Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ഔദ്യോഗികരേഖകള്‍ എല്ലാം ശരിയല്ല...നടിയുടെ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നത് പലതവണയാണെന്ന് സൂചന

18 APRIL 2022 07:32 AM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ വീഡിയോ ചോര്‍ത്തിയെന്ന പരാതിയില്‍ കോടതി ജീവനക്കാരെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയിരുന്നു. നടിയെ ആക്രമിച്ച ദൃശ്യം 2017 ഫെബ്രുവരി 18ന് അവസാനമായി കണ്ടു എന്നാണ് ഔദ്യോഗികരേഖ. എന്നാല്‍, പരിശോധനയില്‍ 2018 ഡിസംബര്‍ പതിമൂന്നിന് ദൃശ്യം ആരോ കണ്ടിട്ടുള്ളതായി തിരിച്ചറിഞ്ഞു.

ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് നടിയുടെ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നത് പലതവണയാണെന്ന് സൂചന. ഒന്നിലധികം ലാപ്‌ടോപ്പുകളുമായി പെന്‍ഡ്രൈവ് ബന്ധിപ്പിച്ചതിന്റെ തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. മൂന്ന് കോടതികളിലെ ജീവനക്കാരെ ചോദ്യം ചെയ്യേണ്ടതായി വരുമെന്നാണ് പുതിയ വിവരം.

2018 ഡിസംബര്‍ 13നാണ് ഈ പെന്‍െ്രെഡവ് വീണ്ടും തുറന്നതെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. ഈ വേളയില്‍ പെന്‍ഡ്രൈവ് സൂക്ഷിച്ചിരുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലായിരുന്നു. ഇവിടെയുള്ള ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യമാണ് കോടതി അംഗീകരിച്ചിരിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ ഇതേ പെന്‍ഡ്രൈവ് ഒന്നിലധികം തവണ തുറന്നു പരിശോധിച്ചു എന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വ്യത്യസ്ത ലാപ്‌ടോപ്പുകളുമായി ഘടിപ്പിച്ച് വിവിധ സമയങ്ങളിലാണ് ഇവ പരിശോധിച്ചിട്ടുള്ളത്. ഇതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതോടെ അന്വേഷണം സങ്കീര്‍ണമായിരിക്കുകയാണ്. മൂന്ന് കോടതികളിലാണ് പെന്‍ഡ്രൈവ് വിവിധ ഘട്ടങ്ങളില്‍ സൂക്ഷിച്ചിരുന്നത്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, അങ്കമാലി മജിസ്‌ട്രേറ്റ് കോടതി, വിചാരണ കോടതി എന്നിവിടങ്ങളില്‍ പെന്‍ഡ്രൈവ് ഉള്‍പ്പെടെയുള്ള തൊണ്ടി മുതല്‍ സൂക്ഷിച്ചിരുന്നു. ഈ കോടതികളില്‍ സൂക്ഷിച്ചിരുന്ന വേളകളിലെല്ലാം പെന്‍ഡ്രൈവ് പരിശോധിക്കപ്പെട്ടോ എന്നത് തെളിയേണ്ട കാര്യമാണ്. ഇതിന് വേണ്ടി ഈ കോടതികളിലെ ജീവനക്കാരെയും ചോദ്യം ചെയ്യേണ്ടി വരും.

