വെടി പൊട്ടിച്ച് സുരേഷ് ഗോപി... പിണറായിയുടെ ആഭ്യന്തരത്തിന് പൂട്ടിടാൻ കേന്ദ്ര ഏജൻസി... അമിത് ഷാ രണ്ടും കല്പിച്ച്! സ്ഥിതി അതീവ ഗൗരവകരം; ഇടപെടാൻ അമിത് ഷാ...

കേരളത്തിൽ അടിക്കടിയായി അരങ്ങേറുന്ന രാഷ്ട്രീയ കൊലപാതങ്ങൾ ഇപ്പോൾ ദേശീയ ശ്രദ്ധ പിടിച്ച് പറ്റുകയാണ്. കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ പരാജയമായി തന്നെയാണ് ഈ വിഷയത്തെ പലരും വ്യാഖ്യാനിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ആഭ്യന്തരവും കൈയ്യാളുന്നത്. ഈ സാഹചര്യത്തിൽ ബിജെപി തന്നെയാണ് ഈ വിഷയം ബിജെപി കേന്ദ്ര നേതൃത്വത്തിലേക്ക് എത്തിച്ചിരിക്കുന്നത്.
എന്നാലിപ്പോൾ ഇതിൽ തുറന്ന പ്രതികരണവുമായി നടനും എംപിയുമായ ശ്രീ. സുരേഷ് ഗോപിയും രംഗത്തെത്തിയിട്ടുണ്ട്. പാലക്കാട്ടെ രാഷ്‌ട്രീയകൊലപാതകങ്ങളുടെ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണോ എന്നത് കേന്ദ്രമന്ത്രി അമിത് ഷാ കേരളത്തിൽ എത്തിയ ശേഷം തീരുമാനിക്കുമെന്ന് സുരേഷ് ഗോപി എം പി. സംഭവത്തിൽ കേന്ദ്ര അന്വേഷണം വേണ്ടെന്ന് ഏകപക്ഷീയമായി പറയാനാകില്ല.
പോലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോലീസിനു മേൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് മൂലം ഇപ്പോൾ ക്രമസമാധാന നില ആകെ താളം തെറ്റിയിരിക്കുകയാണ്. അല്ലെങ്കിൽ തകരാറിലായിരിക്കുകയാണ്. തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ കുടുംബവുമൊത്ത് ദർശനത്തിനായി എത്തിയതായിരുന്നു സുരേഷ് ഗോപി. ഈ സമയത്താണ് ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയത്.
സംസ്ഥാന സർക്കാർ അന്വേഷണത്തിൽ അനാസ്ഥ തുടരുകയാണ്. അടുത്തൊരു അനിഷ്ട സംഭവം നടക്കാതിരിക്കാൻ നോക്കേണ്ടത് ഭരണത്തിന്റെ ചുമതലയല്ലേ എന്ന ചോദ്യവും അദ്ദേഹം ചോദിച്ചു. ജനങ്ങളുടെ ജീവനും സ്വത്തും സംസ്‌കാരവും സംരക്ഷിക്കുക, അതിനിവിടെ സേനകളുണ്ടെങ്കിൽ അവയെ ഉപയോഗപ്പെടുത്തുക, നിഷ്പക്ഷരായി പ്രവർത്തിക്കാൻ വേണ്ട അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കുക അവരെ കൃത്യമായി ഉപയോഗിക്കുക എന്നതല്ലേ വേണ്ടതെന്നും സുരേഷ് ഗോപി ആരാഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏപ്രില്‍ 29ന് കേരളത്തിലെത്തും എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. സംസ്ഥാനത്ത് വർധിച്ച് വരുന്ന മതഭീകരവാദ പ്രവർത്തനത്തിനെതിരെ പോരാട്ടം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് അമിത് ഷാ തിരുവനന്തപുരത്ത് എത്തുന്നതെന്ന് ബിജെപി കേരള ഘടകം അറിയിച്ചു. പാർട്ടി സംസ്ഥാന നേതൃയോഗത്തിൽ അദ്ദേഹം പങ്കെടുക്കും. ലൗ ജിഹാദ് പോലെ പൊതുസമൂഹത്തിന് ഭീഷണിയായ കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ബിജെപി അറിയിച്ചിട്ടുണ്ട്. പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് അമിത് ഷാ കേരളത്തില്‍ എത്തുന്നത് എന്നുള്ളതാണ് ശ്രദ്ധേയം.
