Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

പുലിക്കോട്ടയിൽ നിന്നും രാമൻപിള്ള നേരിട്ടിറങ്ങി.. പെൻഡ്രൈവിനെ കുറിച്ച് പുറത്ത് വരുന്നത്...എന്തൊക്കെ ചെയ്തു.. എവിടെയൊക്കെ പോയി! തത്ത പറയുംപോലെ അനൂപിനെ ചൊല്ലി പഠിപ്പിച്ചു; വീണ്ടും പുറത്ത് വരുന്നത് നടക്കുന്നത്...

20 APRIL 2022 02:17 PM IST
മലയാളി വാര്‍ത്ത

സംവിധായകൻ ബൈജുകൊട്ടാരക്കരയുടെ വെളിപ്പെടുത്തലിന് പിന്നാലെ നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണത്തിന് പിന്നാലെ ട്വിസ്റ്റോടു ട്വിസ്റ്റാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം കോടതിയിൽ നടന്ന സംഭവ വികാസങ്ങൾക്ക് പിന്നാലെ ഇപ്പോഴിതാ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ അനൂപിന്റെ മൊഴി മാറ്റിക്കാന്‍ ദിലീപിന്റെ മുതിര്‍ന്ന അഭിഭാഷകന്‍ രാമന്‍പിള്ള നേരിട്ടിറങ്ങിയ തെളിവുകളാണ് ഇപ്പോൾ നിർണായകമാകുന്നത്. അനൂപിനെ മൊഴിപഠിപ്പിക്കാന്‍ രാമന്‍ പിള്ള നേരിട്ട് ഇടപെട്ടതിന് തെളിവുകൾ പുറത്തായി. മൊഴി റിഹേഴ്സലില്‍ രാമന്‍പിള്ളയും ഫിലിപ്പ് ടി വര്‍ഗീസും അനൂപും. അനൂപിനെ മൊഴി പഠിപ്പിക്കുന്ന ശബ്ദരേഖയിലാണ് അഡ്വ. രാമന്‍ പിള്ളയുടെ ശബ്ദവുമുള്ളത്.

ഒരു പെന്‍ ഡ്രൈവിനേക്കുറിച്ചായിരുന്നു ശബ്ദരേഖയില്‍ രാമന്‍പിള്ളയുടെ പരാമര്‍ശം. ഫിലിപ്പ് ടി വര്‍ഗീസിനേയും അനൂപിനേയും പെന്‍ ഡ്രൈവിനേക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു. അഡ്വ. ഫിലിപ്പ് ടി വര്‍ഗീസ്‌ അനൂപിനോട് പറയുന്നതിങ്ങനെ.. രണ്ടു ദിവസത്തേക്കാണ് തിരുവന്തപുരത്തേക്ക് പോയത്. 14-ാം തീയതി വിഷു അതിനു മുന്‍പ് വീട്ടിലുണ്ട്. വിഷുവിന്റെ തലേന്ന് രാത്രിയാണ് വീട്ടില്‍ വന്നത്. വിഷുവിന്റെ തലേന്ന് രാത്രി വീട്ടില്‍ വന്നു. വിഷുവിന്റെ പിറ്റേ ദിവസം തിരുവനന്തപുരത്തേയ്ക്ക് പോയി എന്നു പറയണം. രണ്ടു ദിവസം തിരുവനന്തപുരത്ത് നില്‍ക്കുന്നു. അവിടെ നിന്ന് 17-ാം തീയതി രാവിലെ വരുന്നു. 18, 19, 20, 21, 22 എന്നീ അഞ്ച് ദിവസം റിഹേഴ്സലും സൗണ്ട് റെക്കോര്‍ഡിങ്ങും ഉണ്ടായിരുന്നു എന്നും പറയണം. ഈ രണ്ടു കാര്യങ്ങളും തെളിയിക്കണം. അതു കഴിഞ്ഞ് 23-ാം തീയതി വെളുപ്പിന് അമേരിക്കയിലേക്ക് പോകുന്നു. കൂടെ ആരൊക്കെ പോയിട്ടുണ്ട്... എന്നിങ്ങനെ പോകുന്നു ശബ്ദ സന്ദേശം.

