ഭയങ്കര അഭിപ്രായം കേട്ടത് കൊണ്ട് അത് കാണാൻ കെജി എഫ് 1 ഇരുന്ന് ഇച്ചിരി കണ്ടു; എന്നെക്കൊണ്ട് പറ്റുന്നില്ല; പറ്റാഞ്ഞിട്ടാ ശ്രമിക്കാഞ്ഞിട്ടല്ല; കെജി എഫ് 1 പത്ത് മിനുറ്റിൽ കൂടുതൽ സഹിക്കാൻ പറ്റാത്ത ഞാൻ കെജി എഫ് 2 കാണണോ? തുറന്നടിച്ച് കുഞ്ഞില മാസിലാമണി

തന്റേതായ അഭിപ്രായങ്ങൾ തുറന്നു പറയുന്ന വ്യക്തിയാണ് കുഞ്ഞില മാസിലാമണി. കെജി എഫ് രണ്ടാം ഭാഗത്തെ കുറിച്ച് ഇപ്പോൾ താരം വാചാലയായിരിക്കുകയാണ്. യാഷ് നായകനായി എത്തിയ ചിത്രം മികച്ച അഭിപ്രായം ആണ് രണ്ടാം ഭാഗത്തിലും നേടിയത്.
ചിത്രത്തിന്റെ കുറിച്ചുള്ള കുഞ്ഞിലയുടെ ഫേസ്ബുക് പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, കെജി എഫ് ഫാൻസ് ക്ഷമിക്കണം. കെജി എഫ് 2 ഭയങ്കര അഭിപ്രായം കേട്ടത് കൊണ്ട് അത് കാണാൻ കെജി എഫ് 1 ഇരുന്ന് ഇച്ചിരി കണ്ടു. എന്നെക്കൊണ്ട് പറ്റുന്നില്ല.
പറ്റാഞ്ഞിട്ടാ. ശ്രമിക്കാഞ്ഞിട്ടല്ല. കെജി എഫ് 1 പത്ത് മിനുറ്റിൽ കൂടുതൽ സഹിക്കാൻ പറ്റാത്ത ഞാൻ കെജി എഫ് 2 കാണണോ? എന്താണ് നിങ്ങളുടെ അഭിപ്രായം? എന്നാണ് സംവിധായക ചോദിക്കുന്നത്. പോസ്റ്റിനു കമെന്റുമായി ഒരുപാട് ആൾക്കാർ എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























