Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ജെസ്ന മരിയ ജെയിംസിനെ കണ്ടെത്തിയെന്ന വിവരം ഒന്നാം പിണറായി സര്‍ക്കാര്‍ ഒളിച്ചുവെച്ചതാണെന്ന വിമര്‍ശനങ്ങള്‍ പുറത്തുവരുന്നു... കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ ജെസ്ന എവിടെയുണ്ടെന്ന വിവരം കേരള പോലീസ് അറിഞ്ഞിരുന്നുവെങ്കിലും തെരഞ്ഞെടുപ്പില്‍ സാമുദായിക തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയില്‍ സര്‍ക്കാര്‍ വിവരം രഹസ്യമാക്കി വെച്ചതാണെന്നുമാണ് നിലവിലെ സൂചനകള്‍

18 APRIL 2022 03:04 PM IST
മലയാളി വാര്‍ത്ത

ജെസ്ന മരിയ ജെയിംസിനെ കണ്ടെത്തിയെന്ന വിവരം ഒന്നാം പിണറായി സര്‍ക്കാര്‍ ഒളിച്ചുവെച്ചതാണെന്ന വിമര്‍ശനങ്ങള്‍ പുറത്തുവരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ ജെസ്ന എവിടെയുണ്ടെന്ന വിവരം കേരള പോലീസ് അറിഞ്ഞിരുന്നുവെങ്കിലും തെരഞ്ഞെടുപ്പില്‍ സാമുദായിക തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയില്‍ സര്‍ക്കാര്‍ വിവരം രഹസ്യമാക്കി വെച്ചതാണെന്നുമാണ് നിലവിലെ സൂചനകള്‍.


ജെസ്നയെ തട്ടിക്കൊണ്ടുപോയതെന്നും മതം മാറ്റിയെന്നും പിന്നീട് തീവ്രവാദ ക്യാമ്പില്‍ എത്തിച്ചുവെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നാല്‍ ക്രൈസ്ത്യന്‍ മുസ്ലീം വോട്ടുകളില്‍ ധ്രൂവികരണം ഉണ്ടാകുമെന്ന ഭീതിയിലാണ് ഇക്കാര്യം ഒളിവെച്ചതെന്നാണ് സംശയങ്ങള്‍ ഉയരുന്നത്.

 


മുന്‍ എഡിജിപി ടോമിന്‍ തച്ചങ്കരിയും മുന്‍ പത്തനംതിട്ട എസ്പി കെ.ജി സൈമണും ജെസ്ന ജീവിച്ചിരിപ്പുണ്ടെന്നും വ്യക്തമായ വിവരങ്ങള്‍ ലഭ്യമായെന്നും എന്നാല്‍ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ പരിമിതിയുണ്ടെന്നും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വ്യക്തമാക്കിയിരുന്നു. അന്നും പോലീസ് ചുമതലയുള്ള ആഭ്യന്തരമന്ത്രി പിണറായി വിജയന്‍തന്നെയായിരുന്നു.


നിലവില്‍ കേരള പോലീസിന്റെ കണ്ടെത്തലുകള്‍ സിബിഐയും ശരിവയ്ക്കുകയും ജെസ്ന രണ്ടു കുട്ടികളുടെ അമ്മമായി രഹസ്യ കേന്ദ്രത്തില്‍ കഴിയുന്നതായുമുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. മാത്രവുമല്ല കേരള പോലീസിന്റെ അന്വേഷണം ഇടയ്ക്ക് എന്തുകൊണ്ട് നിലച്ചുപോയെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉരുണ്ടുകളിച്ച് വിവരം രഹസ്യമാക്കിയെന്നുമാണ് സൂചന.

 

 


നിലവില്‍ ജെസ്ന സിറിയയിലേക്ക് ഒളിച്ചുകളടത്തപ്പെട്ടുവെന്നും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ ക്യാമ്പില്‍ എത്തപ്പെട്ടുവെന്നുമുള്ള സാധ്യതയിലേക്ക് സിബിഐ നീങ്ങിക്കൊണ്ടിരിക്കുന്നത്. കേരളത്തിനു പുറത്തു താമസിച്ച വേളയില്‍ എന്തുകൊണ്ട് ജെസ്നയെ പോലീസ് പിടികൂടിയില്ലെന്നതിന് വ്യക്തമായ ഉത്തരം സംസ്ഥാന സര്‍ക്കാര്‍ പറയേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ ഗുരുതരമായ അനാസ്ഥാ കാട്ടിയെന്ന ആരോപണമുയരുകയും സിബിഐ ഇക്കാര്യം തെളിയിക്കുകയും ചെയ്താല്‍ പിണറായി വിജയന്‍ ഉത്തരം പറയേണ്ടിവരും.


നാലു വര്‍ഷം മുന്‍പ് എരുമേലി മുക്കൂട്ടുതറയില്‍നിന്നു കാണാതായ ജെസ്‌ന മരിയ ജെയിംസിനെ പ്രണയം നടിച്ചു കൈവശപ്പെടുത്തയവര്‍ ആഗോള തീവ്രവാദി സംഘടനകള്‍ക്ക് കൈമാറിയെന്ന സൂചനയില്‍ സിബിഐ കഴിഞ്ഞ മാസം ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു.

