Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വൈകൃതമുള്ളയാൾ; കുടുംബങ്ങളിൽ കയറി സ്ത്രീകളെ ചൂഷണം ചെയ്യുന്നു: വീണ്ടും ഗുരുതര ആരോപണങ്ങളുമായി എം.എ ഷഹനാസ്

03 FEBRUARY 2026 04:56 PM IST
മലയാളി വാര്‍ത്ത

തനിക്കെതിരെ പരാതി പറഞ്ഞയാളുകളില്‍ ഏറ്റവും ഞെട്ടിച്ചത് എം എ ഷഹനാസാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിരുന്നു. കര്‍ഷക സമരത്തിന്റെ സമയത്ത് മോശമായി പെരുമാറിയെന്നും ഷഹനാസ് ചുട്ട മറുപടി തന്നു എന്നുമാണ് പറയുന്നത്. ഈ മറുപടി ഷഹനാസ് പുറത്ത് വിടട്ടേ. എനിക്ക് അറിയുന്ന ഷഹനാസ് ഞാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആകാന്‍ ആഗ്രഹിച്ചയാളാണ്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആയതിന് ശേഷം അഭിനന്ദിച്ചയാളാണ്. ഉപദേശങ്ങള്‍ തന്നയാളാണ്. പാലക്കാട് മത്സരിക്കണമെന്ന് എന്നോട് ഇങ്ങോട്ട് പറഞ്ഞ സുഹൃത്താണ്. ഈ വിഷയങ്ങളുണ്ടായി ഓഗസ്റ്റ് മാസത്തിന് ശേഷം മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്ന് പറഞ്ഞയാളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

ഇപ്പോഴിതാ എം.എ. ഷഹനാസ് രാഹുലിനെതിരെ വീണ്ടും രംഗത്ത് വന്നു. രാഹുൽ മാങ്കൂട്ടത്തിൽ കോഴിയാണെന്ന് പണ്ടേ അറിയാം. കോൺഗ്രസിനകത്ത് ഒരു കമ്മിറ്റി വെച്ചാൽ ഇക്കാര്യം വ്യക്തമാകും. ഓരോ സ്ത്രീയേയും എങ്ങിനെ മാനിപുലേറ്റ് ചെയ്യണമെന്ന് ഇയാൾക്കറിയാം. രാഹുലിനെ ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിർത്തേണ്ടിടത്ത് നിർത്തിയെന്നും ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു. 'ഈ വിഷയം രാഹൂൽ മാങ്കൂട്ടത്തിൽ പല വ്യക്തികളോടും സംസാരിച്ചിട്ടുണ്ട്. ചാനൽ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ രാഹുൽ വിശ്വസ്തനെന്ന് കരുതി സംസാരിച്ച പല ആളുകളും എന്നോട് തന്നെ പറഞ്ഞു. അതിനുള്ള മറുപടി, രാഹുലിന് മെസേജ് അയച്ച് നൽകിയിട്ടുമുണ്ട്.

ഈ മെസേജ് എല്ലാം കണ്ടിട്ടുണ്ടെങ്കിലും രാഹുൽ മറുപടി ഒന്നും നൽകിയിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിൽ കോഴിയാണെന്ന് പണ്ടേ അറിയാം. ഹേമ കമ്മിഷൻ പോലൊരു കമ്മിഷൻ കോണഗ്രസിനകത്ത് വെച്ചാൽ തികച്ചും വ്യക്തമായി ഇക്കാര്യം മനസ്സിലാകും. എന്നെ സംബന്ധിച്ച് എനിക്കിത് വിഷയമല്ല. രാഹുൽ പറഞ്ഞിട്ടുള്ള ഓരോ കാര്യങ്ങൾക്കും മുഖത്ത് നോക്കി മറുപടി പറയാനുള്ള ആർജവം എനിക്കുണ്ട്. ഞാൻ സമൂഹത്തിന് മുന്നിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് ഉത്തമ ധാരണയുണ്ട്. എല്ലാവർക്കുമെതിരെ പരാതിയുമായി പോകാൻ പറ്റുമോ. ഞാൻ രാഹുലിനെതിരെ പാർട്ടിക്കുള്ളിൽ പോലും പരാതി നൽകിയിട്ടില്ല. രാഹുൽ ഡൽഹിയിലേക്ക് കർഷക സമരത്തിന് വിളിച്ചപ്പോൾ അതിനുള്ള മറുപടി ഞാൻ നൽകിയിട്ടുണ്ട്.

