Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ദിലീപും മഞ്ജുവും വേർപിരിഞ്ഞതിന് പിന്നിൽ ആദ്യമായി ആ നടുക്കുന്ന വെളിപ്പെടുത്തൽ! ആ രഹസ്യം പുറത്തുവിട്ട് അനൂപ് .. കോടതി മുറിയ്ക്കുള്ളിൽ നിന്നും പുറത്ത് വരുന്നത്

19 APRIL 2022 05:25 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം കോടതിയില്‍ സമർപ്പിച്ച സുപ്രധാന ശബ്ദരേഖ പുറത്ത്. ദിലീപിന്റെ സഹോദരന്‍ അനൂപും അഭിഭാഷകനും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നിരുക്കുന്നത്. അതിൽ മഞ്ജുവാര്യരും ദിലീപും വേര്‍പിരിയാനുള്ള കാരണങ്ങളിലൊന്ന് അനൂപ് അഭിഭാഷകനോട് പറയുന്നതിന്റെ ശബ്ദരേഖയാണ് പുറത്ത് വരുന്നത് . കോടതിയില്‍ നല്‍കേണ്ട മൊഴികള്‍ എങ്ങനെ വേണമെന്ന് അഭിഭാഷകന്‍ അനൂപിന് പറഞ്ഞുകൊടുക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ഗുരുവായൂരിലെ ഒരു ഡാന്‍സ് പരിപാടിയുടെ കാര്യത്തോടെയാണ് മഞ്ജുവും ദിലീപും തമ്മില്‍ ആദ്യമായി വഴക്കുണ്ടാകുന്നതെന്ന് അനൂപ് ഓഡിയോയില്‍ പറഞ്ഞു. നല്ല ഓഫര്‍ വന്നാല്‍ താന്‍ ഡാന്‍സ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മഞ്ജു പറഞ്ഞതിനെ ദിലീപ് എതിര്‍ത്തതോടെയാണ് അവര്‍ തമ്മില്‍ അകല്‍ച്ച രൂക്ഷമായതിന്റെ കാരണങ്ങളിലൊന്ന് അനൂപ് ഓഡിയോയില്‍ പറയുന്നു.

അനൂപിന്റെ സംഭാഷണം ഇങ്ങനെയാണ്...

