അന്വേഷണം ശരിയായ ദിശയില്‍, ഈ വിധി പ്രതീക്ഷിച്ചിരുന്നു..... ഗൂഢാലോചന കേസില്‍ തുടരന്വേഷണം നടത്താമെന്ന ഹൈക്കോടതി വിധി ആത്മവിശ്വാസം നല്‍കുന്നതെന്ന് ക്രൈംബ്രാഞ്ച് എസ്പി

അന്വേഷണം ശരിയായ ദിശയില്‍, ഈ വിധി പ്രതീക്ഷിച്ചിരുന്നു..... ഗൂഢാലോചന കേസില്‍ തുടരന്വേഷണം നടത്താമെന്ന ഹൈക്കോടതി വിധി ആത്മവിശ്വാസം നല്‍കുന്നതെന്ന് ക്രൈംബ്രാഞ്ച് എസ്പി.
സായ് ശങ്കറില്‍ നിന്നും ലഭിച്ച ഡിജിറ്റല്‍ തെളിവ് ഇനി പരിശോധിക്കുമെന്നും ക്രൈംബ്രാഞ്ച് എസ്പി അറിയിച്ചു. അതേസമയം, പ്രതീക്ഷിച്ച വിധിയാണ് കോടതി പറഞ്ഞതെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞു. താന്‍ നല്‍കിയ തെളിവുകള്‍ കോടതി സ്വീകരിച്ചു. തന്റെ വിശ്വാസ്യത മോശമാക്കാന്‍ എതിര്‍കക്ഷി ശ്രമിച്ചു.
കോടതി ഉത്തരവോടെ തന്റെ വിശ്വാസ്യത തിരിച്ചുകിട്ടി. പുറത്ത്കേട്ട ശബ്ദരേഖ ടീസര്‍ മാത്രമാണ്. പരാതി നല്‍കും മുന്‍പ് താന്‍ പെറ്റിക്കേസില്‍ പോലും പ്രതിയായിട്ടില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് വധഗൂഢാലോചനക്കേസില്‍ ദിലീപിനെ പോലീസ് പ്രതിയാക്കിയത്.
അതേസമയം വധഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളി. കേസില്‍ അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ ദിലീപിന്റെ ഹര്‍ജി തള്ളിയത്. കേസ് സി.ബി.ഐ.ക്ക് വിടണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. വധഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍, പ്രോസിക്യൂഷന്‍ ഈ ആവശ്യത്തെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് ദിലീപിനെതിരായ വിവിധ ശബ്ദരേഖകളും ഫൊറന്‍സിക് റിപ്പോര്‍ട്ടുകളും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. അതേസമയം, കേസ് റദ്ദാക്കിയില്ലെങ്കില്‍ സി.ബി.ഐ.ക്ക് വിടണമെന്ന ശക്തമായ വാദമാണ് പ്രതിഭാഗം കോടതിയില്‍ ഉയര്‍ത്തിയത്. കേസ് സി.ബി.ഐ.യ്ക്ക് വിടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അന്വേഷണസംഘം ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.
"
https://www.facebook.com/Malayalivartha

























