Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...


സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...


മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ചക്രവാതച്ചുഴി രൂപപ്പെട്ടു.. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത..


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..

ടൊവിനോ താമസ് നായകനാകുന്ന പള്ളിച്ചട്ടമ്പി ഏപ്രില്‍ ഒമ്പതിന്

03 FEBRUARY 2026 04:44 PM IST
മലയാളി വാര്‍ത്ത

ടൊവിനോ തോമസ്സിനെ നായകനാക്കി ഡിനോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി നൂറ്റിമുപ്പതോളം ദിവസ്സങ്ങള്‍ നീണ്ട ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നു. കാഞ്ഞാര്‍ ( തൊടുപുഴ), മൂലമറ്റം, പൈനാവ്, മൈസൂര്‍, ചാലക്കുടി, ഒഗനക്കല്‍, കുട്ടിക്കാനം എന്നിങ്ങനെ വ്യത്യസ്ഥമായ ലൊക്കേഷനുകളി ലൂടെ യാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിഏഴ്, അമ്പത്തിയെട്ട് കാലഘട്ടങ്ങളില്‍ , കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ, പശ്ചാത്തലത്തിലൂടെ ഒരു മലയോര ഗ്രാമത്തിന്റെ കഥ പറയുന്ന ചിത്രമാണ് പള്ളി ചുട്ടമ്പി'.

വേള്‍ഡ് വൈഡ് ഫിലിംസ് ഇന്‍ഡ്യയുടെ ബാനറില്‍ നൗഫല്‍, ബ്രജേഷ് എന്നിവരും സീ ക്യൂബ് ബ്രോസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ചാണക്യ, ചരണ്‍, ചൈതന്യ എന്നിവരുമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കോ പ്രൊഡ്യൂസേര്‍സ് – തന്‍സീര്‍ സലാം, മേഘ ശ്യാം.. സമീപകാല മലയാള സിനിമയില്‍ വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം ടൊവിനോ തോമസ്സിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ്. ഒരു മലയോര , കാര്‍ഷിക ഗ്രാമത്തിലെ അധ്വാനികളായ സാധാരണക്കാരുടെ ജീവിത പോരാട്ടവും,, ധാര്‍മ്മികരോഷത്തിന്റെ ചെറുത്തു നില്‍പ്പും, അതിനിടയിലൂടെ വികസിക്കുന്ന പ്രണയവുമെല്ലാം ചേര്‍ന്നുള്ള ഒരു ക്ലീന്‍ എന്റര്‍ടൈനറായിരിക്കും ഈ ചിത്രം.

ഏപ്രില്‍ ഒമ്പതിന് ഈ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് ചിത്രത്തിലെ നായികയായ കയാദുലോഹറിന്റെ പോസ്റ്റര്‍ എത്തി. മലയാളം ഉള്‍പ്പടെ അഞ്ചു ഭാഷകളിലായി പ്രദര്‍ശനത്തിനെ ത്തുന്ന ഈ ചിത്രത്തിന്റെ അഞ്ചു ഭാഷകളിലേയും പോസ്റ്റര്‍ ഒരുമിച്ചാണ് പുറത്തുവിട്ടിരി ക്കുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിലൂടെ മലയാളത്തിലെത്തിയ കയാദു പിന്നീട് ഡ്രാഗണ്‍ എന്ന തമിഴ് ച്ചിത്രത്തിലൂടെ ദക്ഷിണേന്ത്യയില്‍ ഏറെ പോപ്പുലറായി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഐആം ഗയിം എന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുകയാണ് കയാദു. വന്‍ താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വിജയരാഘവന്‍, ബാബുരാജ്,സുധീര്‍ കരമന, തെലുങ്കു നടന്‍, ശിവകുമാര്‍, അജയ് (കന്നഡ )ജോണി ആന്റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടര്‍, അലക്‌സ്. ഈ കുര്യന്‍,വിനോദ് കെടാമംഗലം, ജോസുകുട്ടി, അര്‍ജുന്‍ രാജേഷ്, ആര്‍ച്ചിത്, ഗോപകുമാര്‍ അടൂര്‍, തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈചിത്രത്തില്‍ അണിനിരക്കുന്നു. ഭാഭാസാഹിബ്, ശിക്കാര്‍, ഒരുത്തീ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ എസ്. സുരേഷ് ബാബുവാണ് തിരക്കഥ'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (4 minutes ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (14 minutes ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (20 minutes ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (25 minutes ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (37 minutes ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (45 minutes ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (56 minutes ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (59 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (59 minutes ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (2 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (2 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (2 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (2 hours ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (2 hours ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (3 hours ago)

Malayali Vartha Recommends