Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ഹൃദ്വിൻ വെള്ളത്തിനടിയിൽ ഉള്ളത് ആരും അറിഞ്ഞില്ല; ഹൃദ്വിനെ കണ്ടെത്തിയത് മൂന്നാൾ പൊക്കത്തിൽ വെള്ളം ഒഴുക്കിക്കളഞ്ഞ്, സ്‌കൂൾ, കോളേജ് പഠനകാലത്ത് മിടുക്കനായ വിദ്യാർത്ഥി! 10 വർഷംമുമ്പ് ഹൃദയാഘാതംമൂലം പിതാവ് മരിച്ച അതേദിനത്തിൽ മകനും; വേദനയായി അഷ്മിനും!

17 APRIL 2022 03:06 PM IST
മലയാളി വാര്‍ത്ത

നാടിനെ നടുക്കിക്കൊണ്ടാണ് ഹൃദ്വിനും അഷ്മിനും ഈ ലോകത്തോട് വിടപറഞ്ഞത്. 10 വർഷംമുമ്പ് ഹൃദയാഘാതംമൂലം പിതാവ് മരിച്ച അതേദിനത്തിൽ തന്നെ മകന് ദാരുണമരണം സംഭവിച്ചതിന്റെ നടുക്കത്തിലാണ് ഏവരും. വിലങ്ങാട് പുഴയിൽ ഹൃദ്വിൻ, ബന്ധുവായ ആലപ്പാട്ട് ആഷ്മിൻ എന്നിവരാണ് ശനിയാഴ്ച കൂടല്ലൂർ കയത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദ്വിന്റെ സഹോദരി ഹൃദ്യയെ രക്ഷിക്കുകയായിരുന്നു. വിലങ്ങാട് പരേതനായ കൂവത്തോട്ട് പേപ്പച്ചന്റെയും മെർലിയുടെയും മകനാണ് ഹ്യദ്വിൻ (21). മെർലിയുടെ സഹോദരി മഞ്ജുവിന്റെയും ആലപ്പാട്ട് സാബുവിന്റെയും മകളാണ് മരിച്ച ആഷ്മിൻ (14).

വിഷു-ഈസ്റ്റർ അവധി ആഘോഷിക്കാനായി ബംഗളൂരുവിൽ നിന്നും വിലങ്ങാടുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഹൃദ്വിനും കുടുംബവും. ഇതിനിടയിലാണ് സംഭവം ഉണ്ടാകുന്നത്. പത്തുവർഷംമുമ്പ് തന്നെ ഏപ്രിൽ 16-നാണ് ഹൃദ്വിന്റെ അച്ഛൻ കൂവത്തോട്ട് പേപ്പച്ചൻ ഹൃദായാഘാതംമൂലം മരിച്ചത്. അങ്ങനെ പിതാവിന്റെ മരണശേഷമാണ് ഹൃദ്വിന്റെ കുടുംബം ബംഗളൂരുവിലേക്ക് താമസമാക്കുകയായിരുന്നു. ഹൃദ്വിൻ സ്‌കൂൾ, കോളേജ് പഠനകാലത്ത് തന്നെ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു.

സംഭവദിവസം രാവിലെ പതിനൊന്നോടെ വിലങ്ങാട് അങ്ങാടിക്കടുത്തെ പമ്പ് ഹൗസിന് സമീപത്തെ കൂടല്ലൂർ കയത്തിലാണ് അപകടം നടന്നത്. ഇതിനുസമീപം താമസിക്കുന്ന മാതൃസഹോദരി മഞ്ജുവിന്റെ വീട്ടിലേക്ക് വന്നതായിരുന്നു ഹൃദ്വിനും സഹോദരി ഹൃദ്യയും. ഇരുവരും ആഷ്മിനൊപ്പം കുളിക്കാനിറങ്ങുന്നതിനിടയിൽ കാൽവഴുതി കയത്തിൽ പോയതാണെന്നാണ് സൂചന. തടയണ കെട്ടിയതിനാൽ തന്നെ മൂന്നാൾ ഉയരത്തിൽ വെള്ളമുണ്ടായിരുന്നതായി സൂചന. ഹൃദ്വിന്റെ അമ്മ മെർലിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം ഇത്തരത്തിൽ നടത്തിയത്.

