Widgets Magazine
19
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു പിഞ്ചുകുഞ്ഞിന്റെ മരണം, തകർന്ന ഹസ്നയുടെ ജീവിതം; നെടുമങ്ങാട് ആശുപത്രിയിലെ 'അശ്രദ്ധ' തുടക്കഥയാവുന്നു...


പ്രവാസികളെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടുന്നു; ഫോം 6A-യിലെ പിഴവുകൾക്ക് ഉത്തരവാദി കമ്മീഷൻ: ശിക്ഷ അപേക്ഷകർക്ക്...


മൊബൈൽ അൺലോക്ക് ചെയ്യാൻ പോലീസ്: അന്വേഷണ സംഘത്തിന് വെല്ലുവിളിയായി രാഹുലിന്റെ നീക്കം...


രണ്ടു തവണ കുറഞ്ഞ വിലയില്‍ തന്നെ തുടരുകയാണ് സ്വർണം.. ഗ്രാം വില 14,135 രൂപയിൽ തന്നെ..പവൻവില 1,13,080 രൂപ..18 കാരറ്റ് സ്വർണവിലയും മാറിയില്ല..


യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഇതേ സ്‌കൂളിലെ പിആര്‍ഓ ആയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അറസ്റ്റില്‍..3-ാം ദിനം ആത്മഹത്യാ കുറിപ്പ്..വീട്ടിൽ നിന്ന് തൂക്കി പോലീസ്..

മത്തി കഴിച്ച പൂച്ചകള്‍ ചത്തു.. മീന്‍കറി കൂട്ടിയവര്‍ ആശുപത്രിയിൽ..കേരളത്തെ വിഷം തീറ്റിച്ചവർ കുടുങ്ങും

17 APRIL 2022 10:01 PM IST
മലയാളി വാര്‍ത്ത

ദേശീയ ശരാശരിയെക്കാൾ നാലുമടങ്ങ് കൂടുതലാണു മലയാളിയുടെ മീനുപയോഗം. ഇതു നന്നായി മനസ്സിലാക്കി, ലാഭം മാത്രം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്നവർക്കു മുന്നിലെ എളുപ്പവഴിയാണു മീനിലെ വിഷംചേർക്കൽ. മീൻ കൊണ്ടുള്ള വിഭവങ്ങൾ മലയാളികളുടെ വീക്‌നസാണ് . പക്ഷേ തീൻ മേശയിൽ മീനിനൊപ്പം ചിലപ്പോൾ നമ്മൾ ഫോർമാലിനും വിളമ്പാറുണ്ടോ?നമ്മൾക്ക് ഇതൊക്കെ ശ്രദ്ധിക്കാൻ എവിടാണ് നേരം അല്ലേ..എന്നാൽ കേരളത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി വരുന്ന വാർത്ത അത്ര സുഖമുള്ളതല്ല. നെടുങ്കണ്ടത്ത് മീന്‍കറി കഴിച്ചവര്‍ക്ക് വയറുവേദനയും പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചത്തതുമായ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ഈ സംഭവത്തെ തുടർന്ന് മീനില്‍ ചേര്‍ക്കുന്ന മായം കണ്ടെത്താന്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.


ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയും പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചത്തതും വലിയ ആശങ്കയായ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. നെടുങ്കണ്ടത്തെ ആറ് പോയിന്റുകളില്‍ നിന്നും ശേഖരിച്ച എട്ട് സാമ്പിളുകള്‍ എറണാകുളത്തെ കാക്കനാട്ടുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റീജിയണല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവയുടെ പരിശോധനാ ഫലം എത്രയും വേഗം ലഭ്യമാക്കി തുടര്‍നടപടി സ്വീകരിക്കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുള്ളത്.മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നലെതന്നെ പ്രദേശത്ത് പരിശോധന നടത്തി. ഉടുമ്പന്‍ചോല ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘവും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് മുണ്ടിയെരുമ, തൂക്കുപാലം, കൂട്ടാര്‍, കൊച്ചറ, പുറ്റടി എന്നിവിടങ്ങളിലെ ആറ് വില്‍പന കേന്ദ്രങ്ങളില്‍ നിന്നാണ് മത്സ്യസാമ്പിളുകള്‍ ശേഖരിച്ചത്.

