നാടിനെ നടുക്കിയ അരും കൊലയ്ക്ക് പിന്നാലെ ആത്മഹത്യ, ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി, ആക്രമണം ചെറുക്കാൻ എത്തിയ ഭാര്യാ സഹോദരിയുടെ കൈ വെട്ടിമാറ്റി

കൊല്ലം കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. പുല്ലാമല സ്വദേശിയായ രാജന്‍(64) ആണ് ഭാര്യ രമയെ കൊലപ്പെടുത്തിയത്. രാജൻ രമയെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ രമയുടെ സഹോദരി രതിയെയും രാജന്‍ ആക്രമിച്ചു. ഇവരുടെ കെെപ്പത്തി ഇയാള്‍ വെട്ടിമാറ്റി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യയുടെ മരണം ഉറപ്പിച്ച ശേഷം ഇയാള്‍ തൂങ്ങിമരിയ്‌ക്കുകയായിരുന്നു.
ദിവസങ്ങളായുള്ള കുടുംബവഴക്കാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. ഏറെ നാളായി രാജൻ- രമ ദമ്പതികൾ വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. രാജനും ഭാര്യ രമയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. ഇനി പ്രശ്നമുണ്ടാക്കില്ലെന്ന് രാജനില്‍ നിന്ന് ഉറപ്പ് വാങ്ങുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ രമ റബര്‍ തോട്ടത്തിലൂടെ പോകുമ്പോള്‍ ഇയാള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ രമയുടെ സഹോദരി രതിയുടെ കെെപ്പത്തി ഇയാള്‍ വെട്ടിമാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha
























