Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

സര്‍വ്വകക്ഷി യോഗത്തില്‍ ഉറ്റുനോക്കി ജനം... ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ സഞ്ജിത്തില്‍ തുടങ്ങി ശ്രീനിവാസന്‍ വരെ.... കൊല്ലപ്പെട്ടത് മൂന്നുപേര്‍ , സമാധാന ചര്‍ച്ചയിലൂടെയോ മറ്റോ പരിഹരിക്കപ്പെടുമായിരുന്ന തര്‍ക്കമാണ് മൂന്ന് പേരുടെ ജീവന്‍ പൊലിയുന്ന രീതിയിലേക്ക് നയിച്ചതെന്ന തിരിച്ചറിവിലാണ് പാലക്കാടുകാര്‍, ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇന്നു നടത്തുന്ന സര്‍വ്വകക്ഷി യോഗത്തില്‍ ഉറ്റുനോക്കി ജനം

18 APRIL 2022 07:10 AM IST
മലയാളി വാര്‍ത്ത

ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ സഞ്ജിത്തില്‍ തുടങ്ങി ശ്രീനിവാസന്‍ വരെ.... കൊല്ലപ്പെട്ടത് മൂന്നുപേര്‍ , സമാധാന ചര്‍ച്ചയിലൂടെയോ മറ്റോ പരിഹരിക്കപ്പെടുമായിരുന്ന തര്‍ക്കമാണ് മൂന്ന് പേരുടെ ജീവന്‍ പൊലിയുന്ന രീതിയിലേക്ക് നയിച്ചതെന്ന തിരിച്ചറിവിലാണ് പാലക്കാടുകാര്‍,ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇന്നു നടത്തുന്ന സര്‍വ്വകക്ഷി യോഗത്തില്‍ ഉറ്റുനോക്കി ജനം.

എലപ്പുള്ളി നോമ്പിക്കോട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ കൊല്ലപ്പെട്ട കേസില്‍ കൃത്യത്തില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെ 4 പേരെ പിടികൂടിയതായാണ് സൂചനകള്‍ . എലപ്പുള്ളി, പാറ, കൊഴിഞ്ഞാമ്പാറ സ്വദേശികളാണു കസ്റ്റഡിയിലായത്. പ്രതികളില്‍ 2 പേരെ ദൃക്സാക്ഷികള്‍ തിരിച്ചറിഞ്ഞു. അടുത്ത ദിവസങ്ങളില്‍ ഇവരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന.

 



സുബൈറിനെ കൊല്ലാന്‍ കാര്‍ വാടകയ്ക്ക് എടുത്തിയ രമേശനും അറസ്റ്റിലായെന്നാണ് സൂചനകള്‍. അലിയാരുടെ കൈയില്‍ നിന്ന് കാര്‍ വാങ്ങിയത് രമേശനായിരുന്നു. ഈ കാറാണ് കൊലയ്ക്ക ശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചത്. ഒരു വര്‍ഷം മുന്‍പു കൂട്ടുപാതയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ സക്കീര്‍ ഹുസൈനെ വെട്ടിയ കേസിലെ പ്രതികളാണു പൊലീസ് കസ്റ്റഡിയിലുള്ള മറ്റു രണ്ടു പേര്‍. ഇവര്‍ 2 മാസം മുന്‍പ് ജാമ്യത്തിലിറങ്ങി.


ഇവരാണു വര്‍ക് ഷോപ്പിലായിരുന്ന കാര്‍ നന്നാക്കി ഉപയോഗിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാറയിലുള്ള വര്‍ക്ഷോപ്പ് ഉടമയുടെ മൊഴിയും ലഭിച്ചു. കാര്‍ വാടകയ്ക്കു നല്‍കിയ ചുട്ടിപ്പാറ സ്വദേശി അലിയാരുടെ മൊഴിയില്‍ പറയുന്ന ബിജെപി പ്രാദേശിക നേതാവും കുടുങ്ങിയിട്ടുണ്ട്. ഇയാള്‍ അറസ്റ്റിലായോ എന്ന് സ്ഥിരീകരിച്ചില്ല. സുബൈറിന്റെ വീട്ടില്‍നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് ഇയാള്‍ താമസിക്കുന്നത്.


എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയത് 2021 നവംബര്‍ 15-ന് കൊല്ലപ്പെട്ട ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തിന് കണക്ക് തീര്‍ത്തതാണെന്ന രീതിയിലാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സുബൈര്‍ വധക്കേസിലെ കേസന്വേഷണം ഇപ്പോള്‍ എത്തിനില്‍ക്കുന്നത് മറ്റൊരു എസ്.ഡി.പി.ഐ. പ്രവര്‍ത്തകനായ സക്കീര്‍ ഹുസൈനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളിലേക്കാണെന്ന് സൂചനകള്‍. ഈ കേസില്‍ ജയിലിലായിരുന്ന പ്രതികള്‍ കഴിഞ്ഞ മാസം ജാമ്യത്തിലിറങ്ങി.


ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ സഞ്ജിത്ത് സഞ്ചരിച്ച ബൈക്ക് എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്റെ ബൈക്കുമായി ഇടിക്കുകയും ഇത് സംബന്ധിച്ച് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാകുകയും ചെയ്തതിനെ തുടര്‍ന്ന് സഞ്ജിത്ത് നടത്തിയിരുന്ന ചായക്കട ചില പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കത്തിച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് സക്കീര്‍ ഹുസൈനുമായി തര്‍ക്കം ഉണ്ടായി. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ട് വര്‍ഷം മുന്‍പ് ഇരട്ടക്കുളം എന്ന സ്ഥലത്ത് വെച്ച് സക്കീര്‍ ഹുസൈനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഈ കേസില്‍ സുദര്‍ശന്‍, ശ്രീജിത്ത്, ഷൈജു എന്നിവരുള്‍പ്പെടെ അഞ്ച് പ്രതികള്‍ ജയിലിലായി.



സക്കീര്‍ ഹുസൈനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിലെ പകയായിരുന്നു 2021 നവംബര്‍ 15-ന് വാഹനം ഇടിച്ച് വീഴ്ത്തിയ ശേഷം ഭാര്യയുടെ മുന്നില്‍വെച്ച് സഞ്ജിത്തിനെ കൊലപ്പെടുത്തിയ ക്രൂരസംഭവം അരങ്ങേറിയത്. ജയിലിലുള്ള പ്രതികളെ ഇത് വൈരാഗ്യത്തിലേക്ക് നയിച്ചു. അവര്‍ പുറത്തിറങ്ങി പ്രതികാരം വീട്ടിയതാണ് സുബൈറിന്റെ കൊല. ഇതിന് എസ് ഡി പി ഐയുടെ പ്രതികാരമായിരുന്നു പാലക്കാട്ടെ കൊലപാതകം.

സുബൈറിന്റെ വധത്തിനു പിന്നാലെ 16നു മേലാമുറിയില്‍ വച്ച് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്എസ് മുന്‍ ജില്ല ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് വീട്ടില്‍ എ.ശ്രീനിവാസന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വിലാപയാത്രയായി വീട്ടിലെത്തിച്ചു സംസ്‌കാരം നടത്തി.

മൂന്ന് ഇരുചക്ര വാഹനങ്ങളിലായി എത്തിയ 6 അംഗ സംഘമാണു ശ്രീനിവാസനെ കടയ്ക്കുള്ളിലിട്ടു വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികള്‍ എത്തിയ വാഹനത്തിന്റെ നമ്പര്‍ തിരിച്ചറിഞ്ഞു. ഈ കേസിലെ പ്രതികളെ പിടികൂടിയിട്ടില്ല. കൊലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.



ഒരു വാഹന ഉടമ സ്ത്രീയാണെങ്കിലും ഇവര്‍ക്കു കൊലപാതകവുമായി ബന്ധമില്ലെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ വാഹനം ഒന്നിലേറെത്തവണ കൈമാറ്റം നടത്തിയതായാണ് കണ്ടെത്തല്‍. ഈ കേസിലെ പ്രതികള്‍ കേരളം വിട്ടുവെ്ന്നും സൂചനകള്‍. കോയമ്പത്തൂര്‍ വഴി കര്‍ണ്ണാടകത്തില്‍ എത്താനുള്ള സാധ്യതയും വളരെയേറെയാണ്. പാലക്കാട്ടുകാരാണ് കൊല നടത്തിയതെന്നാണ് സൂചനകള്‍. രണ്ട് കൊലക്കേസിലേയും ഗൂഢാലോചനയിലേക്കും പൊലീസ് അന്വേഷണം നടത്തും. അതിനിടെ ഇന്നത്തെ സര്‍വ്വ കക്ഷിയോഗം നിര്‍ണ്ണായകമാണ്.


അതേസമയം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാറും ജില്ലാ അദ്ധ്യക്ഷന്‍ കെ.എം.ഹരിദാസും പങ്കെടുക്കും. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.ആദ്യകൊലപാതകത്തിന് ശേഷം തിരിച്ചടിയുണ്ടാകുമെന്ന് ഇന്റലിജന്റ്‌സ് വിവരം ലഭിച്ചിട്ടും പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്ന വിമര്‍ശനം ഉന്നയിക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ വ്യക്തമാക്കി.



മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ഉച്ചയ്ക്ക് 3.30നാണ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുക.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (1 hour ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (1 hour ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (1 hour ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (1 hour ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (2 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (2 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (2 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (3 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (4 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (5 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (5 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (5 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (6 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (6 hours ago)

Malayali Vartha Recommends