കരുനാഗപ്പള്ളിയിലെ ഹോം അപ്ലയന്‍സ് സ്ഥാപനം തല്ലിത്തകര്‍ത്ത് നൂറിലധികം പേര്‍....മൂന്നു ബസുകളിലായി അക്രമികളെത്തിയെന്ന് സൂചന

കരുനാഗപ്പള്ളിയിലെ ഹോം അപ്ലയന്‍സ് സ്ഥാപനം തല്ലിത്തകര്‍ത്ത് നൂറിലധികം പേര്‍....മൂന്നു ബസുകളിലായി അക്രമികളെത്തിയെന്ന് സൂചന.
കട ഒഴിയാത്തതിനാല്‍ കെട്ടിട ഉടമയുടെ നേതൃത്വത്തിലെത്തിയ നൂറിലധികം പേരാണ് അക്രമം നടത്തിയത്.
പൊലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുയരുന്നു. കരുനാഗപ്പള്ളി പുള്ളിമാന്‍ ജംക്ഷനില്‍ ഏഴു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന രശ്മി ഹാപ്പി ഹോം എന്ന സ്ഥാപനമാണ് തല്ലിതകര്‍ത്തത്.
കടയുടെ ഷട്ടറുകള്‍ തകര്‍ത്ത് അകത്തു കയറി ഇലക്ട്രോണിക് സാധനങ്ങളും ഇന്റീരിയര്‍ വര്‍ക്കുകളും നശിപ്പിച്ചു. സിസിടിവിയുടെ ഡിവിആറും കടയിലെ മറ്റു വിലപിടിപ്പുള്ള ഇലക്ട്രോണിക് സാധനങ്ങളുമെടുത്തുകൊണ്ടു പോയി. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍.
ദേശീയപാത വികസനത്തിന്റെ ഭാഗമായി കടയുടെ മുന്‍ഭാഗം പൊളിച്ചു നീക്കേണ്ടതാണ്. എന്നാല്‍ കട പൂര്‍ണമായും ഒഴിയണമെന്ന് കെട്ടിടം ഉടമ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നു വരികെയാണ് അക്രമ സംഭവം ഉണ്ടായതെന്ന് സ്ഥാപനം ഉടമ പറയുന്നു . ഒരു മണിക്കൂറിലേറെ അക്രമികള്‍ അഴിഞ്ഞാടിയിട്ടും പൊലീസ് ഇടപെട്ടില്ലെന്നാണു പരാതി. സംഭവത്തെ തുടര്‍ന്ന് വിവിധ വ്യാപാരി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം നടന്നു.
"
https://www.facebook.com/Malayalivartha
























