രാഷ്ട്രീയകാര്യ സമിതിയിലേയ്ക്ക് ക്ഷണിക്കാത്തത് ശരിയായില്ല... കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് രംഗത്ത്

രാഷ്ട്രീയകാര്യ സമിതിയിലേയ്ക്ക് ക്ഷണിക്കാത്തത് ശരിയായില്ല... കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് രംഗത്ത്.
സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ക്ക് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ അജണ്ടയുണ്ട്. മാത്രവുമല്ല ഗ്രൂപ്പ് നേതാക്കളുടെ ശ്രമം തന്നെ പുറത്താക്കുക എന്നതാണ്. സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്നും കെ വി തോമസ് വ്യക്തമാക്കുന്നു.
കാരണം കാണിക്കല്‍ നോട്ടീസ് മാത്രമേ തന്നിട്ടുള്ളൂ ഒരു അച്ചടക്ക നടപടിയും തനിക്കെതിരെ ആരംഭിച്ചിട്ടില്ല. നോട്ടീസിന് ഇ-മെയില്‍ മുഖേന മറുപടി നല്‍കിയിട്ടുണ്ട്. പോസ്റ്റല്‍ ആയും അയച്ചിട്ടുണ്ട്. എന്നിട്ടും കോണ്‍ഗ്രസ് യോഗത്തിലേക്ക് എന്തുകൊണ്ട് തന്നെ ക്ഷണിച്ചില്ലെന്ന് കെ വി തോമസ് ചോദിക്കുകയാണ്.
തന്റെ കാര്യം വരുമ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പുറത്താക്കാന്‍ശ്രമിക്കുന്നു. തന്നെ യോഗത്തിലേക്ക് വിളിച്ചിട്ടില്ലെന്ന് അറിയാമായിരുന്ന നേതാക്കള്‍ ആരും ഇക്കാര്യം സുധാകരനോട് ചോദിച്ചില്ലെന്നും തോമസ് . ആരൊക്കെ എത്ര ശ്രമിച്ചാലും മനസ് കൊണ്ടും ശരീരംകൊണ്ടും താന്‍ കോണ്‍ഗ്രസുകാരനാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























