സുബൈറിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടാണ് ശ്രീനിവാസന്റെ കൊലപാതകം. ... ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖായ പാലക്കാട് മേലാമുറിയില്‍ ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് പോലീസിന്റെ പ്രാഥമിക വിവര റിപ്പോര്‍ട്ട്... നാളെ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു

ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖായ പാലക്കാട് മേലാമുറിയില്‍ ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് പോലീസിന്റെ പ്രാഥമിക വിവര റിപ്പോര്‍ട്ട്.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാറ ഏരിയാ പ്രസിഡന്റായ കുപ്പിയോട് സുബൈറിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടാണ് ശ്രീനിവാസന്റെ കൊലപാതകം. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രതികള്‍ എത്തിയതെന്നും എഫ്ഐആറില്‍.
ആറ് പേരാണ് സംഘം ചേര്‍ന്നെത്തി കൊലപാതകം നടത്തിയത്. സുബൈറിന്റെ സുഹൃത്തുക്കളാണ് കൊലപാതകം നടത്തിയിരിക്കുന്നത്. ഇത് രാഷ്ട്രീയമായ കൊലപാതകമാണെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നുണ്ട്.. കണ്ടാലറിയുന്ന ആറു പേര്‍ എന്നാണ് റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്.അതേസമയം പ്രതികളുടെ പേരോ മറ്റു വിവരങ്ങളോ ഇല്ല. വാഹനത്തിന്റെ നമ്പറും എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടില്ല.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പള്ളിയില്‍ പോയി പിതാവിനൊപ്പം ബൈക്കില്‍ വീട്ടിലേക്കുമടങ്ങുകയായിരുന്ന സുബൈറിനെ കുപ്പിയോടിനുസമീപം കാറിടിച്ചുവീഴ്ത്തി അഞ്ചംഗസംഘം വെട്ടുകയായിരുന്നു.
രണ്ടുകാറുകളില്‍ എത്തിയ അക്രമിസംഘം, ബൈക്കിലിടിപ്പിച്ച കാര്‍ ഉപേക്ഷിച്ചശേഷം രണ്ടാമത്തെ കാറില്‍ രക്ഷപ്പെട്ടു. ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സുബൈര്‍ മരിച്ചു. പിതാവ് അബൂബക്കറിന് ബൈക്കില്‍നിന്നുവീണ് നിസ്സാരപരിക്കേറ്റിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് 1.10-ഓടെയാണ് പാലക്കാട് പട്ടണത്തിലെ മേലാമുറിയില്‍ സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കുവില്പന സ്ഥാപനത്തില്‍ കയറി ശ്രീനിവാസനെ മൂന്നു ബൈക്കുകളിലായി എത്തിയ സംഘം വെട്ടിയത്. തലയ്ക്കും കാലിനും പരിക്കേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ഇതിനിടെ പാലക്കാട് നാളെ സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയിലാകും യോഗം. നാളെ വൈകീട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാകും യോഗം.
"
https://www.facebook.com/Malayalivartha

