 


ജെസ്‌ന മരിയ ജെയിംസിനെ ബംഗ്‌ളാദേശിലേക്കോ ഗള്‍ഫിലേക്കോസിറിയയിലേക്കോ ഇറാക്കിലേക്കോ കടത്തിയ ശേഷം ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെ തീവ്രവാദിഗ്രൂപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടാകാനുള്ള സാധ്യതയാണ് ഒരു വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ സിബിഐ മുന്നോട്ടുവെയ്ക്കുന്നത്.


ജെസ്‌ന വിദേശത്തെവിടെയോ തീവ്രവാദി ക്യാമ്പുകളിലോ അവരുമായി ബന്ധപ്പെട്ട ക്യാമ്പുകളിലോ കഴിയുന്നുണ്ടെന്ന വ്യക്തമായ സൂചന മുന്‍പ് ക്രൈം ബ്രാഞ്ചും മുന്നോട്ടുവെച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലൊരിടത്തും ജെസ്‌നയില്ലെന്നും അതേ സമയം വിദേശത്തെവിടെയോ ജീവിച്ചിരിപ്പുണ്ടെന്നുമുള്ള വ്യക്തമായ സൂചനയും ലഭ്യമായ തെളിവുകളും വ്യക്തമാക്കിയാണ് കഴിഞ്ഞ മാസം സിബിഐ കോടതിയ്ക്ക് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

 


കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരിക്കെ 2018 മാര്‍ച്ച് 22ന് എരുമേലി മുക്കൂട്ടുതറയില്‍നിന്നു കാണാതായ കുന്നത്തുവീട്ടില്‍ ജെസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ കഴിഞ്ഞ മാസമാണ് സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ജെസ്‌ന മരിയയുടെ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയാണ് സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.


അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ ഈ ഫോട്ടോകള്‍ സിബിഐക്ക് ലഭിച്ചതായാണ് സംശയം ഉയരുന്നത്. ജെസ്‌നയുടേതായി ഒരിക്കല്‍പോലും മാധ്യമങ്ങളില്‍ വരാത്തതും ബന്ധുക്കളുടെ കൈവശമില്ലാത്തതുമാണ് ഈ ഫോട്ടോകള്‍ എന്നാണ് സൂചന. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട നാലുപേര്‍ നിരീക്ഷണത്തിലാണെന്നും വൈകാതെ അറസ്റ്റുണ്ടാകുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

 


എന്നാല്‍ അതിനിടെയിലാണ് ജെസ്നയെ രാജ്യത്തു നിന്നും കടത്തിയെന്നും സിറിയയിലേക്കു പോയതിനാണ് സാധ്യതയെന്നും സിബിഐ വ്യക്തമാക്കുന്നത്. അതേ സമയം ജെസ്നയെ ഹൈദരാബാദില്‍ നിന്നാണ് ഗള്‍ഫ് വഴി സിറിയയിലേക്കും കടത്തിയതെന്നും ഇസ്ലാമിക് സ്റ്റേറ്റിനു വേരുകളുള്ള ഹൈദരാബാദിലാണ് ജെസ്നയുണ്ടായിരുന്നതെന്നും സൂചനകളുണ്ട്.


ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും മൂന്നു വര്‍ഷം അന്വേഷിച്ചശേഷവും വിവരങ്ങള്‍ ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് കേസ് അന്വേഷണം 2021 ഫെബ്രുവരിയില്‍ സിബിഐ ഏറ്റെടുത്തത്. എരുമേലി, മുക്കൂട്ടുതറ, മുണ്ടക്കയം, ഈരാറ്റുപേട്ട, പത്തനംതിട്ട പ്രദേശങ്ങളില്‍ മാസങ്ങളോളം സിബിഐ രഹസ്യ അന്വേഷണം നടത്തിയശേഷമാണ് അയല്‍വാസികള്‍ നല്‍കിയ സൂചനയില്‍ അയല്‍ സംസ്ഥാനങ്ങളിലേക്കും അന്വേഷണം നീക്കിയത്.

 


ഇസ്ലാമിക് സ്റ്റേറ്റിന്റേയും താലിബാന്റെയും ശക്തമായ സാന്നിധ്യമുള്ള ബംഗ്‌ളാദേശ്, അഫ്ഗാനിസ്ഥാന്‍, സിറിയ, ഇറാക്ക് ഉള്‍പ്പെടെ എട്ടു രാജ്യങ്ങളില്‍ സിബിഐ സാധ്യമായ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍പുതന്നെ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു.പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ പൊലീസ് വിവരശേഖരണപ്പെട്ടി സ്ഥാപിച്ച് വിവരം തേടിയെങ്കിലും വ്യക്തമായ സൂചനയുണ്ടായില്ല. ജെസ്‌നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സംസ്ഥാന പോലീസ് അഞ്ചു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് എരുമേലിയില്‍ ഉള്‍പ്പെടെ ഓഫീസ് തുറന്ന് അന്വേഷണം നടത്തിവരുന്നത്.ജെസ്‌നയെ കണ്ടെത്താനാവാതെ വന്നതോടെ കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (18 minutes ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (24 minutes ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (31 minutes ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (41 minutes ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (59 minutes ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (1 hour ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (2 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (3 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (4 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (4 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (4 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (4 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (4 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (5 hours ago)

Malayali Vartha Recommends