പീഡനദൃശ്യം ചോര്‍ന്നതായി കണ്ടെത്തിയത് ഫോറന്‍സിക് പരിശോധനയിലൂടെ ലഭിച്ച 'ഹാഷ് വാല്യു'വില്‍നിന്നാണ്. ദൃശ്യം ഉള്‍പ്പെടുന്ന മെമ്മറി കാര്‍ഡിന്റെ ക്ലോണ്‍ഡ് കോപ്പി (തനിപ്പകര്‍പ്പ്) എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതിയോടെ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. പ്രതികള്‍ ദൃശ്യം പകര്‍ത്തിയ മെമ്മറി കാര്‍ഡിന്റെ ക്ലോണ്‍ഡ് കോപ്പിയുടെ ഹാഷ് വാല്യു മാറിയതായിട്ടായിരുന്നു കണ്ടെത്തല്‍.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു എന്നാല്‍, ഒരുനിശ്ചിതസമയത്ത് ആ കാര്‍ഡിലുള്ള വിവിധതരം ഡാറ്റകളുടെയും ഫയലുകളുടെയും ആകെത്തുകയാണ്. മെമ്മറി കാര്‍ഡ് പിടിച്ചെടുക്കുമ്‌ബോള്‍ സൈബര്‍ വിദഗ്ധര്‍ ഈ വാല്യു മഹസറിലെഴുതും. പിന്നീട്, ഈ മെമ്മറി കാര്‍ഡ് ഒരു കംപ്യൂട്ടറിലോ മൊബൈലിലോ ഇട്ട് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഈ ഹാഷ് വാല്യു മാറും.

പൊലീസോ കോടതിയോ സൂക്ഷിക്കുന്ന മെമ്മറി കാര്‍ഡ് അവസാനമായി ഔദ്യോഗികമായി കണ്ടശേഷം ഹാഷ് വാല്യു കണക്കാക്കും. ദിവസങ്ങള്‍ക്കുശേഷം ഈ വാല്യു ഫോറന്‍സിക് പരിശോധനയില്‍ മാറിയതായി കണ്ടാല്‍ ആരോ ഈ മെമ്മറി കാര്‍ഡ് അനധികൃതമായി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചുവെന്നതിന്റെ സൂചനയായി കണക്കാക്കാം.

അതേസമയം കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് ഏപ്രില്‍ 18ന് കോടതിയില്‍ പരിഗണിക്കാനിരിക്കെ പുനരന്വേഷണത്തിനു വിചാരണക്കോടതിയോടു കൂടുതല്‍ സമയം തേടാനൊരുങ്ങുകയാണ് പ്രോസിക്യൂഷന്‍. മൂന്ന് മാസം കൊണ്ട് കണ്ടെത്തിയത് നിഗൂഢതകളുടെ വാലറ്റം മാത്രമാണ്. ഇനി അന്വേഷണം മുന്നോട്ട് പോകണമെങ്കില്‍ പ്രതികളും സാക്ഷികളും അന്വേഷണ സംഘത്തോടു സഹകരിക്കണം.

കേസ് പരിഗണിക്കുമ്പോള്‍ ഹൈക്കോടതിയില്‍ മൂന്നു മാസം തേടിയ വിവരം ചൂണ്ടിക്കാട്ടി അധിക സമയം അനുവദിക്കണം എന്ന് ആവശ്യപ്പെടാനാണു തീരുമാനം. ഇനി കേസ് പരിഗണിക്കുമ്പോള്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കും.

പ്രതികളില്‍നിന്നു കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്നതും ഗൂഢാലോചനക്കേസ് പ്രതികള്‍ സാക്ഷിക്കെതിരെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന വിവരങ്ങളും എല്ലാം കോടതിയില്‍ ചൂണ്ടിക്കാട്ടും. സിആര്‍പിസി 160 പ്രകാരമുള്ള ചോദ്യം ചെയ്യലിനു കാവ്യ മാധവന്‍ ഉപാധി വച്ചതും ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും നോട്ടിസ് കൈപ്പറ്റാത്തതും ചൂണ്ടിക്കാട്ടി കൂടുതല്‍ സമയം ചോദിക്കാനാണു തീരുമാനം.

കേസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ കൂടുതല്‍ നിഗൂഢതകള്‍ തെളിഞ്ഞു വരുന്നതു ചൂണ്ടിക്കാട്ടി തെളിവു ശേഖരണത്തിനും ചോദ്യം ചെയ്യലിനും കൂടുതല്‍ സമയം വേണമെന്നാണ് ആവശ്യപ്പെടുക. പ്രതികളും പ്രതികളുമായി ബന്ധമുള്ള സാക്ഷികളും അന്വേഷണ സംഘത്തോടു സഹകരിക്കുന്നില്ലെന്നതും ചൂണ്ടിക്കാട്ടും. നോട്ടിസ് നല്‍കിയിട്ടും സമയത്ത് ഹാജരാകാത്തത് അന്വേഷണത്തെ പിന്നോട്ടടിക്കുന്നുണ്ടെന്നു കോടതിയെ ബോധ്യപ്പെടുത്താനാണു തീരുമാനം.