അതേസമയം ക്രൈംബ്രാഞ്ച് നിരത്തിയ ഡിജിറ്റല്‍ തെളിവുകളാണ് രണ്ടു കേസുകളിലും ദിലീപിന് തിരിച്ചടിയായത്. ദിലീപിന്റെയും ബന്ധുക്കളുടെയും ആറ് ഫോണുകള്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പരിശോധിക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞത് നിര്‍ണായകമായി. ഈ ഫോണുകളില്‍നിന്ന് നശിപ്പിച്ച വിവരങ്ങളില്‍ ചിലത് വീണ്ടെടുക്കാനും ക്രൈംബ്രാഞ്ചിന് കഴിഞ്ഞു. ഫോണുകള്‍ ഹാജരാക്കാനുള്ള ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശമാണ് അന്വേഷണത്തിന്റെ ഗതിമാറ്റിയത്. ഈ നിര്‍ദേശം ദിലീപിന് അപ്രതീക്ഷിത ആഘാതമായിരുന്നു. ജനുവരി 28 ശനിയാഴ്ചയാണ് ദിലീപിന്റെ ഫോണുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. തിങ്കളാഴ്ച കോടതിയില്‍ ഫോണുകള്‍ എത്തിക്കാനും ആവശ്യപ്പെട്ടു. പ്രതിഭാഗം സമയം നീട്ടി ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ദിലീപിന്റെ നാല് ഫോണുകളില്‍നിന്നും അനുജന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ് എന്നിവരുടെ ഫോണുകളില്‍നിന്ന് ലഭിച്ച വിവരങ്ങളും അന്വേഷണസംഘത്തിന്റെ വാദത്തിന് ബലംകൂട്ടി.

ദിലീപിന്റെ ഫോണില്‍ നിന്ന് 12 നമ്പരുകളിലേക്കുള്ള വാട്‌സാപ്പ് ചാറ്റുകള്‍ തിരിച്ചെടുക്കാന്‍കഴിയാത്തവിധം നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. െഫാറന്‍സിക് ലബോറട്ടറിയില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടില്‍ തെളിവു നശിപ്പിച്ചുവെന്ന വിവരവും ക്രൈംബ്രാഞ്ച് കണ്ടെത്തി. ദിലീപിന്റെ സുഹൃത്ത് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്കൊപ്പം ഓഡിയോ തെളിവുകള്‍ കൈമാറിയിരുന്നു. അതില്‍ 27 ശബ്ദരേഖകള്‍ അന്വേഷണത്തിലേക്ക് വിരല്‍ചൂണ്ടുന്നതായിരുന്നു. ഒപ്പം ഗൂഢാലോചന നടക്കുമ്പോള്‍ ബാലചന്ദ്രകുമാര്‍ ഒപ്പമുണ്ടായിരുന്നെന്ന മൊഴിയും ഫോണിലെ വിവരങ്ങള്‍ മായ്ക്കാന്‍ ദിലീപിനെ സഹായിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയ സായ് ശങ്കറിന്റെ മൊഴിയും നിര്‍ണായകമായി. ഫോണില്‍ നിന്ന് നശിപ്പിച്ച ചില വിവരങ്ങള്‍ സായ്ശങ്കര്‍ അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്തിരുന്നു. ഫോണ്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിനു ശേഷമുള്ള രണ്ട് ദിവസത്തിനിടെയാണ് ഫോണിലെ രേഖകള്‍ നശിപ്പിച്ചതെന്നും െഫാറന്‍സിക് പരിശോധനയില്‍ കണ്ടെത്താനായി. ദിലീപിന്റെ ഫോണില്‍നിന്ന് നശിപ്പിച്ച വിവരങ്ങള്‍ സായ് ശങ്കര്‍ രഹസ്യമായി സൂക്ഷിക്കുകയും ഇതില്‍ ഒരുഭാഗം അന്വേഷണ സംഘത്തിന് ഇയാള്‍ കൈമാറുകയുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് ആറുവയസുകാരന് ദാരുണാന്ത്യം  (11 minutes ago)

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (1 hour ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (1 hour ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (1 hour ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (1 hour ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (1 hour ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (1 hour ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (2 hours ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (2 hours ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (2 hours ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (2 hours ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (2 hours ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (2 hours ago)

Malayali Vartha Recommends