ഗുരുവായൂരുള്ള പബ്ലിക് ഡാന്‍സ് പെര്‍ഫോമന്‍സ് ഗീതാ പത്മകുമാറാണ് നടത്തിയത്. ഈ ഡാന്‍സ് പ്രോഗ്രാമിന്റെ കാര്യത്തിലാണ് നമ്മുടെ വീട്ടില്‍ വീട്ടില്‍ മഞ്ജുവാര്യരും ആയി ഒരു വഴക്കുണ്ടാക്കുന്നത്. മീഡിയയില്‍ വന്നു കഴിഞ്ഞിട്ടാണ് മഞ്ജു ഗുരുവായൂരില്‍ ഡാന്‍സ് പെര്‍ഫോമന്‍സ് ഉണ്ട് എന്നുള്ളത് അറിഞ്ഞത്. ചേട്ടനും അത് അറിഞ്ഞിട്ടില്ല. മഞ്ജുവിനോട് പറഞ്ഞു കഴിഞ്ഞപ്പോള്‍ എനിക്ക് നല്ല ഓഫര്‍ വന്നാല്‍ ഞാന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നുള്ള നിലയില്‍ മഞ്ജു പറഞ്ഞു.
ദിലീപ് അപ്പോള്‍ അതിന്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ചു. അതു കഴിഞ്ഞപ്പോള്‍ പിന്നെ അവര്‍ തമ്മില്‍ ഒരു അകല്‍ച്ചയായി. ചേട്ടന്‍ വന്നാല്‍ മഞ്ജു മൈന്‍ഡ് ചെയ്യാറില്ല, ഭക്ഷണം കൊടുക്കുന്നില്ല ഒരു രീതിയിലും മഞ്ജു ചേട്ടന്റെ കാര്യങ്ങും മോളുടെ കാര്യങ്ങളും ശ്രദ്ധിക്കാതെ വന്നു. ശ്രീകുമാര്‍ കല്യാണ്‍ ജ്വല്ലേഴ്‌സ് പരസ്യം ചെയ്യുന്ന ആളായിട്ടാണ് വരുന്നത്. ശ്രീകുമാര്‍ മേനോന് എന്താണെന്നുവെച്ചാല്‍ ചേട്ടനെ വെച്ചിട്ട് പരസ്യചിത്രങ്ങള്‍ ചെയ്യണം. അങ്ങനെ നമ്മുടെ വീട്ടില്‍ വന്നു തുടങ്ങി.
മഞ്ജു ഒരു പ്രൊഫഷണല്‍ ഡാന്‍സര്‍ ആകും എന്ന നില വന്നതോടെ ശ്രീകുമാര്‍ മഞ്ജുവുമായി അങ്ങോട്ട് അടുത്തു. മഞ്ജുവിന്റെ കാര്യങ്ങള്‍ മഞ്ജുവിന്റെ ഏജന്റ് ആയിട്ട് സാമ്പത്തിക കാര്യങ്ങള്‍ നോക്കുന്നത് എല്ലാം ശ്രീകുമാര്‍ മേനോന്‍ ആയി. മഞ്ജു ആലുവ ആക്‌സിസ് ബാങ്കില്‍ ചേട്ടന്‍ അറിയാതെ ഒരു അക്കൗണ്ട് തുടങ്ങുന്നു. അതിനെപ്പറ്റി വീട്ടില്‍ വന്നപ്പോള്‍ മഞ്ജു പറഞ്ഞു, എന്റെ പൈസ ഇടാന്‍ താന്‍ എനിക്ക് അക്കൗണ്ട് വേണം എന്നു പറഞ്ഞു. ചേട്ടന്‍ പറഞ്ഞു എന്റെ എന്തുകാര്യവും ഞാന്‍ നിന്നോട് പറയുന്നതല്ലേ, നീ ഒരു കാര്യം ചെയ്യുമ്പോള്‍ അത് എന്നോട് പറയേണ്ടതല്ലേ എന്നൊക്കെ പറഞ്ഞു കഴിഞ്ഞപ്പോള്‍ ശ്രീകുമാര്‍ മേനോന്‍ വന്നിട്ട് അക്കൗണ്ട് തുടങ്ങി എന്ന് പറഞ്ഞു. പിന്നെ ശ്രീകുമാര്‍ മേനോന്‍ വഴി ഡാന്‍സ് പെര്‍ഫോമന്‍സ് ബുക്കിംഗ് ആയിട്ട് എടുത്തു തുടങ്ങി.
