പാലക്കാട്ടെ നാടിനെ നടുക്കിയ അരുംകൊലകളില്‍ കൊലയാളികള്‍ക്കു പുറമെ കൊലപാതകം ആസൂത്രണം ചെയ്തവരെക്കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.... ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 5 ടീമുകളായി തിരിഞ്ഞാണ് അന്വേഷണം

പാലക്കാട്ടെ നാടിനെ നടുക്കിയ അരുംകൊലകളില്‍ കൊലയാളികള്‍ക്കു പുറമെ കൊലപാതകം ആസൂത്രണം ചെയ്തവരെക്കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.... ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 5 ടീമുകളായി തിരിഞ്ഞാണ് അന്വേഷണം .എഡിജിപി വിജയ് സാഖറെ സ്ഥലത്തു ക്യാംപ് ചെയ്താണു സുരക്ഷ, അന്വേഷണ നടപടികള്‍ ഏകോപിപ്പിക്കുന്നത്.
രണ്ട് കേസുകളിലും കൊലയാളി സംഘത്തെക്കുറിച്ചു പ്രധാന സൂചനകള്‍ ലഭിച്ചെന്നും കൊലപാതകങ്ങള്‍ തികച്ചും ആസൂത്രിതമാണെന്നും എഡിജിപി . കൊലപാതകത്തില്‍ പൊലീസിനു വീഴ്ചയില്ലെന്നും ആസൂത്രിത കൊലപാതകങ്ങള്‍ തടയുക പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു കൊലപാതകങ്ങളിലും കൃത്യമായ ഗൂഢാലോചനയും ആസൂത്രണവും ഉണ്ടെന്നതിന്റെ വ്യക്തമായ തെളിവുകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.
എഡിജിപി വിജയ് സാഖറെ ഇക്കാര്യം വ്യക്തമാക്കി. ഇതുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ എഡിജിപി, ഐജി അശോക് യാദവ്, ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥ് എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി. കൊലപാതകം നടത്തിയ രീതി, സമയം ഉള്‍പ്പെടെുള്ള എല്ലാം വിശദമായി പരിശോധിക്കാനാണു നിര്‍ദേശിച്ചിരിക്കുന്നത്.
അതേസമയം എലപ്പുള്ളി നോമ്പിക്കോടില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് മേലാമുറിയില്‍ ആര്‍എസ്എസ് മുന്‍ ഭാരവാഹിയെ വെട്ടിക്കൊലപ്പെടുത്തിയത്. മേലാമുറിയിലെ മിന്നല്‍ കൊലപാതകം പൊലീസിനെയാകെ ഞെട്ടിച്ചു. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കൊലപാതകമെന്നാണ് വിലയിരുത്തല്‍.
"
https://www.facebook.com/Malayalivartha
