തൂക്കുപാലത്ത് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയില്‍ നിന്ന് മീന്‍ വാങ്ങിയവര്‍ക്കാണ് ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മീനിന്റെ തലയും ചില ഭാഗങ്ങളും കഴിച്ച വീട്ടിലെ രണ്ട് പൂച്ചകള്‍ക്കും പൂച്ചക്കുട്ടികള്‍ക്കും ചില പ്രശ്നങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് അവര്‍ സ്ഥലത്തെ വെറ്റിറിനറി സര്‍ജനെ ഇക്കാര്യം അറിയിച്ചു. അടുത്ത ദിവസം ഒരു പൂച്ച ചത്തു. ഇതേ കാലയളവില്‍ തന്നെ മത്തി മീന്‍ കഴിച്ച് പൂച്ച ചത്തതായി അയല്‍വാസികളില്‍ ഒരാള്‍ പരാതിപ്പെട്ടു. ഭക്ഷ്യവിഷബാധയോ സീസണല്‍ വൈറസോ ആകാം പൂച്ചകളുടെ മരണത്തിന് കാരണമെന്ന് നെടുങ്കണ്ടം വെറ്റിറിനറി സര്‍ജന്‍ അറിയിച്ചു. അടുത്ത കാലത്തായി മത്സ്യം കഴിച്ച ചിലര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതായി മെഡിക്കല്‍ ഓഫീസറും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടിയന്തരമായി അന്വേഷിച്ച് സാമ്പിളുകള്‍ ശേഖരിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചത്.

അതേസമയം, ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയും പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചാകുന്നതായുമുള്ള വാര്‍ത്തയെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
ഭക്ഷ്യവിഷബാധയോ സീസണല്‍ വൈറസോ ആകാം പൂച്ചകളുടെ മരണത്തിന് കാരണമെന്ന് നെടുങ്കണ്ടം വെറ്റിറിനറി സര്‍ജന്‍ അറിയിച്ചു. അടുത്ത കാലത്തായി മത്സ്യം കഴിച്ച ചിലര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതായി മെഡിക്കല്‍ ഓഫീസറും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടിയന്തരമായി അന്വേഷിച്ച് സാമ്പിളുകള്‍ ശേഖരിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചത്.

കേരളത്തിലെ നാടൻ മാർക്കറ്റുകളിലെ ചെറുകിടക്കാരിൽവരെ മായം കലർത്തിയ മൽസ്യമെത്തുന്നുവെങ്കിൽ, അതിനു പിന്നിൽ സംസ്ഥാനത്തിനു പുറത്തുള്ള വൻവ്യവസായികൾക്ക് ഒരു തത്വമുണ്ട്: ‘മീനിനല്ല, സമയത്തിനാണു വില’. മംഗലാപുരം, തൂത്തുക്കുടി, വൻതോതിൽ മൽസ്യബന്ധനം നടക്കുന്ന ഗുജറാത്ത് തുറമുഖങ്ങൾ എന്നിവിടങ്ങളിൽ മീനിന്റെ പഴക്കം മാറ്റിയെടുക്കാൻ എന്തുമാർഗവും സ്വീകരിക്കും. ദിവസവും 400 – 500 ടൺ മൽസ്യം കേരളത്തിലെ മാർക്കറ്റിലേക്കു കയറ്റി അയയ്ക്കുന്ന മംഗലാപുരം തുറമുഖത്ത് രാവിലെ ഒരുമണിക്കൂറിൽ നടക്കുന്ന ലേലം അഞ്ചും ആറും കോടി രൂപയുടേതാണ്.

