അമ്പരപ്പിക്കുന്ന കുറ്റപത്രം... പോക്‌സോ പീഡനക്കേസില്‍ അടുത്തയാഴ്ച കുറ്റപത്രം നല്‍കും; പരാതിക്കാരിയില്‍ നിന്ന് കടം വാങ്ങിയ പണം തിരികെ നല്‍കാതിരിക്കാനായി അഞ്ജലി ഒരുക്കിയ ബ്ലാക്ക് മെയില്‍ കെണി പുറത്ത്; അഞ്ജലിക്കും സൈജുവിനുമെതിരെ മനുഷ്യക്കടത്ത് കുറ്റവും

കൊച്ചിയെ ഇളക്കി മറിച്ച നമ്പര്‍ 18 ഹോട്ടലില്‍ നടന്ന പോക്‌സോ പീഡന കേസിന്റെ ചുരുളഴിച്ച് അന്വേഷണ സംഘം. പോക്‌സോ പീഡനക്കേസില്‍ റോയ് വയലാട്ട്, അഞ്ജലി റിമാദേവ്, സൈജു തങ്കച്ചന്‍ എന്നിവര്‍ക്കെതിരെ അടുത്തയാഴ്ച കുറ്റപത്രം നല്‍കാനിരിക്കുകയാണ്. പരാതിക്കാരിയില്‍ നിന്ന് കടം വാങ്ങിയ പണം തിരികെ നല്‍കാതിരിക്കാനായി അഞ്ജലി ബ്ലാക്ക് മെയിലിന് ശ്രമിച്ചതാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അഞ്ജലിക്കും സൈജുവിനുമെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തിയിട്ടുണ്ട്. ഇതോടെ അഞ്ജലി പറഞ്ഞതൊക്കെ കളവായി മാറുകയാണ്.
പരതാക്കാരി കെട്ടിച്ചമച്ചതായിരുന്നു ഈ കേസെന്നാണ് പറഞ്ഞിരുന്നത്. വയനാട് സ്വദേശികളായ അമ്മയും പ്രായപൂര്‍ത്തിയാകാത്ത മകളുമാണ് പരാതിക്കാര്‍. 2021 ഒക്ടോബര്‍ 20 ന് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ച് ലൈംഗിക അത്രിക്രമം നടത്തിയെന്നാണ് പരാതി. നമ്പര്‍ 18 ഹോട്ടലില്‍ ഉടമ റോയ് വയലാട്ട്, അഞ്ജലി റിമാ ദേവ്, സൈജു തങ്കച്ചന്‍ എന്നിവരാണ് പ്രതികള്‍.
സംഭവം വിവാദമായതോടെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് ജെ.വയലാറ്റിനെ ഒന്നാം പ്രതിയായിക്കി പോക്‌സോ കേസെടുത്തു. അന്വേഷണത്തിനൊടുവില്‍ കേസിന്റെ ആസൂത്രക മൂന്നാം പ്രതിയും കോഴിക്കോട്ടെ സ്വകാര്യ സംരംഭകയുമായ അഞ്ജലി റിമ ദേവാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. പോക്‌സോ കേസിലെ പരാതിക്കാരിയായ അമ്മയോടും മകളോടും കടം വാങ്ങിയിരുന്ന 13 ലക്ഷം കൂപ തിരികെ കൊടുക്കാതിരിക്കാന്‍ അഞ്ജലി ഒരുക്കിയ കെണിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അകപ്പെടുകയായിരുന്നു.
ഈ കേസില്‍ വലിയ ഗൂഢാലോചനയാണ് നടന്നത്. റോയ് കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി പെണ്‍കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു അഞ്ജലിയുടെ ഗൂഢലക്ഷ്യം. അഞ്ജലിയുടെ ഈ തട്ടിപ്പിനെ കുറിച്ച് അറിയില്ലെന്നാണ് റോയിയുടെ മൊഴി. മിസ് കേരള മുന്‍ ജേതാക്കളായ മോഡലുകള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ റോയിയുടെ കൂട്ടുപ്രതിയായ സൈജു എം. തങ്കച്ചനാണ് പോക്‌സോ കേസിലെ രണ്ടാം പ്രതി.
സൈജു വഴിയാണ് റോയിയുടെ വഴിവിട്ട താല്‍പര്യങ്ങളെ കുറിച്ച് അഞ്ജലി അറിയുന്നത്. ഇവര്‍ ഇരുവരും ചേര്‍ന്ന് ഒരുക്കിയ കെണിയില്‍ പെണ്‍കുട്ടിയും അമ്മയും അകപ്പെടുകയായിരുന്നു. ഫാഷന്‍ രംഗത്ത് മികച്ച തൊഴില്‍ അവസരം ഒരുക്കാന്‍ കഴിയുന്ന കൊച്ചിയിലെ സംരംഭകന്‍ എന്ന നിലയിലാണ് അഞ്ജലി പെണ്‍കുട്ടിക്കും അമ്മയ്ക്കും റോയിയെ പരിചയപ്പെടുത്തിയത്. പോക്‌സോ കേസിനു പുറമേ അഞ്ജലിക്കും സൈജുവിനും എതിരെ മനുഷ്യക്കടത്ത് കേസും പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഫാഷന്‍ രംഗത്തെ മികച്ച തൊഴിലവസരം വാഗ്ദാനം ചെയ്തു ഒട്ടേറെ പെണ്‍കുട്ടികളെ അഞ്ജലി കൊച്ചിയിലേക്കു കൂട്ടിക്കൊണ്ടു വന്നിരുന്നു. അപമാനം കാരണമാണ് പലരും പരാതി നല്‍കാന്‍ തയാറാകാത്തതെന്നാണ് പുറത്ത് വരുന്ന വിവരം. കേസിലെ 3 പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചെങ്കിലും ഈ ആഴ്ച തന്നെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.
കഴിഞ്ഞ ഒക്ടോബറിലാണ് കേസിനു വഴിയൊരുക്കിയ സംഭവം നടന്നത്. അത് കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷമാണ് മോഡലുകള്‍ കൊല്ലപ്പെട്ട കേസുണ്ടായത്. ഇതേത്തുടര്‍ന്നു റോയിയും സൈജുവും നമ്പര്‍ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ നശിപ്പിച്ചതിനാല്‍ പോക്‌സോ കേസിന്റെ ഡിജിറ്റല്‍ തെളിവുകളും ഇതിനൊപ്പം നഷ്ടമായിരുന്നു.
കൊച്ചിയില്‍ മോഡലുകളുടെ മരണത്തിന്റെ പേരില്‍ വിവാദത്തിലായ ഹോട്ടലാണ് ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18. ഹോട്ടലില്‍ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാര്‍ത്ഥം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുമെന്നുമാണ് അമ്മയും മകളും നല്‍കിയ പരാതി. പ്രതികള്‍ തങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി. ഭീഷണി ഭയന്നാണ് പരാതി പറയാന്‍ വൈകിയതെന്നും ഇവര്‍ മൊഴി നല്‍കി. റോയ് വയലാട്ടിന്റെ സഹായി അഞ്ജലി തങ്ങളെ കോഴിക്കോട് വെച്ചാണ് പരിചയപ്പെട്ടതെന്നാണ് അമ്മയുടെയും മകളുടെയും ആരോപണം.
" fr
https://www.facebook.com/Malayalivartha
