ഇന്നലെ കാവ്യയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഡിജിറ്റല്‍ വാള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഇല്ലാതെ മൊഴി രേഖപ്പെടുത്താനാവില്ല എന്ന നിലപാടാണ് അന്വേഷണ സംഘം സ്വീകരിച്ചത്. കാവ്യയ്ക്കു പിന്നീട് സിആര്‍പിസി 41 എ പ്രകാരം നോട്ടിസ് നല്‍കുന്നതു പരിഗണനയിലുണ്ടെന്നാണ് സൂചന. അനൂപിനും സുരാജിനും നോട്ടിസ് നല്‍കാന്‍ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ ഇരുവരുടെയും വീട്ടില്‍ നോട്ടിസ് പതിച്ചിരിക്കുകയാണ്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ എ.ഡി.ജി.പി ശ്രീജിത്തടക്കമുള്ള അന്വേഷണ സംഘത്തിനെതിരെ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയിരിക്കകയാണ് ദിലീപിന്റെ അഭിഭാഷകന്‍. ്രൈകംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്തും ബൈജു പൗലോസും ചേര്‍ന്ന് വ്യാജപ്രചാരണം നടത്തുന്നതായാണ് പരാതി. അഭിഭാഷകനായ രാമന്‍ പിള്ളയുടെ ഓഫീസിനെ മോശമായി ചിത്രീകരിക്കാനാണ് ശ്രമം.

ആഭ്യന്തര സെക്രട്ടറിക്കാണ് ദിലീപിന്റെ അഭിഭാഷകന്‍ ഫിലിപ് ടി. വര്‍ഗീസ് മുഖേന പരാതി നല്‍കിയിരിക്കുന്നത്.പ്രതികളേയും ബന്ധുക്കളേയും അഭിഭാഷകരേയും ്രൈകംബ്രാഞ്ച് അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു. ബാലചന്ദ്രകുമാര്‍ എ.ഡി.ജി.പി ശ്രീജിത്തിന്റെ അടുത്ത ബന്ധുവാണ്. ചട്ടവിരുദ്ധമായാണ് കേസില്‍ അന്വേഷണം നടക്കുന്നത്.

ആസൂത്രിതമായി ഗൂഢാലോചന നടത്തുന്നുവെന്നും പരാതിയില്‍ പറയുന്നു.കസ്റ്റഡിയിലിരിക്കെ സായ് ശങ്കറിന് മാധ്യമങ്ങളുമായി അഭിമുഖം നടത്താന്‍ അവസരം നല്‍കിയെന്നും സായ് ശങ്കര്‍ കീഴടങ്ങിയിട്ടും മറ്റു തട്ടിപ്പു കേസുകളില്‍ അറസ്റ്റ് ചെയ്തില്ലെന്നും ദിലീപ് നല്‍കിയ പരാതിയില്‍ പറയുന്നു.നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്‌ ്രൈകംബ്രാഞ്ച് വിചാരണ കോടതിയില്‍ കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു.

ദിലീപ് ജാമ്യ വ്യവസ്ഥകളെല്ലാം ലംഘിച്ചുവെന്നും തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചുവെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണ സംഘത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്നും ജാമ്യം റദ്ദാക്കാമെന്നും ഹൈകോടതി വ്യക്തമാക്കിയിരുന്നു. ഇതുപ്രകരമാണ് അന്വേഷണ സംഘം വിചാരണക്കോടതിയെ സമീപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (1 hour ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (1 hour ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (1 hour ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (1 hour ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (2 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (2 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (2 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (3 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (4 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (5 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (5 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (5 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (6 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (6 hours ago)

Malayali Vartha Recommends