തിരിമറി നടന്നത് ആ ഫയലിൽ! ഇല്ലങ്കിൽ ദിലീപും കാവ്യയും കുടുങ്ങിയേനെ..ശ്രീജിത്തിനെ മാറ്റിയതിന് പിന്നിൽ!

ക്രൈംബ്രാഞ്ച് മേധാവി എന്ന നിലയിലാണ് ശ്രീജിത്ത് ദിലീപ് കേസ് അന്വേഷിച്ചിരുന്നത്. അദ്ദേഹം ക്രൈംബ്രാഞ്ചിൽ നിന്നു മാറിയതോടെ അദ്ദേഹം അന്വേഷിച്ചിരുന്ന എല്ലാ കേസുകളുടെയും അന്വേഷണ ചുമതല ഒഴിഞ്ഞു. വേണമെങ്കിൽ ശ്രീജിത്തിനെ മാറ്റിയ ഉത്തരവിൽ തന്നെ ദിലീപ് കേസ് അദ്ദേഹം തന്നെ അന്വേ ഷിക്കുമെന്ന് സർക്കാരിന് സൂചിപ്പിക്കാമായിരുന്നു. എന്നാൽ ശ്രീജിത്തിനെ മാറ്റിയതു മനപൂർവമായതുകൊണ്ടാണ് അക്കാര്യം സൂചിപ്പിക്കാതിരുന്നത്.
നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക തെളിവായ മെമ്മറി കാർഡ് ചോർത്തിയെന്ന കണ്ടെത്തലിൽ അന്വേഷണത്തിന് ഉത്തരവിടുന്ന ഫയലിലാണ് തത്കാലം ഒന്നും ചെയ്യേണ്ടതില്ലെന്ന തീരുമാനമുണ്ടായത്. പുതിയ ക്രൈം ബ്രാഞ്ച് മേധാവി ഇക്കാര്യം തീരുമാനിച്ചാൽ മതിയെന്നാണ് അന്വേഷണ സംഘത്തിൻെറ തീരുമാനം.
മെമ്മറികാർഡ് പരിശോധനയ്ക്കു വിധേയമാക്കിയാൽ മാത്രമേ അത് ചോർന്നോ എന്ന് കണ്ടെത്താൻ കഴിയൂ. കാർഡ് ചോർന്നതിനെ കുറിച്ച് കോടതി ജീവനക്കാരെ ചോദ്യം ചെയ്യണം. ഇതിനുള്ള ക്രൈം ബ്രാഞ്ച് അപേക്ഷ ഇപ്പോഴും വിചാരണ കോടതിയുടെ പരിഗണനയിലാണ്. അന്വേഷണ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാ ൻ ശ്രീജിത്ത് ഒരുക്കിയിരുന്നു. ജീവനക്കാരെ ചോദ്യം ചെയ്യുന്നതിനോട്
വിചാരണ കോടതിക്ക് താത്പര്യമുണ്ടായിരുന്നില്ല.
കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിൻ്റെ പ്രത്യാഘാതം ആർക്കറിയില്ലെങ്കിലും കോടതിക്കറിയാം. കഷ്ടകാലത്തിന് ഏതെങ്കിലും ജീവനക്കാരൻ്റെ ഭാഗത്ത് കുറ്റം കണ്ടെത്തിയാൽ കോടതിയുടെ വിശ്വാസ്യത തന്നെ നഷ്ടമാകും. ഇക്കാര്യത്തിൽ ജാഗ്രതയോടെ നീങ്ങാനാണ്കോടതിയുടെ തീരുമാനം. കോടതിയുടെ ഭാഗത്ത് പിഴവ് കണ്ടെത്താൻ അന്വേഷണ സംഘം മനപൂർവം ശ്രമിക്കുന്നു എന്ന ഫീലിംഗ് കോടതിക്കുണ്ട്.
ആരോപണം ഉയർന്നപ്പോൾ തന്നെ ഹൈകോടതി ഇത് പരിശോധിച്ചതാണ്. എന്നാൽ ജീവനക്കാരുടെ ഭാഗത്ത് ഒരു പിഴവും കണ്ടെത്താൻ കഴിഞ്ഞില്ല. ഹൈകോടതിയുടെ വിജിലൻസ് വിഭാഗവും അന്വേഷണം നടത്തിയിരുന്നു. അപ്പോഴും പിഴവ് കണ്ടെത്തിയില്ല. ഇതാണ് സാഹചര്യമെന്നിരിക്കെ അന്വേഷണ സംഘത്തിൻ്റെ നീക്കങ്ങളിൽ കോടതിക്ക് സംശയം തോന്നിയിരുന്നു.
കോടതിയിൽ സൂക്ഷിച്ച തൊണ്ടി മുതലായ മെമ്മറി കാർഡിൽ നിന്ന് നടിയെ ആക്രമിക്കുന്ന ദൃശ്യം പുറത്ത് പോയെന്ന ക്രൈംബ്രാഞ്ച് പരാതി ഹൈക്കോടതി ഗൗരവമായാണ് എടുത്തത്.ഇക്കാര്യത്തിൽ ഫോറൻസിക് പരിശോധനയും അന്വേഷണവും ആവശ്യപ്പെട്ട് കഴിഞ്ഞ നാലാം തീയ്യതി ക്രൈംബ്രാഞ്ച് വിചാരണ കോടതിയിൽ അപേക്ഷ നൽകി. എന്നാൽ അപേക്ഷയിൽ രണ്ട് വട്ടം വിശദീകരണം തേടിയെങ്കിലും അന്വഷണത്തിൽ ഇതുവരെ തീരുമാനമായില്ല. അതിൽ തീരുമാനം എടുക്കണമെങ്കിൽ ഹൈക്കോടതി ഇടപെടണം.
https://www.facebook.com/Malayalivartha


























