Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കെ എസ് ആർ ടി സി സൂപ്പർ ഡീലക്സ് ബസിൽ പീഡന ശ്രമം; ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് വിദ്യാർത്ഥിനി! പെൺകുട്ടി പരാതി നൽകിയത് പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവറായ ചിറ്റാർ സ്വദേശി ഷാജഹാനെതിരെ, അന്വേഷണം ആരംഭിച്ചതിനു പിന്നാലെ പിജി വിദ്യാർത്ഥിനിക്ക് നേരെ പ്രതിയായ ഡ്രൈവർ ഷാജഹാന്റെ ഭീഷണി, യുവതിയുടെ പരാതിയിൽ മൊഴി എടുക്കുന്നതിനായി വിജിലൻസ് സംഘം ബംഗളൂരുവിലേക്ക്...

20 APRIL 2022 09:43 AM IST
മലയാളി വാര്‍ത്ത

കെ എസ് ആർ ടി സി ബസിൽ പീഡന ശ്രമം നടന്നതായി പരാതി. കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽവച്ച് ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് വിദ്യാർത്ഥിനിയുടെ പരാതി നൽകിയിരിക്കുന്നത്. പത്തനംതിട്ട ഡിപ്പോയിലെ കെ എസ് ആർ ടി സി ബസ് ഡ്രൈവറായ ചിറ്റാർ സ്വദേശി ഷാജഹാനെതിരെയാണ് പെൺകുട്ടിയുടെ പരാതി. ഇമെയിൽ വഴിയാണ് പെൺകുട്ടി പൊലീസിന് പരാതി നൽകിയിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. പത്തനംതിട്ടയിൽ നിന്ന് ബംഗളൂരുവിലേക്ക് പോകവെയായിരുന്നു സംഭവം നടന്നത്.

പത്തനംതിട്ട-ബംഗളൂരു ബസ് യാത്രയ്ക്കിടെ ശനിയാഴ് പുലർച്ചെ നാല് മണിയോടെ കൃഷ്ണഗിരിക്ക് സമീപമാണ് പീഡന ശ്രമം നടന്നതെന്നാണ് പരാതിയിൽ പെൺകുട്ടി വ്യക്തമാക്കിയിട്ടുള്ളത്. വിദ്യാർത്ഥിനിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. കെ എസ് ആർ ടി സി വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടത്തുന്നത്.


അതേസമയം കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ പീഡനത്തിന് ഇരയായെന്ന് പരാതി നൽകിയ പിജി വിദ്യാർത്ഥിനിക്ക് നേരെ പ്രതിയായ ഡ്രൈവർ ഷാജഹാന്റെ ഭീഷണി വന്നതായി റിപ്പോർട്ട്. പരാതിയുമായി മുന്നോട്ടു പോയാൽ കാണിച്ചു തരാമെന്നും നിന്നെ ഞാൻ കോടതി കയറ്റുമെന്നും ഷാജഹാൻ പരാതിക്കാരിയുടെ വാട്സാപ്പിലേക്ക് സന്ദേശമയച്ചതായി ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു. യുവതി ഈ സന്ദേശം കെഎസ്ആർടിസി വിജിലൻസിന് കൈമാറിയിരിക്കുകയാണ്.

അതോടൊപ്പം തെന്നെ കഴിഞ്ഞ 16 ന് പുലർച്ചെ കൃഷ്ണഗിരിക്ക് സമീപം വച്ചാണ് യുവതിയ്ക്ക് നേരെ ബസിൽ പീഡനശ്രമം നടന്നത്. യാത്രക്കാരുടെ റിസർവേഷൻ ലിസ്റ്റ് നോക്കി വച്ചാണ് ബസ് ഡ്രൈവർ ഷാജഹാൻ യുവതിയുടെ നമ്പർ കൈക്കലാക്കിയത്. എന്നാൽ തനിക്കെതിരേ യുവതി പരാതി നൽകിയെന്ന് മനസിലാക്കിയായിരുന്നു ഷാജഹാന്റെ നീക്കം നടന്നിരിക്കുന്നത്. ഇതേതുടർന്ന് മൂന്നു തവണ ഇയാൾ യുവതിയെ വിളിക്കാൻ ശ്രമിക്കുകയുണ്ടായി. എന്നാൽ യുവതി ഫോണെടുത്തിരുന്നില്ല. ഇതേതുടർന്നാണ് വാട്സാപ്പിലേക്ക് ശബ്ദസന്ദേശം അയച്ച് ഭീഷണിപ്പെടുത്തിയത്. അതിനിടെ ഡ്രൈവർ ഷാജഹാന് എതിരായ പരാതി ഒതുക്കാൻ കെഎസ്ആർടിസി വിജിലൻസ് ഓഫീസർ ഷാജു ലോറൻസിന്റെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചുകഴിഞ്ഞതായും സൂചനകൾ പുറത്ത് വരുന്നുണ്ട്.

