ലാ സൗകര്യങ്ങളും കേരളത്തില്‍ ഇന്നുണ്ട് എന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാലും തന്റെ ചികില്‍സയ്ക്ക് വേണ്ടി മുഖ്യമന്ത്രി പോകുന്നത് അമേരിക്കയിലാണ്.

കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ആധുനിക സൗകര്യങ്ങളെല്ലാം തന്നെ ഇന്നുണ്ട്. സാധാണക്കാര്‍ ആശ്രയിക്കുന്ന ഇത്തരം ആശുപത്രികളില്‍ പോകാന്‍ രാഷ്ട്രീയക്കാര്‍ പ്രത്യേകിച്ച് ഭരണരപക്ഷത്തുള്ളവര്‍ മടിക്കുന്നത് എന്തിനാണ്. നിങ്ങള്‍ മെഡിക്കല്‍ കോളേജുകളില്‍ പോകുകയാണെങ്കില്‍ ഇങ്ങനെ ഖജനാവ് കാലിയാവുകയുമില്ലല്ലോ. ഇതൊക്കെ ചിന്തിക്കേണ്ടത് സാധാരണക്കാരായ ജനങ്ങള്‍ കൂടിയാണ്.

 

ഇനി അമേരിക്കന്‍ ഡോക്ടറെ കണ്ടില്ലെങ്കില്‍ അത് സ്റ്റാറ്റസിനെ ബാധിക്കും എന്നതാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ പിന്നെ ഒന്നും പറയാനില്ല പ്രിയ സഖാക്കളെ..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (2 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (2 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (3 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (3 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (3 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (3 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (3 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (5 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (5 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (6 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (6 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (7 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (7 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (7 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (7 hours ago)

Malayali Vartha Recommends