Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

പിണറായിക്ക് കഴിവില്ലെങ്കില്‍ വേറെ ആണ്‍കുട്ടികളുണ്ടിവിടെ; 29 ന് അമിത് ഷാ കേരളത്തില്‍; ആഭ്യന്തര മന്ത്രി എത്തുന്നത് പോപ്പുലര്‍ ഫ്രണ്ടിന് പണിയുമായി

17 APRIL 2022 10:27 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ നടന്ന രണ്ടു ക്രൂര കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വക്ഷി യോഗത്തില്‍ ബിജെപി പങ്കെടുക്കാനുള്ള സാധ്യത കുറവാണ്. യോഗത്തില്‍ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഒരു വ്യക്തത നല്‍കാന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തയ്യാറായില്ല. അക്രമികളോട് എന്ത് ചര്‍ച്ച ചെയ്യാനാണെന്നാണ് സുരേന്ദ്രന്‍ ചോദിക്കുന്നത്. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമോ എന്നത് കൂടിയാലോചനകള്‍ക്ക് ശേഷം അറിയിക്കാമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമശനമാണ് ബിജെപി ഉന്നയിക്കുന്നത്. പൊലീസിന്റെ കൈയില്‍ വിലങ്ങിട്ട സ്ഥിതി വിശേഷമാണ് കേരളത്തിലിപ്പോഴുള്ളതെന്നും ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ആര്‍എസ് എസിനും ബിജെപിക്കുമെതിരെ ഏകപക്ഷീയമായ ആക്രമണമാണ് നടക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ വെളിപ്പെടുത്തി. ഈ മാസം 29 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തെത്തും. കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്‌ഐആര്‍ റിപ്പോര്‍ട്ട്. എസ്ഡിപിഐ നേതാവ് സുബൈര്‍ കൊല്ലപ്പെട്ടതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു. മേലാമുറിയില്‍ കടയില്‍ കയറിയാണ് ആര്‍എസ്എസ് നേതാവിനെ ഇന്നലെ വെട്ടിക്കൊലപ്പെടുത്തിയത്.

അതേസമയം നാളെ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ പാലക്കാട് സര്‍വകക്ഷിയോഗം ചേരും. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കനത്ത സുരക്ഷയിലാണ് പാലക്കാട് ജില്ല. ജില്ലയിലെ പല ഭാഗങ്ങളിലുള്ള അന്‍പതോളം എസ്ഡിപിഐ, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊലീന്റെ കരുതല്‍ തടങ്കലിലാണ്.

അതുപോലെ തന്നെ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെത്തിയ ബൈക്കിന്റെ ഉടമകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് ബൈക്കുകളിലായെത്തിയ ആറുപേരെക്കുറിച്ചുള്ള സൂചനയും പൊലീസ് ലഭിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസില്‍ നിര്‍ണായക പ്രതിയെന്ന് സംശയിക്കുന്ന രമേശിനായി തിരച്ചില്‍ ഊര്‍ജിതം. പ്രതികളെത്തിയ രണ്ട് കാറുകളില്‍ ഒന്ന് വാടകയ്‌ക്കെടുത്തത് രമേശാണ്. സുബൈര്‍ വധക്കേസില്‍ അഞ്ചുപേര്‍ കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യംചെയ്യല്‍ തുടരുകയാണ്.

അതുപോലെ തന്നെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ രാഷ്രീയ വൈര്യമെന്ന് എഫ്‌ഐആര്‍. കണ്ടാലറിയാവുന്ന ആറ് പേരാണ് കൊലപാതകം നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ രാഷ്ട്രീയ വൈര്യം തീര്‍ക്കുന്നതിനായി ശ്രീനിവാസനെ അക്രമികള്‍ വെട്ടിക്കൊല്ലുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പ്രതികള്‍ ശ്രീനിവാസന്റെ കടയിലേക്ക് എത്തുകയായിരുന്നു. സുബൈറിന്റെ സുഹൃത്തുക്കളായ ആറ് പേരാണ് കൊലപാതകം നടത്തിയിരിക്കുന്നത്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. എന്നാല്‍ ഇവരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. വാഹനത്തിന്റെ നമ്പറും എഫ്‌ഐആറില്‍ പ്രതിപാദിക്കുന്നില്ല.

അതേസമയം, ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്, അക്രമി സംഘം ഉപയോഗിച്ച ഒരു വാഹനത്തിന്റെ ഉടമയെ കണ്ടെത്തി. ഒരു സ്ത്രീയുടെ പേരിലാണ് ബൈക്കുള്ളത്. ഇവര്‍ വായ്പ ആവശ്യത്തിനായി ബൈക്ക് മറ്റൊരാള്‍ക്ക് കൈമാറിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

നിലവില്‍ ബുധനാഴ്ച വൈകിട്ട് വരെ പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നടന്ന ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച പാലക്കാട് ജില്ലാകളക്ടര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ വൈകീട്ട് 3.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് സര്‍വ്വകക്ഷിയോഗം.

ക്രമസമാധാന ചുമതലയുള്ള അഡീഷണല്‍ എഡിജിപി വിജയ് സാഖറെ പങ്കെടുക്കുന്ന ഉന്നത തല യോഗം പാലക്കാട് പുരോഗമിക്കുകയാണ്. ഐജി, എസ്പി അടക്കമുള്ളവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ അന്വേഷണ പുരോഗതിയും ജില്ലയിലെ ക്രമസമാധാനവും ചര്‍ച്ച ചെയ്യും.

അതേസമയം ശ്രീനിവാസന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ശ്രീനിവാസന്റെ ശരീരത്തിലാകെ ആഴത്തിലുള്ള പത്തോളം മുറിവുകളാണ് കണ്ടെത്തിയത്. തലയില്‍ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (1 hour ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (1 hour ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (1 hour ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (1 hour ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (2 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (2 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (2 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (3 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (4 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (5 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (5 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (5 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (6 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (6 hours ago)

Malayali Vartha Recommends