ശബരിമല അയ്യപ്പൻ കനിഞ്ഞില്ല; ദിലീപിന്റെ ഹർജി തള്ളി കോടതി; രണ്ടു അന്വേഷണങ്ങളും ദിലീപ് ഒറ്റയ്ക്ക് നേരിടേണ്ടി വരും; കേസ് സിബിഐയ്ക്ക് വിട്ടിരുന്നെങ്കിൽ ക്രൈം ബ്രാഞ്ചിന് അത് വലിയ തിരിച്ചടിയായേനെ; ദിലീപിന്റെ ഹർജി തള്ളിയത് ക്രൈംബ്രാഞ്ചിന്റെ കൂടെ വിജയം; ആറാട്ടിനൊരുങ്ങി ക്രൈം ബ്രാഞ്ച്

മല കയറിയത് വെറുതെയായി. ശബരിമല അയ്യപ്പൻ കനിഞ്ഞില്ല. ദിലീപിന് കനത്ത തിരിച്ചടി. പ്രതീക്ഷകൾക്ക് എല്ലാം വിപരീതഫലം. വധഗൂഡാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ കോടതിയുടെ ഉത്തരവ് പുറത്ത് വന്നിരിക്കുകയാണ്. ദിലീപിന്റെ ഹർജി കോടതി തള്ളിയിരിക്കുകയാണ്. ദിലീപിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. വധ ഗൂഢാലോചനക്കേസ് റദ്ദാക്കില്ല.
കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി. അന്വേഷണവുമായി ക്രൈംബ്രാഞ്ചിനു മുന്നോട്ട് പോകാം എന്ന് ഹൈക്കോടതി പറഞ്ഞിരിക്കുകയാണ്. സിബിഐ അന്വേഷിക്കാൻ വേണമെന്ന ആവശ്യവും കോടതി തള്ളി. ദിലീപിനെ സംബന്ധിച്ച് വളരെ വലിയ തിരിച്ചടിയായിരിക്കുകയാണ് കോടതിയുടെ തീരുമാനം.
വളരെ പ്രതീക്ഷയോടെയാണ് ഇന്നത്തെ ദിനത്തിൽ വിധിക്കായി കാത്തിരുന്നത്.രണ്ട് അന്വേഷണങ്ങളും ദിലീപ് ഒറ്റയ്ക്ക് നേരിടേണ്ടി വരും. ക്രൈം ബ്രാഞ്ചിന് അന്വേഷണവുമായി മുന്നോട്ടു പോകാം. രണ്ട് അന്വേഷണങ്ങളാണ് ഇനി ദിലീപ് നേരിടേണ്ടി വരുന്നത്. വധ ഗൂഢാലോചന കേസ് നേരിടണം നടി ആക്രമിക്കപ്പെട്ട കേസും ദിലീപ് നേരിടേണ്ടി വരും.
ശരിക്കും ഇത് ക്രൈംബ്രാഞ്ചിന് ഒരു വിജയം തന്നെ എന്ന് വേണമെങ്കിൽ പറയാം. കാരണം കേസ് സിബിഐയ്ക്ക് വിട്ടിരുന്നെങ്കിൽ ക്രൈം ബ്രാഞ്ചിന് അത് വളരെ വലിയ തിരിച്ചടിയായേനെ. പക്ഷേ ഇപ്പോൾ ദിലീപിന്റെ ഹർജി തള്ളിയ സ്ഥിതിക്ക് ക്രൈംബ്രാഞ്ചിന് വിജയം കൂടി എന്ന് അവകാശപ്പെടാവുന്ന തരത്തിലാണ് കാര്യങ്ങൾ വന്നിരിക്കുന്നത്.
ദിലീപിന് രക്ഷയില്ല എന്ന് തന്നെയാണ് അറിയുവാൻ സാധിക്കുന്നത് . കേസ് റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സി ബി ഐയ്ക്ക് വിടണമെന്ന ആവശ്യമാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സി ബി ഐ അന്വേഷണമെന്ന ആവശ്യം അംഗീകരിച്ചാൽ പ്രോസിക്യൂഷന് കനത്ത പ്രഹരമായി മാറുമായിരുന്നു . പ്രോസിക്യൂഷന് ഏറെ നിർണായകമായ ഹർജിയായിരുന്നു ഇന്നത്തേത് .
കേസ് റദ്ദാക്കുകയാണെങ്കിൽ അത് ദിലീപിന് ആശ്വാസമായി മാറുമായിരുന്നു . നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും മുന്നേറുന്നത് . അതിനാൽ ഈ കേസിന്‍റെ ഭാവി നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണത്തിലും വളരെ പ്രാധാന്യമർഹിക്കുന്നുണ്ടായിരുന്നു .
https://www.facebook.com/Malayalivartha

