ഇതുസംബന്ധിച്ച വിശദീകരണത്തിനായി ഷാജുവിനെ ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരോട് പരാതിയെ കുറിച്ച് തനിക്ക് ഓർമയില്ലെന്നും ബുക്ക് പരിശോധിക്കണമെന്നുമാണ് ഇയാൾ മറുപടി നൽകിയിരിക്കുന്നത്. പിന്നാലെ കീഴുദ്യോഗസ്ഥരോട് മാധ്യമ പ്രവർത്തകരുടെ ഫോൺ എടുക്കേണ്ടെന്നും നിർദ്ദേശം നൽകിയിരിക്കുകയാണ്. യുവതിയുടെ പരാതിയിൽ മൊഴി എടുക്കുന്നതിനായി വിജിലൻസ് സംഘം ബംഗളൂരുവിലേക്ക് ഇതിനോടകം തന്നെ യാത്ര തിരിച്ചിട്ടുണ്ട്.

എന്നാൽ ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ പിജി വിദ്യാർത്ഥിനിയാണ് ഈ പരാതിക്കാരി. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസിൽ കോട്ടയത്തു നിന്നാണ് പിജി വിദ്യാർത്ഥിനി കയറിയത്. പിന്നാലെ ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് കൃഷ്ണഗിരിക്ക് സമീപം വച്ചാണ് പീഡനം നടന്നത് എന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. യുവതി ബംഗളൂരുവിൽ എത്തിയതിന് പിന്നാലെ ഇമെയിൽ വഴി പരാതി നൽകുകയും ചെയ്തു.

യാത്ര ചെയ്തിരുന്ന ബസിന്റെ ജനൽപ്പാളി നീക്കാൻ സാധിക്കാതെ വന്നപ്പോൾ ഇവർ ഷാജഹാന്റെ സഹായം തേടുകയായിരുന്നു. ദീർഘദൂര സർവീസുകളിൽ രണ്ട് ഡ്രൈവർമാരാണ് പൊതുവെ ഉണ്ടാകുക. ഇരുവരും മാറി മാറി ഓടിക്കുകയാണ് പതിവ് രീതി. മറ്റൊരുഡ്രൈവർ ഓടിച്ചു കൊണ്ടിരുന്നപ്പോഴാണ് ഷാജഹാന്റെ സഹായം യുവതി ഇത്തരത്തിൽ തേടിയിരുന്നത്. ഗ്ലാസ് നീക്കാനെന്ന വ്യാജേനെ യുവതിക്ക് സമീപമെത്തിയ ഷാജഹാൻ ജനനേന്ദ്രിയം തന്റെ തുടയിൽ ഉരസുകയും സ്വകാര്യ ഭാഗങ്ങളിൽ പിടിച്ച് അമർത്തുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. അപ്രതീക്ഷിതമായിട്ട് ഉണ്ടായ ഇത്തരം പ്രവർത്തനത്തിൽ ഭയന്നു പോയ തനിക്ക് ആ സമയം ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ലെന്നും ബംഗളൂരുവിലെ വീട്ടിലെത്തിയ ശേഷമാണ് പരാതി നൽകുന്നതെന്നും യുവതിയുടെ പരാതിയിൽ വി യക്തമാക്കിയി തന്നെ പറയുകയാണ്.

 


അതേസമയം കെഎസ്ആർടിസി വിജിലൻസ് ഓഫീസർ പരാതി പത്തനംതിട്ട ഡിടിഓയ്ക്കും വിജിലൻസ് ഓഫീസർ ഇൻ ചാർജിനും കൈമാറിയിരിക്കുകയാണ്. ഇവർ ഷാജഹാന്റെ മൊഴി എടുത്തുവെന്നാണ് ലഭ്യമാകുന്ന വിവരം. ഇതിൽ താൻ നിരപരാധിയാണെന്നാണ് ഷാജഹാൻ പറയുന്നത്. അതോടൊപ്പം തന്നെ കെഎസ്ആർടിസിയിൽ നിന്ന് നടപടിയുണ്ടാകാത്ത പക്ഷം യുവതി പരാതി പൊലീസിന് കൈമാറുമെന്നും സൂചന ലഭിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് ആറുവയസുകാരന് ദാരുണാന്ത്യം  (21 minutes ago)

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (1 hour ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (1 hour ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (1 hour ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (1 hour ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (1 hour ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (1 hour ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (2 hours ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (2 hours ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (2 hours ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (2 hours ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (2 hours ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (2 hours ago)

Malayali Vartha Recommends