അതോടൊപ്പം തന്നെ ആദ്യം ആഷ്മിനെയും പിന്നീട് ഹൃദ്യയെയും കരക്കെത്തിക്കുകയുണ്ടായി. പിന്നീടാണ് ഒരാൾകൂടി വെള്ളത്തിലുണ്ടെന്ന് അറിയാൻ കഴിഞ്ഞത്. തടയണയിൽനിന്ന് വെള്ളം ഒഴുക്കിയും മറ്റുമാണ് ഹൃദ്വിനെ നാട്ടുകാർ കരക്കെത്തിച്ചത്. എന്നാൽ കരക്കെത്തിച്ചപ്പോൾത്തന്നെ മരിച്ചിരുന്നു. ബാംഗ്ലൂരിൽ സിഎ വിദ്യാർത്ഥിയാണ് ഹൃദ്വിൻ. വിലങ്ങാട് സെയ്ന്റ് ജോർജ് ഹൈസ്‌കൂൾ വിദ്യാർത്ഥിനിയാണ് ആഷ്മിൻ. അമീഷ, എയ്മിൻ എന്നിവർ സഹോദരങ്ങളാണ്. ഇരുവരുടെയും സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് വിലങ്ങാട് സെയ്ന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ നടക്കുകയുണ്ടായി.

അതേസമയം, വിലങ്ങാട് വാണിമേൽപ്പുഴയും നരിപ്പറ്റ പഞ്ചായത്തിന്റെ വാളൂക്കുപുഴയും സംഗമിക്കുന്ന കൂടല്ലൂർ കയത്തിലാണ് ദാരുണമായ അപകടമുണ്ടായത്. വാണിമേൽപ്പുഴയുടെ വിവിധ ഭാഗങ്ങളിലെ കയങ്ങളിൽ അപകടങ്ങൾ പതിവാണ്. വിലങ്ങാട് പമ്പ്ഹൗസിനടുത്തുവെച്ച് ബഹളം കേൽക്കുകയുണ്ടായി. ഇതിനുപിന്നാലെ വിലങ്ങാട് അങ്ങാടിയിൽനിന്ന് ആളുകൾ കുതിച്ചെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബിനോയ് തോമസ് ചിലമ്പിക്കുന്നേൽ, ബിനീഷ് എബ്രഹാം നാഗതിങ്കൽ, സോയൂസ് പുളിക്കൽ, ലിബിൻ പുത്തൻപുരയിൽ, കെഎൻ പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

 

 

എന്നാൽ വള്ളത്തിൽ മുങ്ങി പൊങ്ങിയ ആഷ്മിനെ കരയ്‌ക്കെത്തിച്ചപ്പോൾ തന്നെ ജീവനുണ്ടായിരുന്നു. കിലോമീറ്ററുകൾ അകലെയുളള കല്ലാച്ചിയിലെ സ്വകാര്യാശുപത്രിയിൽ എത്തിയ ശേഷമാണ് മരണം സംഭവിച്ചത്. വാണിമേൽ പരിസരത്ത് മതിയായ ചികിത്സാസൗകര്യമുണ്ടായിരുന്നുവെങ്കിൽ കൃത്യസമയത്ത് കുട്ടിയെ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്ന് നാട്ടുകാർ ചൂണ്ടിക്കാണിച്ചു. മൃതദേഹങ്ങൾ വടകര ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (2 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (2 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (3 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (3 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (3 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (3 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (3 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (5 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (5 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (6 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (6 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (7 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (7 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (7 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (7 hours ago)

Malayali Vartha Recommends