അധികം മത്തി കിട്ടുന്ന ദിവസംതന്നെ, അതെല്ലാം മാർക്കറ്റിലേക്കു വിട്ടാൽ വില കിലോയ്ക്കു 30 രൂപയാകും. എന്നാൽ, പത്തു ദിവസം സൂക്ഷിച്ചശേഷം, മത്തിക്കു ക്ഷാമമുള്ളപ്പോൾ വിപണിയിലെത്തിച്ചാൽ വില 200 രൂപവരെയാകാം. സമയത്തിനാണു വിലയെന്നതിനാൽ മീനിന്റെ ‘ആയുസ്സ്’ നീട്ടിക്കൊടുക്കാൻ രാസവസ്തുക്കളല്ലാതെ മറ്റു മാർഗമില്ല. അത് ഫോർമലിൻ, അമോണിയ, സോഡിയം ബെൻസോയേറ്റ് എന്നിങ്ങനെ എന്തുമാകാം. ഇതൊക്കെ നമുക്ക് അറിയാവുന്നത്. അറിയാത്തത് എത്രയോ....


മൃതദേഹങ്ങൾ കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതാണു ഫോർമലിൻ എന്നു പറയുമ്പോൾത്തന്നെ, മീൻമാർക്കറ്റിൽ ഇതിന്റെ ഉപയോഗം വ്യക്തമാണ്. ആഴ്ചകളോളം കടലിൽതങ്ങി മീൻപിടിക്കുന്ന ബോട്ടുകൾ ഫോർമലിൻ ചേർത്ത ഐസ് കരുതും. ഐസ് അലിഞ്ഞു ഫോർമലിൻ വെള്ളമായി അതിൽ മീൻ കിടന്നാൽ ആഴ്ചകൾ തള്ളിനീക്കാം. ബാക്ടീരിയകളെ കൊല്ലാൻ ഉപയോഗിക്കുന്ന അമോണിയയുടെ ഉപയോഗവും വൻതോതിൽ മീൻമാർക്കറ്റുകളിൽ കണ്ടുവരുന്നു. മീൻ ചത്തുകഴിയുമ്പോൾ സ്വാഭാവികമായും കുറച്ച് അമോണിയ ഉൽപാദിപ്പിക്കപ്പെടുമത്രെ. അതിന്റെ മറവിൽ കുറച്ച് അമോണിയകൂടി ചേർത്താലും പരിശോധനയിൽ പിടിക്കപ്പെടില്ല.

എത്ര അഴുകിയ മീനിനെയും നല്ല പിടയ്ക്കുന്ന മീനാക്കുന്ന ഒരു പൊടിയുണ്ട്; പ്രിഷർ ഫിഷ് എന്നാണ് ഓമനപ്പേര്. മീൻപിടിത്ത ബോട്ടുകാർക്കും കച്ചവടക്കാർക്കുമൊക്കെ, ചില ഏജൻസികൾ ഇതു കൊടുത്തിട്ടുണ്ട്. മുംബൈയിൽനിന്നാണ് ഇൗ പൊടിയുടെ വരവെന്നു മൊത്തക്കച്ചവടക്കാർക്കറിയാം. താഴെത്തട്ടിൽ എത്തിച്ചിട്ടു കച്ചവടക്കാരോടു പറയും: ഇൗച്ചയൊന്നും വരില്ല. ഇത് അൽപം കലക്കി മീൻ കഴുകിയെടുത്താൽ മതിയെന്ന്. ഇവൻ കൊടുംവില്ലനാണെന്നു 2016 നവംബറിൽ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

മംഗലാപുരം തുറമുഖത്തുനിന്നു ശേഖരിച്ച ഇൗ പൊടി കേന്ദ്ര സർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി) ലാബിലും സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പിനു കീഴിലുള്ള കൗൺസിൽ ഫോർ ഫുഡ് റിസർച് ആൻഡ് ഡവലപ്മെന്റ് (സിഎഫ്ആർഡി) ലാബിലും പരിശോധനയ്ക്കു നൽകി. ഫലം പുറത്തുവന്നപ്പോൾ, അമിതമായി ഉപയോഗിച്ചാൽ‌ മാരകമായ അസുഖങ്ങളുണ്ടാക്കുന്ന സോഡിയം ബെൻസോയേറ്റ് ആണിതെന്നു തെളി‍ഞ്ഞിരുന്നു.
വെന്താലും പോകില്ല ഫോർമലിൻ

