Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കേരളത്തിലെ ഗുരുതര സ്ഥിതി കേന്ദ്രസര്‍ക്കാരിനെ അറിയിക്കും; അമിത്ഷാ കേരളത്തിലെത്തുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും; സംസ്ഥാനത്തെ കൊലപാതകങ്ങളും അക്രമസംഭവങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ നടപടിയെടുക്കാൻ ഒരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

18 APRIL 2022 11:07 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ കൊലപാതകങ്ങളും അക്രമസംഭവങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ നടപടിയെടുക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിലെ ഗുരുതര സ്ഥിതി കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു . ഈ വരുന്ന 29ന് കേന്ദ്ര ആഭ്യന്ത മന്ത്രി അമിത്ഷാ കേരളത്തിലെത്തുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കിയിരിക്കുകയാണ്.

കെ.സുരേന്ദ്രന്‍ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് എല്ലാ സഹായങ്ങളും ഒത്താശയും നല്‍കുന്നത് പിണറായി വിജയന്‍ സര്‍ക്കാരാണെന്ന ആരോപണം ഉയർത്തിയിരുന്നു . പോപ്പുലര്‍ ഫ്രണ്ടിനെതിരായ കേസുകളില്‍ സി.ബി.ഐ അന്വേഷണം നടത്തുന്നതിനെ പിണറായി സര്‍ക്കാര്‍ എതിർക്കുന്നത് ചൂണ്ടിക്കാട്ടി കെ സുരേന്ദ്രൻ പറയുന്നത് ഇരുവർക്കും തമ്മിൽ ഒത്താശ ഉള്ളതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്നാണ്.

എസ്.ഡി.പി.ഐ നടത്തുന്ന കൊലപാതകങ്ങളിലെ പ്രതികളെ പോലീസും സി.പി.എമ്മും സഹായിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഒന്നും ഇല്ലാത്ത വിധത്തിലുള്ള തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തനത്തിന് കേരളസര്‍ക്കാര്‍ സഹായം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു സംസ്ഥാനത്തും കേരളത്തില്‍ രൂപപ്പെട്ടിട്ടുള്ള ഗുരുതര സ്ഥിതിയില്ല. രാ ജ്യത്തി നുമുഴുവന്‍ ഭീഷണിയായി മാറുകയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു . പാലക്കാട്ടെയും ആലപ്പുഴയിലെയും വയാലാറിലെയുമൊക്കെ കൊലപാതകങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി മാറ്റുവാനാണ് ശ്രമം നടക്കുന്നത്.

എന്നാൽ രാജ്യം നേരിടുന്ന വലിയ വിപത്താണിത് എന്നാണ് കെ സുരേന്ദ്രൻ പറയുന്നത്. മുന്‍കേസുകളിലെല്ലാം പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിലും പോലീസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു . പാലക്കാട്ടെ സഞ്‌ജിത്തിന്റെ കൊലപാതകത്തിന്റെ അന്വേഷണത്തില്‍ അലംഭാവം ഉണ്ടായി. അപ്പോഴായിരുന്നു ഹൈക്കോടതിയില്‍ സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍ എസ്.ഡി.പി.ഐക്ക് അനുകൂല നിലപാടാണവിടെ സ്വീകരിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്ത സര്‍ക്കാര്‍ പ്രതികളുടെ വാദം കേള്‍ക്കണമെന്ന വിചിത്രമായ കാരണമാണ് പറഞ്ഞത്.

സി.ബി.ഐ വന്നാല്‍ ഗൂഢാലോചന പുറത്തുവരുമെന്ന ഭയത്താല്‍ തീവ്രവാദികളെ സഹായിക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചതെന്നും സംസ്ഥാന അധ്യക്ഷൻ പറഞ്ഞു . എന്തായാലും ആഭ്യന്തരമന്ത്രിയോട് ഈ കാര്യം പറയുമ്പോൾ എന്ത് തരത്തിലുള്ള ഒരു നടപടിയാണ് കേന്ദ്ര സ്വീകരിക്കാരിക്കുന്നത് എന്ന് ഉറ്റുനോക്കുകയാണ് കേരള രാഷ്ട്രീയം. വർധിക്കുന്ന രാഷ്ട്രീയ ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി കേന്ദ്രം സ്വീകരിക്കുമെന്നാണ് കരുതുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (17 minutes ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (23 minutes ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (30 minutes ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (40 minutes ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (58 minutes ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (1 hour ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (2 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (3 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (4 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (4 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (4 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (4 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (4 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (5 hours ago)

Malayali Vartha Recommends