അതിനായി വലിയ കാശ് ചോദിക്കുന്നു. എന്നുവച്ച് കഴിഞ്ഞാല്‍ 7 ലക്ഷം രൂപ 10 ലക്ഷം രൂപ എന്നൊക്കെയുള്ള നിലയില് എന്നുവച്ചാല്‍ വേറെ ആര് ചോദിക്കുന്നതിനേക്കാളുംവളരെ കൂടുതല്‍ കാശ് ചോദിച്ചു തുടങ്ങി അതനുസരിച്ച് ശ്രീകുമാര്‍ മേനോന്‍ മാര്‍ക്കറ്റിംഗ് ചെയ്യുകയും ചെയ്തു. അമ്പലത്തിലെ പ്രോഗ്രാമിനു മഞ്ജുവിനെ ശ്രീകുമാര്‍ മേനോന്‍ വഴി അവര്‍ അപ്രോച് ചെയ്തപ്പോള്‍ തിരുവനന്തപുരത്തെ കരിക്ക് അമ്പലത്തിലെ അവര്‍ വന്ന് കഴിഞ്ഞപ്പോള്‍ മഞ്ജു 10 ലക്ഷം രൂപ വേണമെന്ന് പറഞ്ഞു. അപ്പോ അവര്‍ സംസാരിച്ചിട്ടും മഞ്ജു കുറച്ചില്ല.അപ്പൊ അവര്‍ ചേട്ടനെ കോണ്‍ടാക്ട് ചെയ്തിട്ട് ചേട്ടനോട് പറഞ്ഞു, കാശ് അത്രയും ഞങ്ങള്‍ക്ക് പറ്റില്ല കുറപ്പിക്കണം എന്ന് പറഞ്ഞു ചേട്ടന്‍ മഞ്ജുവിനോട് പറഞ്ഞു. അപ്പോള്‍ മഞ്ജു പറഞ്ഞു ഞാനാണ് എന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ചേട്ടന്‍ എന്താണെന്ന് വെച്ചാല്‍ ചെയ്യരുത് എന്ന് പറഞ്ഞിട്ടില്ല. ചേട്ടന്‍ അതിന്റെ കാശ് കുറയ്ക്കണം എന്ന് പറഞ്ഞപ്പോള്‍ മഞ്ജു അത് വിസമ്മതിച്ചു. എന്റെ കാര്യത്തില്‍ ഇടപെടേണ്ട എന്ന് പറഞ്ഞു.
2013 ഏപ്രിലില്‍ ആസ്‌ട്രേലിയയില്‍ ഒരു സ്റ്റേജ് ഷോയ്ക്ക് പോകാന്‍ ഇരിക്കുമ്പോള്‍ മഞ്ജു പറഞ്ഞു ഞാന്‍ വരുന്നില്ല എന്ന്. എനിക്ക് എന്റെ ഫ്രണ്ട്‌സിനെ കൂടെ വേറെ പ്രോഗ്രാം ഉണ്ടെന്ന് പറഞ്ഞു. വരുന്നില്ലെന്ന് പറഞ്ഞു മഞ്ജു പോയില്ല, അപ്പോഴാണ് ഇത് കുറെക്കൂടി രൂക്ഷമാകുന്നത്. അത് ഇവരെല്ലാം കൂടി പതിനഞ്ചാം തീയതി ഓസ്‌ട്രേലിയയിലേക്ക് ടൂര്‍ പോയി.
അവര്‍ പോയിട്ട് തിരിച്ചു വരുന്നത് മെയ് അഞ്ചാം തീയതി ആണ്. അതായത് 20 ദിവസം കഴിഞ്ഞ്. ഈ സമയങ്ങളില്‍ ഒക്കെ എന്താണെന്ന് ഗുരുവായൂരിലെ ഡാന്‍സ് കഴിഞ്ഞശേഷം മഞ്ജു വീട്ടില്‍ പറയാതെ പോകുന്നു. ചില ദിവസം തിരിച്ചു വരാറില്ല. ചില ദിവസം ഗീതുവിന്റെ വീട്ടില്‍ താമസിക്കുകയാണ് എന്നൊക്കെ പറഞ്ഞു. മഞ്ജുവിനെ ഫ്രണ്ട്‌സിന്റെ കൂടെ താമസിക്കുന്നു എന്നൊക്കെ പറഞ്ഞു. ചില ദിവസം വരാറില്ല. ഇവര്‍ പോയി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ മഞ്ജു ആരോടും പറയാതെ ഇറങ്ങിപ്പോയി. എവിടെ പോവുകയാണെന്ന് അമ്മ ചോദിച്ചപ്പോള്‍ ഞാന്‍ വീട്ടില്‍ പോവുകയാണ് എന്ന് പറഞ്ഞു.ഇതു കഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ മഞ്ജുവിന്റെ അമ്മയും മധുവിന്റെ ഭാര്യയും കൂടി വന്നു മഞ്ജുവിനെ സാധനങ്ങളൊക്കെ എടുത്തുകൊണ്ടു പോയി. താലിയും കല്യാണമോതിരവും ഊരി വച്ചിട്ടാണ് പോയത്. ഇങ്ങനെ വന്നപ്പോള്‍ ബന്ധം തുടരാന്‍ താല്പര്യമില്ല എന്നുള്ള ഒരു ഇത് വന്നു. പിന്നെ അഞ്ചാം തീയതി അവര്‍ വന്നു. ചേട്ടനോട് കാര്യങ്ങള്‍ പറഞ്ഞു. പതിമൂന്നാം തീയതി Dhe Puttu ന്റെ ഇനാഗുറേഷന്‍ ആണ്. ചേട്ടന്‍ അങ്ങോട്ട് ഫോണ്‍ ചെയ്ത് സംസാരിക്കാന്‍ ഒക്കെ നോക്കി നോക്കി.
