Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കോട്ടയം ജില്ലയിൽ വിൽക്കാനെത്തിച്ച 9 കിലോ കഞ്ചാവുമായി മൂന്നംഗ സംഘം പിടിയിൽ; പ്രതികൾ പിടിയിലായത് ചങ്ങനാശേരി തൃക്കൊടിത്താനത്ത് നിന്നും

17 APRIL 2022 02:03 PM IST
മലയാളി വാര്‍ത്ത

കോട്ടയം ജില്ലയിൽ വിൽപ്പനയ്ക്ക് എത്തിച്ച ഒൻപത് കിലോ കഞ്ചാവുമായി മൂന്നംഗ സംഘത്തെ ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും തൃക്കൊടിത്താനം പൊലീസും ചേർന്ന് പിടികൂടി. ത്യക്കൊടിത്താനം സ്വദേശികളായ അജേഷ് എ. എച്ച് (26), ജെബി ജെയിംസ് (30), ആരോമല്‍ വിജയന്‍ (22) എന്നിവരെയാണ് ത്യക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ഇ.അജീബിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

വിഷു ദിനമായ വെളളിയാഴ്ച ജില്ലയില്‍ നടന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ചങ്ങനാശ്ശേരി സബ് ഡിവിഷിനല്‍ ഉള്‍പ്പെടുന്ന ത്യക്കൊടിത്താനം പൊലീസ്സ്‌റ്റേഷന്‍ പരിധിയില്‍ മാടപ്പള്ളി വില്ലേജില്‍ മാടപ്പള്ളി കൊച്ചുറോഡ് ഭാഗത്തുള്ള വെയ്റ്റിംഗ് ഷെഡില്‍ സംശയാസ്പദമായി കണ്ട പ്രതികളിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.

എറണാകുളം റേഞ്ച് ഡി.ഐ.ജി യുടെ നിര്‍ദ്ദേശപ്രകാരം കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ മേല്‍നോട്ടത്തിലാണ് സ്‌പെഷ്യല്‍ ഡ്രൈവ് നടന്നത്. കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി ആര്‍. ശ്രീകുമാറിന്റെയും, കോട്ടയം ജില്ലാ നാര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി എം. എം. ജോസിന്റെയും നേത്യത്വത്തിലായിരുന്നു പരിശോധന.

ത്യക്കൊടിത്താനം എസ്.എച്ച്.ഓ അജീബ് ഇ, എസ്.ഐ രഘുകുമാര്‍, എ.എസ്.ഐമാരായ സഞ്ജു,ഗിരീഷ്,സഞ്ജീവ്, സി.പി.ഓ. ലാലു കോട്ടയം ഡാന്‍സാഫ് ടീമംഗങ്ങളായ എസ്. ഐ ( ഗ്രേഡ് ) സജീവ് ചന്ദ്രന്‍, എസ്.സി. പി. ഓ ശ്രീജിത്ത്. ബി. നായര്‍, സിവിൽ പൊലീസ് ഓഫിസർമാരായ തോംസണ്‍ മാത്യു , കെ. ആര്‍ അജയകുമാര്‍, അരുണ്‍. എസ്, ഷെമീര്‍ സമദ്, അനീഷ് വി. കെ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

 

ജില്ലയില്‍ വിതരണം ചെയ്യാന്‍ ആന്ധ്രാപ്രദേശില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം കടത്തിക്കൊണ്ടുവന്ന കഞ്ചാവ് ആണ് പിടിച്ചെടുത്തട്ടുള്ളത്. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളിലും മയക്കുമരുന്നു കേസുകളിലും പ്രതികളാണ്. ത്യക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളവരുമാണ്. ഇതില്‍ അജേഷ് എന്നയാള്‍ ത്യക്കൊടിത്താനം പോലീസ്സ്‌റ്റേഷനില്‍ 2021 രജിസ്റ്റര്‍ ചെയ്ത ആയുധ നിയമ പ്രകാരം ലൈസൻസ് ഇല്ലാതെ ആയുധം കൈവശം വച്ച കേസിലെ പ്രതിയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (2 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (2 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (3 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (3 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (3 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (3 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (3 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (5 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (5 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (6 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (6 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (7 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (7 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (7 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (7 hours ago)

Malayali Vartha Recommends