ഓരോ സ്ത്രീയേയും എങ്ങിനെ മാനിപുലേറ്റ് ചെയ്യണമെന്ന് അറിയുന്ന ആളാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഒരു കുടുംബത്തിലുണ്ടാകുന്ന പ്രശ്നമുണ്ടാകുമ്പോൾ അതിനിടയിൽക്കയറി, അത് തീർക്കാനെന്ന വ്യാജേന പോയി, അവരുടെ ഭാര്യമാരെ ലൈംഗികമായി ചൂഷണംചെയ്യുന്നു. അവരെ വിവാഹം ചെയ്യണമെങ്കിൽ, വീട്ടുകാരെ ബോധിപ്പിക്കണമെങ്കിൽ ഈ സ്ത്രീ ഗർഭിണിയാകേണ്ടതുണ്ടെന്ന് അവരോട് പറയുകയും പിന്നീട് ഗർഭച്ഛിദ്രം ചെയ്യുകയും ചെയ്യുന്നു. അവനൊരു ഫാർമസിയുണ്ടെന്നാണ് ഞാൻ കേട്ടത്.

കഴിഞ്ഞ ദിവസം രാഹുലിന്റെ ഒരു വോയിസ് പുറത്തുവന്നു. എന്നെ തെറിവിളിക്കരുതെന്ന് ആ സ്ത്രീ പറയുന്നുണ്ട്. നിന്നെ കൊല്ലാൻ എനിക്ക് എത്രസമയം വേണമെന്ന് ഒരു മനുഷ്യൻ അദ്ദേഹത്തിന്റെ അധികാരം ഉപയോഗിച്ച് പറയുമ്പോൾ അതിനെതിരെ പ്രതികരിക്കാൻ ഉത്തരവാദിത്വബോധമുള്ള സ്ത്രീയാണ് ഞാൻ. അത് ആരാണെങ്കിലും ഞാൻ പ്രതികരിക്കും. രാഹുലിന് അറിയാം ഞാൻ എഴുത്തുകാരിയാണെന്ന്. അതുകൊണ്ട് നിരന്തരം ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു ലിറ്റ്റേച്ചർ ഫെസ്റ്റ് നടത്തണമെന്ന്. എന്ത് പറഞ്ഞാൽ സ്ത്രീകളെ ട്രോമയിലാക്കാൻ പറ്റുമെന്നും ഇദ്ദേഹത്തിന് അറിയാം.

ഞാൻ ഇപ്പോഴും പരാതിയുമായിട്ടല്ല വന്നിട്ടുള്ളത്. ഇത് മുന്നേ പറഞ്ഞിരുന്നുവെന്ന് മാത്രമേ പറ‍ഞ്ഞുള്ളൂ. പറഞ്ഞ ആളുടെ പേരും പറഞ്ഞിരുന്നു. ആ ആളും ഇതുവരെ അത് നിഷേധിച്ചിട്ടില്ല. ഞാൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇര അല്ല. അവൻ ഏതാണെന്ന് ആദ്യംമുതൽ തിരിച്ചറിഞ്ഞതുകൊണ്ട് നിർത്തേണ്ടിടത്ത് നിർത്തി.

ഈ വിഷയത്തെക്കുറിച്ച് കൃത്യമായ ധാരണ കോൺഗ്രസ് പാർട്ടിക്കുണ്ട്. ഇതേ ധാരണ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമുണ്ട്. അല്ലാതെ, എന്തെങ്കിലും പറയുന്നതോടെ രാഹുലിനെ പുറത്താക്കുന്നവരല്ല കോൺഗ്രസ് നേതൃത്വം. കൃത്യമായ തെളിവുണ്ട്. ലൈംഗിക വൈകൃതമുള്ള മനുഷ്യനാണ് രാഹുൽ മാങ്കൂട്ടത്തിൽ. നിങ്ങൾ കൊണ്ടുപോയി ഡോക്ടറെ കാണിക്ക്. അധികാരവും പണവും ഉപയോഗിച്ച് ഒരുപക്ഷേ രാഹുലിനെ വെറുതെ വിടുമായിരിക്കാം. യൂത്ത് കോൺഗ്രസിലും കെ.എസ്.യുവിലും പെൺകുട്ടികൾ വരണമെന്നുണ്ടെങ്കിൽ രാഹുലിനെപ്പോലുള്ളവർ വയ്ക്കരുതെന്ന് ഷാഫിയോട് പറഞ്ഞിരുന്നു', എംഎ ഷഹനാസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (3 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (7 minutes ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (9 minutes ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (47 minutes ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (56 minutes ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (1 hour ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (2 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (2 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (3 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (3 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (3 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (4 hours ago)

Malayali Vartha Recommends