ദിലീപിന് കനത്ത തിരിച്ചടി, വധഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാം.....ഹർജി തള്ളി ഹൈക്കോടതി, പ്രതീക്ഷിച്ച വിധി.... കോടതി ഉത്തരവോടെ തന്റെ വിശ്വാസ്യത തിരിച്ചുകിട്ടിയെന്ന് ബാലചന്ദ്രകുമാർ

നടിയെ ആക്രമിച്ച കേസിലെ അന്വേണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കേസിൽ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി.കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, പ്രോസിക്യൂഷന്‍ ഈ ആവശ്യത്തെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് ദിലീപിനെതിരായ വിവിധ ശബ്ദരേഖകളും ഫൊറന്‍സിക് റിപ്പോര്‍ട്ടുകളും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് ചോദ്യംചെയ്യലിന് ഹാജരായി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ആലുവ പോലീസ് ക്ലബിലാണ് അനൂപ് ചോദ്യംചെയ്യലിനായി എത്തിയത്. ഉച്ചയ്ക്ക് ശേഷം ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജും ചോദ്യംചെയ്യലിന് ഹാജരാകും.ഇതിനിടെ, കേസിലെ ഏഴാം പ്രതിയും സൈബര്‍ വിദഗ്ധനുമായ സായ് ശങ്കര്‍ അന്വേഷണ സംഘത്തിനു മുന്‍പാകെ ഹാജരായി.
പ്രതികളുടെ മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ ദിലീപിന്റെയും അഭിഭാഷകരുടെയും നിര്‍ദേശപ്രകാരം ഡലീറ്റ് ചെയ്തതായി ഇയാള്‍ സമ്മതിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കാവ്യാ മാധവനെ രണ്ടു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യാ മാധവനെ സാക്ഷിയെന്നതിന് അപ്പുറമുള്ള പരിഗണനയില്‍ ചോദ്യം ചെയ്യാനാണ് ആലോചനയിലുള്ളത്.
https://www.facebook.com/Malayalivartha

























