രാഹുലിനെതിരായ അയോഗ്യതാ നീക്കം തെറ്റായ കീഴ്‌വഴക്കമെന്ന് കോൺഗ്രസ്; സംരക്ഷണം അത്ഭുതപ്പെടുത്തുന്നില്ലെന്ന് സി.പി.എം

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാനുള്ള നീക്കങ്ങളെച്ചൊല്ലി കേരള രാഷ്ട്രീയത്തിൽ പോര് മുറുകുന്നു. രാഹുലിനെതിരായ പരാതിയിൽ നിയമസഭാ എത്തിക്സ് കമ്മിറ്റി നടപടികൾ വേഗത്തിലാക്കുമ്പോൾ, കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടിനെ പരിഹസിച്ച് സിപിഎം രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഡി.കെ. മുരളിയുടെ പരാതിയിൽ നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്സ് കമ്മിറ്റി നിർണ്ണായക നീക്കത്തിലാണ്. പരാതിക്കാരനായ ഡി.കെ. മുരളിയോട് ഈ മാസം 23ന് ഹിയറിംഗിനായി ഹാജരാകാൻ കമ്മിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. ഒന്നിലേറെ ബലാത്സംഗക്കേസുകളിൽ പ്രതിയായ രാഹുലിന് എംഎൽഎ ആയി തുടരാൻ അർഹതയില്ലെന്നാണ് പരാതിയിലെ പ്രധാന വാദം.
എന്നാൽ, ഈ നീക്കത്തെ രാഷ്ട്രീയമായി നേരിടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും, എത്തിക്സ് കമ്മിറ്റി വഴി ഒരു ജനപ്രതിനിധിയെ അയോഗ്യനാക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി യോഗം വിലയിരുത്തി. യുഡിഎഫിലെ മറ്റ് ഘടകകക്ഷികളും ഈ നിലപാടിനെ പിന്തുണയ്ക്കുന്നു. അതേസമയം, രാഹുലിനെ സംരക്ഷിക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ അത്ഭുതമില്ലെന്നാണ് സിപിഎം പ്രതികരണം.
https://www.facebook.com/Malayalivartha



