ബംഗാളിലും കേരളത്തിലും ബിജെപി പ്രവർത്തകർ കൊല്ലപ്പെടുന്ന ലജ്ജാകരമായ സാഹചര്യമാണുള്ളതെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ തുറന്ന കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ദേശീയ അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ കേരളത്തിലെത്തുന്നത്.
എസ്.ഡി.പി.ഐ പോപ്പുലര്‍ ഫ്രന്റ് തുടങ്ങിയ സംഘടനകളെ പിണറായി വിജയന്‍ സര്‍ക്കാര്‍ സഹായിക്കുന്നുവെന്ന് കേന്ദ്രനേതൃത്വത്തോട് ബി.ജെ.പി നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. ആലപ്പുഴയില്‍ ആര്‍.എസ്.എസ്. നേതാവിന്റെ കൊലപാതകത്തെത്തുടര്‍ന്നാണ് ബി.ജെ.പി രേഖാമൂലം ആഭ്യന്തരമന്ത്രാലയത്തിന് പരാതി നല്‍കിയത്. കഴിഞ്ഞദിവസം പാലക്കാട്ടും സമാനമായ കൊലപാതകമുണ്ടായതോടെ സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായി നീങ്ങാനാണ് നീക്കം.
അതേസമയം, ന്യൂനപക്ഷ വർഗീയത, ഭൂരിപക്ഷ വർഗീയത പോലെ അപകടമല്ലെന്ന മന്ത്രി എം.വി. ഗോവിന്ദന്റെ പരാമർശം കേരളത്തെ കാശ്മീരാക്കാനുള്ള പോപ്പുലർ ഫ്രണ്ട് നീക്കത്തിനുള്ള പരസ്യ പിന്തുണയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം അത്തരത്തിൽ ഒരു പരാമർശം നടത്തിയത്. പോപ്പുലർ ഫ്രണ്ട് നാടിന്റെ സമാധാനം നശിപ്പിക്കുമ്പോൾ സി.പി.എം അവരെ അനുകൂലിച്ച് രംഗത്തുവരുന്നത് ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുകയാണ്.
വർഗീയ ശക്തികളുമായി ചേർന്നുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ കൂട്ടുകെട്ടാണ് ഗോവിന്ദന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നത്. ഇതാണോ സി.പി.എമ്മിന്റെ അഭിപ്രായമെന്ന് കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും വ്യക്തമാക്കണം. പോപ്പുലർ ഫ്രണ്ടിന്റെ ന്യൂനപക്ഷ ഭീകരവാദം കുഴപ്പമില്ല എന്നുപറയുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന മതഭീകരവാദ പ്രവർത്തനത്തിനെതിരെ ബി.ജെ.പി പോരാട്ടം ശക്തമാക്കും. 29ന് തിരുവനന്തപുരത്ത് നടക്കുന്ന പാർട്ടി നേതൃയോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുക്കും. കേരളത്തിലെ മതഭീകരവാദത്തിന്റെ ഗൗരവം അദ്ദേഹത്തെ ധരിപ്പിക്കും. എസ്.സി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. റാലിയിലും പങ്കെടുക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഏപ്രിൽ പതിനാറിന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആർ എസ് എസ് നേതാവ് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലും ഒരു സ്‌കൂട്ടറിലുമായി ആറുപേർ എത്തിയാണ് ആക്രമണം നടത്തിയത്. കടയിൽ കയറി വെട്ടുകയായിരുന്നു.എസ് ഡി പി ഐ പ്രവർത്തകനായ സുബെെർ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ആക്രമണം. സുബെെറിന്റെ കൊലയ്ക്കു പിന്നിൽ ആർ എസ് എസ് ആണെന്ന് എസ് ഡി പി ഐ ആരോപിച്ചിരുന്നു. സുബെെറിന്റെത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് എഫ്ഐആറിലും പറഞ്ഞിരുന്നു.
അതിനിടെ ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികളിൽ ഒരാളേയും ഇതുവരെ പിടികൂടാനായിട്ടില്ലെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. കേസിൽ തിരിച്ചറിഞ്ഞ ആറ് പ്രതികളെയും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ശ്രീനിവാസനെ കോലപ്പെടുത്തിയ പ്രതികളെ പിടികൂടാൻ വൈകുന്നതിൽ ബിജെപി എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