മഞ്ജു ഫോണെടുത്തില്ല. മഞ്ജുവിന്റെ അച്ഛനെ വിളിച്ചു അമ്മയെ വിളിച്ചു, അവര്‍ക്കൊന്നും അറിയില്ലെന്ന് പറഞ്ഞു. മഞ്ജുവിനോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോള്‍ മഞ്ജു വീട്ടില്‍ ഇല്ല എന്ന് പറഞ്ഞു, മഞ്ജു ബോംബെയില്‍ ആണെന്ന് പറഞ്ഞു. പിന്നീട് മഞ്ജുവിനോട് സംസാരിക്കാന്‍ പോയി.
അവിടെ ശരിക്കും സംസാരിച്ചത് മുഴുവന്‍ പുള്ളിക്കാരിയുടെ അച്ഛനാണ്. എക്‌സാമ്പിള്‍ ഒക്കെ ഇട്ട് ഇവര്‍ ഇനി ഒരുമിക്കും എന്ന് തോന്നുന്നില്ല. രണ്ടുപേരും രണ്ടു ധ്രുവത്തിലുള്ളത് ആയിട്ടാണ് തോന്നുന്നതെന്ന്. പിന്നെ അവര്‍ അവര്‍ പിരിയുന്നതായിരിക്കും നല്ലതെന്ന് പുള്ളിയാണ് ആദ്യം പറയുന്നത്. അത് കഴിഞ്ഞാണ് എന്നെ വിളിച്ചു കൊണ്ടുപോയി മാറ്റിനിര്‍ത്തി സംസാരിക്കുന്നത്. രണ്ടുപേര്‍ക്കും താല്‍പര്യമില്ലെങ്കില്‍ അവര്‍ പിരിയട്ടെ. അവരെ ഫ്രീ ആക്ക് ചേട്ടനെ പറഞ്ഞു മനസ്സിലാക്കണമെന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (25 minutes ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (32 minutes ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (42 minutes ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (52 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (58 minutes ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (1 hour ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (1 hour ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (1 hour ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (1 hour ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (1 hour ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (1 hour ago)

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്  (1 hour ago)

വിധവ പെന്‍ഷന് എത്തിയ സ്ത്രീ റവന്യു ഉദ്യോഗസ്ഥരെ ആക്രമിച്ചു  (1 hour ago)

മിനിറ്റിനുള്ളിൽ മാറി മറിയുന്നു..! പ്രവചനം ഇങ്ങനെ അടുത്ത 3 മണിക്കൂറിൽ കൊടും മഴ..! തകിടം മറിഞ്ഞ് പ്രതിഭാസം  (1 hour ago)

അൾത്താരയിൽ കയറി അവന്റെയൊക്കെ മുദ്രാവാക്യം വേളാങ്കണ്ണിയിൽ TVKയുടെ പേക്കൂത്ത് എല്ലാത്തിനെയും അടിച്ചോട്ടിച്ചു  (1 hour ago)

Malayali Vartha Recommends