Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

മഞ്ജു മദ്യപിക്കുമെന്ന് പറയണം! ഗുരുവായൂരിലെ നൃത്ത പരിപാടിയുടെ പേരില്‍ വീട്ടില്‍ മഞ്ജുവും ദിലീപും തമ്മില്‍ വഴക്കുണ്ടായി; ഡാന്‍സ് പ്രോഗ്രാമുകളുടെ പേരില്‍ ദിലീപുമായി പ്രശ്‌നമുണ്ടാക്കിയെന്ന് പറയണം, ഭാര്യ മദ്യപിക്കുന്നതില്‍ ചേട്ടന് എതിര്‍പ്പ് കാണുമായിരിക്കും.... എന്നാല്‍ നിങ്ങളുടെ മുന്നില്‍ വെച്ച് ചേട്ടനും മഞ്ജുവും തമ്മില്‍ ഇതേക്കുറിച്ച് വഴക്കുണ്ടായിട്ടില്ലെന്ന് പറയണമെന്നും അഭിഭാഷകൻ! ദിലീപിന് കുരുക്കായി നിര്‍ണായക ശബ്ദരേഖ, എല്ലാം മണിമണിയായി പഠിപ്പിച്ച് അഭിഭാഷകൻ

19 APRIL 2022 03:32 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ ഓരോ ദിവസവും നിർണായക തെളിവുകളാണ് പുറത്ത് വരുന്നത്. വധഗൂഡാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ കോടതിയുടെ ഉത്തരവാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നത് . കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി. അന്വേഷണവുമായി ക്രൈംബ്രാഞ്ചിനു മുന്നോട്ട് പോകാം എന്ന് ഹൈക്കോടതി പറഞ്ഞിരിക്കുകയാണ്.

കേസ് വ്യാജമാണെന്നും, ഒരു വീട്ടിലിരുന്ന് സംസാരിച്ചാൽ അത് വധഗൂഢാലോചനയാകില്ലെന്നും തന്നെ വേട്ടയാടാനായി കെട്ടിച്ചമച്ച കേസാണെന്നും പറഞ്ഞാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.എന്നാൽ കേസിന്‍റെ മെറിറ്റിലേക്ക് കടക്കാൻ വിസമ്മതിച്ച ഹൈക്കോടതി, കേസിലെ എഫ്ഐആർ റദ്ദാക്കില്ലെന്നും വ്യക്തമാക്കി. 'ഡിസ്മിസ്ഡ്', റദ്ദാക്കുന്നു എന്ന ഒറ്റ വാക്കിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.

ഇതിനിടയിൽ കേസിൽ ദിലീപിന് കുരുക്കായി മറ്റൊരു ശബ്ദരേഖ പുറത്തുവന്നിരിക്കുകയാണ്. ഈ ശബ്ദരേഖ കോടതിയില്‍ ഹാജരാക്കിയിരിക്കുകയാണ് പ്രോസിക്യൂഷന്‍. തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് കൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് പ്രോസിക്യൂഷന്‍ നിര്‍ണായക തെളിവ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ദിലീപിന്റെ സഹോദരന്‍ അനൂപിനെ അഭിഭാഷകന്‍ മൊഴി പറഞ്ഞ് പഠിപ്പിക്കുന്നതെന്ന് അവകാശപ്പെടുന്നതാണ് ശബ്ദരേഖ. രണ്ട് മണിക്കൂര്‍ നീളുന്ന ശബ്ദരേഖയില്‍ മഞ്ജു വാര്യരെ കുറിച്ചും ശ്രീകുമാര്‍ മേനോനെ കുറിച്ചും അടക്കം പരാമര്‍ശങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


നടിയെ ആക്രമിച്ച കേസില്‍ 20തോളം പ്രോസിക്യൂഷന്‍ സാക്ഷികളെ മൊഴി മാറ്റിയതായാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപ് പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്നു. വിസ്താരത്തിനിടെ എങ്ങനെ മൊഴി നല്‍കണം എന്ന് ദിലീപിന്റെ അഭിഭാഷകന്‍ അനൂപിന് പറഞ്ഞ് കൊടുക്കുന്ന ശബ്ദരേഖയാണ് അഫിഡവിറ്റിന്റെ രൂപത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. സാക്ഷികളെ സ്വാധീനിച്ചു എന്നതിന് നിര്‍ണായക തെളിവാണ് ഈ ശബ്ദരേഖയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

ദിലീപിന്റെ അടക്കമുളള ഫോണുകളില്‍ നിന്നും വിവരങ്ങള്‍ തിരിച്ചെടുത്ത കൂട്ടത്തില്‍ നിന്നാണ് ഈ നിര്‍ണായക ശബ്ദരേഖ ലഭിച്ചിരിക്കുന്നത്. ദിലീപിന് ശത്രുക്കളുണ്ടെന്ന് കോടതിയില്‍ പറയണമെന്ന് അനൂപിനോട് ഓഡിയോയില്‍ അഭിഭാഷകന്‍ പറയുന്നു. സംവിധായക ശ്രീകുമാര്‍ മേനോനും തിയറ്റര്‍ ഉടമ ലിബര്‍ട്ടി ബഷീറും ശത്രുവാണെന്ന് പറയണമെന്നും ശബ്്ദരേഖയില്‍ പറയുന്നു.

ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും തമ്മില്‍ അടുപ്പമുണ്ടെന്ന് പറയണമെന്നും ശബ്ദരേഖയില്‍ അഭിഭാഷകന്‍ പറഞ്ഞ് പഠിപ്പിക്കുന്നുണ്ട്. ഗുരുവായൂരിലെ നൃത്ത പരിപാടിയുടെ പേരില്‍ വീട്ടില്‍ മഞ്ജുവും ദിലീപും തമ്മില്‍ വഴക്കുണ്ടായി എന്ന് പറയണമെന്നും പറയുന്നു. മഞ്ജു സിനിമയിലേക്കുളള തിരിച്ച് വരവിന് മുൻപ് വീണ്ടും പൊതുവേദിയിലേക്ക് വരുന്നത് ഗുരുവായൂരിലെ നൃത്തപരിപാടിയോട് കൂടിയായിരുന്നു.

മഞ്ജുവും ദിലീപും തമ്മില്‍ അകല്‍ച്ചയിലായിരുന്നു എന്ന രീതിയില്‍ വേണം സംസാരിക്കാന്‍ എന്ന് അഭിഭാഷകന്‍ പറയുന്നുണ്ട്. ഡാന്‍സ് പ്രോഗ്രാമുകളുടെ പേരില്‍ ദിലീപുമായി പ്രശ്‌നമുണ്ടാക്കിയെന്ന് പറയണം. മഞ്ജു മദ്യപിക്കുമെന്ന് പറയണമെന്നും അഭിഭാഷകന്‍ പറയുന്നു. മഞ്ജു മദ്യപിക്കുമോ എന്ന് തനിക്ക് അറിയില്ലെന്നും താന്‍ കണ്ടിട്ടില്ലെന്നും അനൂപ് പറയുന്നു. മദ്യപിക്കും എന്ന് പറയണമെന്നാണ് അഭിഭാഷകന്‍ ആവശ്യപ്പെടുന്നത്.

വീട്ടില്‍ നിന്ന് പോകുന്ന ആ സമയത്ത് മഞ്ജു മദ്യപിക്കുമായിരുന്നുവെന്നും അതിന് മുന്‍പ് ഇല്ലായിരുന്നുവെന്നും പറയണമെന്ന് അഭിഭാഷകന്‍ പറയുന്നു. വീട്ടില്‍ വെച്ച് മദ്യപിച്ചിട്ടില്ല. പിന്നെ മദ്യപിക്കുമെന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാമെന്ന് ചോദിച്ചാല്‍ മദ്യപിച്ച് വീട്ടില്‍ വന്നിട്ടുണ്ടെന്ന് പറയണമെന്നും അഭിഭാഷകന്‍ പറയുന്നു. പലവട്ടം മദ്യപിച്ച് വീട്ടില്‍ വന്നിട്ടുണ്ടെന്ന് പറയണമെന്നും പറയുന്നു.

 

വീട്ടില്‍ എല്ലാവര്‍ക്കും ഇക്കാര്യം അറിയാമെന്നും ചേട്ടനുമായി അക്കാര്യം താന്‍ സംസാരിച്ചിട്ടുണ്ട് എന്നും പറയണമെന്നും അനൂപിനോട് പറയുന്നു. ചേട്ടന്‍ എന്ത് പറഞ്ഞു എന്ന് ചോദിച്ചാല്‍ അത് നോക്കാം, ഞാന്‍ സംസാരിക്കാം എന്നല്ലാതെ മറ്റൊന്നും പറഞ്ഞില്ലെന്ന് പറയണം. ഭാര്യ മദ്യപിക്കുന്നതില്‍ ചേട്ടന് എതിര്‍പ്പ് കാണുമായിരിക്കും, എന്നാല്‍ നിങ്ങളുടെ മുന്നില്‍ വെച്ച് ചേട്ടനും മഞ്ജുവും തമ്മില്‍ ഇതേക്കുറിച്ച് വഴക്കുണ്ടായിട്ടില്ലെന്ന് പറയണമെന്നും അഭിഭാഷകന്‍ പഠിപ്പിക്കുന്നു.

 

 

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും 'പദ്മസരോവരം' എന്ന വീട്ടിലിരുന്ന് ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറാണ് ഇത്തരത്തിൽ ഒരു ഗൂഢാലോചന നടന്നുവെന്ന് നാല് വർഷത്തിന് ശേഷം ഒരു മാധ്യമത്തിലൂടെ തുറന്നുപറഞ്ഞത്.

 

അതുകൊണ്ട് തന്നെ ഈ കേസിന്‍റെ ഭാവി നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണത്തിലും പ്രധാനപ്പെട്ടതാണ്. കേസ് റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചിട്ടുണ്ട്. ഇതെല്ലാം കോടതി തള്ളിക്കളയുകയാണ് ചെയ്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (25 minutes ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (32 minutes ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (42 minutes ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (52 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (58 minutes ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (1 hour ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (1 hour ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (1 hour ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (1 hour ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (1 hour ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (1 hour ago)

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്  (1 hour ago)

വിധവ പെന്‍ഷന് എത്തിയ സ്ത്രീ റവന്യു ഉദ്യോഗസ്ഥരെ ആക്രമിച്ചു  (1 hour ago)

മിനിറ്റിനുള്ളിൽ മാറി മറിയുന്നു..! പ്രവചനം ഇങ്ങനെ അടുത്ത 3 മണിക്കൂറിൽ കൊടും മഴ..! തകിടം മറിഞ്ഞ് പ്രതിഭാസം  (1 hour ago)

അൾത്താരയിൽ കയറി അവന്റെയൊക്കെ മുദ്രാവാക്യം വേളാങ്കണ്ണിയിൽ TVKയുടെ പേക്കൂത്ത് എല്ലാത്തിനെയും അടിച്ചോട്ടിച്ചു  (1 hour ago)

Malayali Vartha Recommends