ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസ് കൃഷ്ണയുടെ കൊലപാതകത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍... പ്രതികള്‍ ഉപയോഗിച്ച സ്‌കൂട്ടറും ബൈക്കും പിടിച്ചെടുത്ത് പോലീസ്

ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസ് കൃഷ്ണയുടെ കൊലപാതകത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍... പ്രതികള്‍ ഉപയോഗിച്ച സ്‌കൂട്ടറും ബൈക്കും പിടിച്ചെടുത്ത് പോലീസ്.
കൊലപാതകത്തില്‍ പങ്കെടുത്ത ഒരാളുടെ സഹോദരനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാത്രവുമല്ല അന്വേഷണ പുരോഗതി അറിയിക്കാന്‍ എഡിജിപി വിജയ് സാഖറെ മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയെ കണ്ടേക്കും.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ കൊലപാതക കേസുകളില്‍ കസ്റ്റഡിയിലുള്ളവരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നു.പരിശോധനയില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്.
അതേസമയം കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് എഫ്‌ഐആറില്‍ . കണ്ടാലറിയാവുന്ന ആറ് പേരാണ് കൊലപാതകം നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നതിനായി ശ്രീനിവാസനെ അക്രമികള്‍ കൊലപ്പെടുത്തുകയായിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്കാണ് എസ്ഡിപിഐ പ്രവര്‍ത്തകരുടെ സംഘമെത്തി ശ്രീനിവാസനെ വെട്ടിക്കൊന്നത്. വാളുകളുമായി എത്തിയ മൂന്ന് പേര്‍ കടയ്ക്ക് അകത്ത് നില്‍ക്കുകയായിരുന്ന ശ്രീനിവാസനെ വെട്ടുകയായിരുന്നു. ശ്രീനിവാസനെ ആക്രമിക്കാന്‍ ബൈക്കിലെത്തിയ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് . ശ്രീനിവാസിന്റെ സംസ്‌കാരം ഇന്നലെ വൈകുന്നേരം കറുകോടി ശ്മശാനത്തില്‍ നടന്നു.
https://www.facebook.com/Malayalivartha
























