Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

പഞ്ചാബില്‍ കോണ്‍ഗ്രസിനെ തകര്‍ത്ത് ഭരണത്തില്‍വന്ന ആം ആദ്മി പാര്‍ട്ടി പ്രതിമാസം വീടുകളില്‍ ഉപയോഗിക്കുന്ന 300 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കിയപ്പോള്‍, കേരളത്തില്‍ തുടര്‍ഭരണത്തിന്റെ ഒന്നാംവര്‍ഷം ആഘോഷിക്കുന്ന ഇടതു സര്‍ക്കാര്‍ വൈദ്യുതി നിരക്ക് കുത്തനെ കൂട്ടാനുള്ള നീക്കത്തില്‍

18 APRIL 2022 03:01 PM IST
മലയാളി വാര്‍ത്ത

പഞ്ചാബ്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ ആം ആദ്മിക്കും അരവിന്ദ് കേജരിവാളിനും ആകാമെങ്കില്‍ കേരളത്തില്‍ എന്തുകൊണ്ട് പിണറായി വിജയന് ആയിക്കൂടാ.


സൗജന്യ വൈദ്യുതിയും സൗജന്യ വെളിച്ചവും സൗജന്യ ബസ് യാത്രയും ഉള്‍പ്പെടെ ആം ആദ്മി പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും ആനുകൂല്യങ്ങള്‍ വാരിക്കൊടുക്കുമ്പോള്‍ കേരളത്തില്‍ പിണറായി വിജയന് തരാന്‍ ഇളവുമില്ല ആനുകൂല്യവുമില്ല.



കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കാനും ഭരണം പിടിക്കാനും പിണറായി വിജയനും സിപിഎമ്മും നടത്തിയ ഏറ്റവും വലിയ തട്ടിപ്പായിരുന്നു സൗജന്യഭക്ഷ്യക്കിറ്റ്. ഭരണം കിട്ടിയതോടെ കിറ്റും നിറുത്തി ഇളവും നിറുത്തി. അതിനു പിന്നാലെയാണ് വൈദ്യുതിയിലും പെട്രോളിലും ബസ് ചാര്‍ജിലും അരിയിലും തുണിയിലുമൊക്കെ പിണറായി സര്‍ക്കാരിന്റെ കൊള്ളയടി. ജീവിക്കാന്‍ വകയും വഴിയുമില്ലാതെ കേരളീയര്‍ നെട്ടോട്ടമോടുമ്പോഴാണ് ഓരോ ദിവസവും ഇരുട്ടടി പോലെ സംസ്ഥാന സര്‍ക്കാര്‍ നിരക്കുവര്‍ധനവിലൂടെ ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത്.
പഞ്ചാബില്‍ കോണ്‍ഗ്രസിനെ തകര്‍ത്ത് ഭരണത്തില്‍വന്ന ആം ആദ്മി പാര്‍ട്ടി പ്രതിമാസം വീടുകളില്‍ ഉപയോഗിക്കുന്ന 300 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കിയപ്പോള്‍, കേരളത്തില്‍ തുടര്‍ഭരണത്തിന്റെ ഒന്നാംവര്‍ഷം ആഘോഷിക്കുന്ന ഇടതു സര്‍ക്കാര്‍ വൈദ്യുതി നിരക്ക് കുത്തനെ കൂട്ടാനുള്ള നീക്കത്തിലാണ്. ഇതിനു പിന്നാലെയാണ് ബസ് ചാര്‍ജും വെള്ളക്കരവും അടുത്ത ഘട്ടമായി വര്‍ധിപ്പിച്ച് ജനത്തെ പിഴിയാനുള്ള നീക്കം. കാര്‍ഷിക തകര്‍ച്ചയും കോവിഡും ജനജീവിതം ദുസ്സഹമാക്കിയിരിക്കെ കേരളീയര്‍ ജീവിക്കാന്‍ മാര്‍ഗമില്ലാതെ നട്ടം തിരിയുമ്പോഴാണ് ഇടതുസര്‍ക്കാരിന്റെ അതിക്രൂരമായ പകല്‍ക്കൊള്ള ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.


പഞ്ചാബില്‍ ജനസേവനം ലക്ഷ്യമാക്കുമ്പോള്‍ കേരളത്തില്‍ വൈദ്യുതി ബോര്‍ഡിലെ ഭരണാനുകൂല സംഘടനയുടെ നേതാക്കള്‍ മാനേജ്മെന്റിനെ വരച്ചവരയില്‍ നിറുത്താന്‍ സമരം നടത്തി സ്ഥാപനത്തെത്തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. പഞ്ചാബില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചാല്‍ 300 യൂണിറ്റ് കഴിഞ്ഞുള്ളതിന് മാത്രം തുക നല്‍കിയാല്‍ മതി. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താന്‍ തമിഴ്നാട്ടിലെ സ്റ്റാലിന്‍ സര്‍ക്കാര്‍ എല്ലാ ഉപഭോക്താക്കള്‍ക്കും 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കിക്കൊണ്ടിരിക്കുന്നു.

 


പഞ്ചാബിലെ എല്ലാ വീടുകള്‍ക്കും ജൂലൈ ഒന്നു മുതല്‍ ഓരോ മാസവും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പ്രഖ്യാപനം നടത്തിയ അതേ ദിവസമാണ് കേരളത്തിലെ വൈദ്യുതി ബോര്‍ഡില്‍ ഷോക്കടിപ്പിക്കുന്ന കൂട്ടയടിയും രാജിയുമൊക്കെ അരങ്ങേറിയത്.


നിലവില്‍ പഞ്ചാബില്‍ പട്ടികജാതിക്കാര്‍, പിന്നോക്കക്കാര്‍, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍, സ്വാതന്ത്ര്യ സമര സേനാനികള്‍ എന്നിവര്‍ക്ക് മാസം തോറും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കുന്നുണ്ട്. ഇതിനു പുറമെയാണ് എല്ലാ കുടുംബങ്ങള്‍ക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്നത്. വ്യാവസായിക വാണിജ്യ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കില്ലെന്നും കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി തുടരുമെന്നും പഞ്ചാബ് മുഖ്യമന്ത്രി പറയുമ്പോള്‍ കേരളത്തില്‍ വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍.

 


എട്ടു മാസം മഴയും 56 അണക്കെട്ടുകളുമുള്ള കേരളത്തില്‍ പ്രളയം മൂലം അണക്കെട്ടുകളില്‍ നിന്ന് വെള്ളം ഒഴുക്കിക്കളയുകയാണ്. ഇടുക്കി, ശബരിഗിരി അണക്കെട്ടുകളില്‍ ഇപ്പോഴും 60 ശതമാനത്തിലേറെ സംഭരണശേഷിയില്‍ വെള്ളം ബാക്കിയുണ്ടുതാനും. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച് സര്‍ക്കാരിന്റെ ചൂഷണം അരങ്ങേറുന്നത്.


എല്ലാ വീടുകളിലും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കുക എന്നത് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാര്‍ട്ടി നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. കേരളത്തില്‍ കോവിഡിനു പിന്നാലെയാണ് അതിരൂക്ഷമായ വിലക്കയറ്റവും നിരക്കു വര്‍ധനകളും അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (17 minutes ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (23 minutes ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (30 minutes ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (40 minutes ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (58 minutes ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (1 hour ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (2 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (3 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (4 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (4 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (4 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (4 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (4 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (5 hours ago)

Malayali Vartha Recommends