ചത്തശേഷം മീനിലേക്കു കയറുന്ന ബാക്ടീരിയകളെ ഫോർമലിൻ നശിപ്പിക്കും. രണ്ടോ മൂന്നോ ആഴ്ചവരെ മീൻ കേടാകാതെ ഇരിക്കും. അതിനു കൂടുതൽ ഫോർമലിൻ തളിക്കണമെന്നുമാത്രം. മീനിന്റെ പുറത്തുമാത്രമല്ല, മാംസത്തിലേക്കും ഫോർമലിൻ കയറിപ്പറ്റും. മത്സ്യമാംസത്തിലെ പ്രോട്ടീനുകളിലേക്കും ഇവ കലരുമെന്ന് കണ്ടെത്തിയിട്ടുള്ളതായി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെയും സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെയും (സിഎംഎഫ്ആർഐ) ശാസ്ത്രജ്ഞർ പറയുന്നു. ഒരിക്കൽ ഫോർമലിനിൽ മുക്കിയെടുക്കുന്ന മീനിൽനിന്ന്, കറിവച്ചാലും ചൂടാക്കിയാലുമൊന്നും ഫോർമലിൻ ഇറങ്ങിപ്പോകില്ല. മീനിൽ ഫോർമലിൻ സാന്നിധ്യമുണ്ടെങ്കിൽ ബാക്ടീരിയ കടക്കില്ല. അങ്ങനെ ആഴ്ചകളോളം മീൻ ‘ഫ്രഷായി’ ഇരുന്നോളും. മീൻകണ്ണുകളും പഴക്കമേശാതെ തിളങ്ങിത്തന്നെയിരിക്കും. ദുർഗന്ധവും ഉണ്ടാകില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷ എഴതാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് 10–ാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി  (2 hours ago)

ലോഡ്ജ് മുറിയില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ബാറുകളുടെ സമയം ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായി മന്ത്രി ചര്‍ച്ച നടത്തിയില്ലെന്ന് വി.ഡി.സതീശന്‍  (2 hours ago)

ഇടുക്കിയില്‍ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിനിടെ വാക്കേറ്റം  (4 hours ago)

ട്വന്റി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ 17 റണ്‍സിന് തോല്‍പിച്ചു  (4 hours ago)

ശബരിമല തീര്‍ഥാടകരെ വഴിയിലിറക്കിവിട്ട സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി  (5 hours ago)

ബിജെപി 52 സീറ്റുകളിലേക്കുള്ള സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറി  (5 hours ago)

ലൈംഗിക പീഡനത്തിന് ഇരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു  (5 hours ago)

കാന്തപുരം - മോദി കൂടിക്കാഴ്ചയിൽ അജിത് ഡോവൽ... ലക്ഷ്യം 2026 നിയമസഭ പ്ലാനുകൾ റെഡി ...  (6 hours ago)

ഇറാനെതിരേ വൻ സൈനികനടപടിയുടെ വക്കിലാണ് യുഎസും ഇസ്രയേലുമുള്ളതെന്നും അത് ഉടൻ ആരംഭിച്ചേക്കും  (6 hours ago)

മീൻ വിഭവം കഴിച്ച മൂന്നുപേര്‍ കൂടി ചികിത്സ തേടി; തിരുവനന്തപുരത്ത് കൂടുതൽ ഇടങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിള്‍ ശേഖരിക്കുന്നു  (6 hours ago)

30 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി  (7 hours ago)

ഖമേനി വെറുതെ പറയില്ല ... തളർത്തിക്കളയുമെന്ന്!! പരമോന്നതന്റെ തലയെടുക്കാൻ 180 US ഫൈറ്ററുകൾ ഇറാനിലേക്ക് !! മിഡില്‍ ഈസ്റ്റ് ട്രംപിന്റെ വരുതിയില്‍  (7 hours ago)

നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ആരോപണ വിധേയയായ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍  (7 hours ago)

പ്രവാസികൾക്ക് അൽതാനിയുടെ സമ്മാനം !! ജോലി സമയം വെറും 5 മണിക്കൂർ! ജീവനക്കാർക്ക് ആനുകൂല്യങ്ങൾ!! വ്രതം തുടങ്ങുന്നത് ഇങ്ങനെ... റമദാൻ നിറവിൽ ഗൾഫ്  (7 hours ago)

Malayali Vartha Recommends