Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

പ്രതികളെ തിരിച്ചറിഞ്ഞു! എല്ലാത്തിനേം തുക്കിയെടുക്കാൻ വിജയ് സാക്കറെ പാലക്കാട്ടേക്ക് ഒന്നിനേം വെറുതെ വിടില്ല

17 APRIL 2022 09:29 PM IST
മലയാളി വാര്‍ത്ത

പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളും ആസൂത്രിതമെന്ന് എഡിജിപി വിജയ് സാക്കറെ. എ.സുബൈർ (43) വധക്കേസ് പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികൾ നിരീക്ഷണത്തിലാണെന്നും ഉടന്‍ പിടിയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ശ്രീനിവാസൻ (44) വധക്കേസില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെല്ലാം നിരീക്ഷണത്തിലാണ്. ചിലര്‍ കസ്റ്റഡിയിലുണ്ട്. രണ്ട് കേസും അന്വേഷിക്കുന്നത് രണ്ട് പ്രത്യേക സംഘമാണെന്നും അദ്ദേഹം പറഞ്ഞു. ആസൂത്രിത കൊലപാതകം തടയുക എളുപ്പമല്ലെന്നും പൊലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നും വിജയ് സാക്കറെ പറഞ്ഞു.


പോപ്പുലർ ഫ്രണ്ട് എലപ്പുള്ളി ഏരിയ സെക്രട്ടറി കുപ്പിയോട് എ.സുബൈർ (43), ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് എ.ശ്രീനിവാസൻ (44) എന്നിവരാണു കൊല്ലപ്പെട്ടത്.
സുബൈറിന്റെ പോസ്റ്റ്മോർട്ടം നടപടികൾ നടക്കുന്നതിനിടെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് മേലാമുറി ജംക്‌ഷനു സമീപമുള്ള കടയിൽ ശ്രീനിവാസനെ അക്രമികൾ വെട്ടിവീഴ്ത്തുകയായിരുന്നു. സുബൈറിന്റെ കൊലപാതകത്തിൽ 4 പേരെ കസ്റ്റഡിയിലെടുത്തിരുന്നു.സുബൈറിന്റെ കൊലപാതകം ആർഎസ്എസ് ആസൂത്രണം ചെയ്തതാണെന്നു പോപ്പുലർ ഫ്രണ്ടും ശ്രീനിവാസന്റെ കൊലപാതകം പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും ചേർന്നു നടത്തിയതാണെന്നു ബിജെപിയും ആരോപിച്ചു. സുബൈറിന്റെ കൊലപാതകത്തിൽ 4 പേരെ കസ്റ്റഡിയിലെടുത്തു.

 

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45നു പള്ളിയിൽനിന്നു പിതാവിനോടൊപ്പം ബൈക്കിൽ മടങ്ങുകയായിരുന്ന സുബൈറിനെ എലപ്പുള്ളി നോമ്പിക്കോട്ടുവച്ച് അക്രമി സംഘം കാറിടിച്ചു വീഴ്ത്തി വെട്ടുകയായിരുന്നു. പിതാവ് അബൂബക്കറിന്റെ ദൃക്‌സാക്ഷിമൊഴിപ്രകാരം 2 കാറുകളിലായി 5 പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്ന ത്. ബൈക്കി‍ൽനിന്നു വീണ് അബൂബക്കറിനും പരുക്കുണ്ട്. ‌

 


സുബൈറിനെ ഇടിച്ചിട്ട കാർ കഴിഞ്ഞ നവംബറിൽ കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് സഞ്ജിത്തിന്റെ പേരിലുള്ളതാണ്. സഞ്ജിത്ത് കൊല്ലപ്പെടുന്നതിനു മു‍ൻപു തന്നെ കാർ വർക്‌ഷോപ്പിൽ നൽകിയിരുന്നതായും പിന്നീട് വീട്ടിലേക്കു വാഹനം കൊണ്ടുവന്നിട്ടില്ലെന്നും കുടുംബം അറിയിച്ചു. കൊല്ലപ്പെടുംമുൻപ് സഞ്ജിത്തിനെ ആക്രമിച്ചതിനു സുബൈറിന്റെ പേരിൽ കേസുണ്ടെന്നു പൊലീസ് വ്യക്തമാക്കി. സുബൈറിന്റെ കബറടക്കം നടത്തി. ഭാര്യ സീനത്ത്. മക്കൾ: സുഹൈബ്, സഹദ്, സജാദ്.

 

സുബൈറിന്റെ പോസ്റ്റ്മോർട്ടം നടപടികൾ നടക്കുന്നതിനിടെയാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് മേലാമുറി ജംക്‌ഷനു സമീപമുള്ള കടയിൽ ശ്രീനിവാസനെ അക്രമികൾ വെട്ടിവീഴ്ത്തിയത്. 3 ഇരുചക്രവാഹനങ്ങളിലെത്തിയ ആറംഗ സംഘത്തിലെ 3 പേർ അകത്തുകയറി ശ്രീനിവാസനെ വെട്ടി. സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. സെക്കൻഡ്ഹാൻഡ് ഇരുചക്രവാഹനങ്ങൾ വിൽക്കുന്ന കട നടത്തുന്നയാളാണ് ശ്രീനിവാസൻ.

 

സമൂഹമാധ്യമങ്ങളിൽ വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ അറസ്റ്റ് ചെയ്യുമെന്നും ഗ്രൂപ്പുകളും അഡ്മിൻമാരും സൈബർ ഡോം നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. പാലക്കാട് ജില്ലയിൽ 20നു വൈകിട്ട് 6 വരെ നിരോധനാജ്ഞ ഏർപ്പെടുത്തി. ജില്ലയിൽ 6 കമ്പനി സായുധ പൊലീസിനെ വിന്യസിക്കാൻ ഡിജിപി നിർദേശിച്ചു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി വിജയ് സാഖറെയെ പാലക്കാട്ടേക്ക് അയച്ചു. 2 കൊലപാതകങ്ങളും പ്രത്യേക സംഘം അന്വേഷിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (1 hour ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (1 hour ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (1 hour ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (1 hour ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (2 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (2 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (2 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (3 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (4 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (5 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (5 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (5 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (6 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (6 hours ago)

Malayali Vartha Recommends