Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കറുപ്പുടുത്ത് മലചവിട്ടി ദിലീപ്, തീർത്ഥാടനത്തിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ ദിലീപ് സന്നിധാനത്ത്, ഇരുമുടി കെട്ടേന്തി താരം സന്നിധാനത്ത് എത്തിയത് ഇന്ന് രാവിലെ...!

18 APRIL 2022 09:06 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ തീർത്ഥാടനത്തിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ നടൻ ദിലീപ് സന്നിധാനത്ത്. കറുപ്പുടുത്ത് ഇരുമുടി കെട്ടേന്തി ദിലീപ് ഇന്ന് രാവിലെയാണ് സന്നിധാനത്ത് എത്തിയത്. താരം നേരത്തെ തന്നെ ശബരിമല ദർശനത്തിന് തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിഷു ഉത്സവത്തിന് തുറന്ന ശബരിമല നട 18ന് അടയ്ക്കും. അതുകൊണ്ട് ദിലീപ് ഇന്ന് തന്നെ എത്താനാണ് സാധ്യത എന്നായിരുന്നു സൂചന.

ദിലീപിന്റെ സഹോദരൻ അനൂപും സഹോദരീ ഭർത്താവ് സുരാജും അടക്കമുള്ളവരും ക്രൈംബ്രാഞ്ചിന് മുമ്പിൽ നാളെ ഹാജരാകേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ജ്യോത്സ്യന്മാരുടെ കൂടെ ഉപദേശം പരിഗണിച്ചാണ് ദിലീപിന്റെ ശബരിമല യാത്രയെന്നാണ് സൂചനകൾ.  കേസിലെ പുനരന്വേഷണം വീണ്ടും ശക്തമായി നടക്കുമ്പോഴാണ് ദിലീപ് സന്നിധാനത്ത് എത്തിയത് .

നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം ദിലീപ് ശബരിമലയിൽ എത്തിയിരുന്നു. അന്ന് ജയിൽ വാസത്തിനിടെയാണ് വൃതം എടുക്കാൻ തുടങ്ങിയത്. പിന്നീട് ജയിൽ മോചിതനായ ശേഷം പ്രാർത്ഥനയുടെ ഭാഗമായിട്ടായിരുന്നു ദർശനം. ആരും അറിയാതെയായിരുന്നു ദർശനമെങ്കിലും അന്നും വാർത്ത തൽസമയം മാധ്യമങ്ങളിൽ എത്തിയിരുന്നു.

 

കേസുമായയി ബന്ധപ്പെട്ട് ഭാര്യയും നടിയുമായ കാവ്യ മാധവനെ സാക്ഷിയായി ചോദ്യം ചെയ്യലിന് വിളിപ്പിച്ചരിന്നെങ്കിലും ഇത് ഇതുവരെ നടന്നില്ല. കാവ്യയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ഏത് സമയവും ആലുവയിലെ പത്മസരോവരത്തിൽ എത്തുമെന്നും ചോദ്യം ചെയ്യൽ ഉടനില്ലെന്നും റിപ്പോർട്ടുകളുണ്ട്. പങ്കാളിത്തം സംബന്ധിച്ച്‌ കൂടുതല്‍ വ്യക്തത വരുത്തിയശേഷം നോ‍ട്ടീസ് നല്‍കി ഉടൻ താരത്തെ വിളിച്ചുവരുത്തുമെന്നും സൂചനയുണ്ട്. 

കേസിൽ ഇന്ന് തുടരന്വേഷണ പുരോഗതി റിപ്പോർട്ട് അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിക്കും. അന്വേഷണം പൂർത്തിയാക്കാനുള്ള സമയപരിധി കഴിഞ്ഞ 15 ന് അവസാനിച്ചിരുന്നു. മൂന്നു മാസം കൂടി സാവകാശം ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യം അന്വേഷണ സംഘം ഇന്ന് വിചാരണ കോടതിയെ അറിയിക്കും.

ഇന്ന് നിർണായക തെളിവുകൾ കിട്ടാൻ സാധ്യതയുള്ള ദിവസമാണ്. വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ് സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ സായ് ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ദിലീപിന് എതിരെ തെളിവുകളുള്ള തന്റെ ലാപ്‌ടോപ്പ് രാമന്‍പിള്ള അസോസിയേറ്റ്‌സ് പിടിച്ചു വെച്ചിരിക്കുകയാണെന്നുമാണ് സായ് ശങ്കര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി. അഭിഭാഷകര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്‌തെന്നും കോടതിരേഖകള്‍ ഉള്‍പ്പെടെ ഫോണില്‍ ഉണ്ടായിരുന്നുവെന്നും സായ് ശങ്കര്‍ പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ ഇന്ന് കൂടുതൽ വെളിപ്പെടുത്തലുകളും തെളിവുകളും സായി അന്വേഷണ സം​ഗത്തിന് കൈമാറാനാണ് സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (1 hour ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (1 hour ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (1 hour ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (1 hour ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (2 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (2 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (2 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (3 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (4 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (5 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (5 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (5 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (6 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (6 hours ago)

Malayali Vartha Recommends