കടുത്തുരുത്തിയിൽ കാണാതായ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയവർക്ക് ബാംഗ്ലൂര്‍ അധോലോകവുമായി ബന്ധം..അടുത്ത കാലങ്ങളില്‍ കാണാതായ പല പെണ്‍കുട്ടികളും ആദ്യമെത്തിയിരിക്കുന്നത് മലബാര്‍ മേഖലയിലേക്ക് ..! യഥാർത്ഥ പ്രതികൾ ഇപ്പോഴും കാണാമറയത്ത് .. കേരളത്തിൽ പിടിമുറുക്കാൻ ശ്രമിക്കുന്നത് വൻ ലഹരി സെക്സ് മാഫിയ ?

കടുത്തുരുത്തിയിൽ പ്രണയ തട്ടിപ്പുമായി ബന്ധപെട്ട കേസിൽ ഉൾപ്പെട്ടവർക്ക് അധോലോകവുമായി ബന്ധമുണ്ടെന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ.. അന്വേഷണ ഭാഗമായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കി . സ്പെഷ്യല്‍ ബ്രാഞ്ചും ഇന്റലിജൻസ് വിഭാഗവുമെല്ലാം പ്രണയത്തട്ടിപ്പുകേസിൽ അന്വേഷണം നടത്തുന്നുണ്ട്
കാണാതായിട്ടുള്ള പെണ്‍കുട്ടികളുടെ ബന്ധുക്കളുടെയും ഉള്‍പെടെയുള്ള ഫോണ്‍കോളുകളുടെ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്.
കൂടാതെ പ്രണയ തട്ടിപ്പുമായി ബന്ധപെട്ട് പോലീസ് അറസ്റ്റ് ചെയ്ത പ്രതികളുടെയും ഇവര്‍ പ്രണയത്തില്‍ കുരുക്കിയ പെണ്‍കുട്ടികളുടെയും ഇവരുമായും പ്രതികളുമായും ബന്ധപെട്ടിട്ടുള്ള സകല ആളുകളുടെയും ഫോണ്‍ സംഭാഷണങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കടുത്തുരുത്തി പോലീസ് സ്റ്റേഷന് പരിധിയില്‍ മാത്രം ഇത്തരത്തില്‍ 30 തിലധികം ആളുകളുടെ ഫോണ്‍ കോളുകളുടെ വിവരങ്ങളാണ് ഇതിനോടകം ശേഖരിച്ചിരിക്കുന്നത്.
കൂടാതെ പ്രണയ തട്ടിപ്പിനായി നാട്ടിലെത്തിയതായി സംശയിക്കുന്ന ഈ യുവാക്കൾക്ക് ഉന്നതരുമായി ബന്ധങ്ങളുണ്ടെന്നും തെളിഞ്ഞിട്ടുണ്ട് .. പ്രാദേശികമായിഈ യുവാക്കൾക്ക് സഹായം ചെയ്തു കൊടുത്തിരുന്ന ചിലയാളുകളെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്.
അടുത്ത കാലങ്ങളില്‍ കാണാതായ പല പെണ്‍കുട്ടികളും മലബാര്‍ മേഖലയിലേക്കാണ് ആദ്യമെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പിന്നീട് ഇവരില്‍ പലരെ പറ്റിയുള്ള യാതൊരു വിവരങ്ങളും വീട്ടുകാര്‍ക്കുപോലും കിട്ടിയിട്ടില്ല
ഈ കേസുമായി ബന്ധപെട്ട് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്ത നാലു പ്രതികളില്‍ ചിലർക്ക് ബാംഗ്ലൂര്‍ അധോലോകവുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട് . ലഹരിയും സെക്സും മാര്‍ക്കറ്റ് ചെയ്യുന്ന ഇവർക്ക് ഒത്താശ ചെയ്തുകൊടുക്കുന്നവരെ കണ്ടെത്തുക എന്നതും പൊലീസിന് തലവേദനയാകുന്നു .
പെണ്‍ക്കുട്ടികളെ കുരുക്കിലാക്കി കടത്തി കൊണ്ടു പോകാന്‍ വേണ്ടി മാത്രമാണ് പിടിയിലായ യുവാക്കളെല്ലാം കേരളത്തിൽ തങ്ങുന്നത്. ഇവർ ഇവുടെ ഒരു ജോലിയും ചെയ്യുന്നില്ലെന്നു മാത്രമല്ല സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ ഉള്ളവരാണ് ഇവർ നാലുപേരും. പക്ഷെ പെൺകുട്ടികളെ വലയിലാക്കാനായി ഇവർ ധാരാളം പണം ചെലവഴിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു
എന്നാല്‍ ഇവർക്ക് സാമ്പത്തിക സഹായങ്ങള്‍ എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് മനസ്സിലാക്കാൻ ലോക്കല്‍ പോലീസിന് കഴിയുന്നില്ല. കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ കാണാതായ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയവരിൽ പിടിയിലായവർക്കെല്ലാം സമാനതകളുണ്ടെന്നും പോലീസ് സമ്മതിക്കുന്നു. അങ്ങനെയെങ്കിൽ കേരളത്തിൽ പിടിമുറുക്കാൻ ശ്രമിക്കുന്നത് വൻ ലഹരി സെക്സ് മാഫിയ ആണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു...
https://www.facebook.com/Malayalivartha

























