റേഷന്‍ കടത്ത് വ്യാപക പരിശോധന നടത്താന്‍ മന്ത്രിയുടെ നിര്‍ദ്ദേശം..... പാച്ചല്ലൂരിലെ അരി കടത്ത് സംബന്ധിച്ച് കേസ് പൊലീസിനു കൈമാറാന്‍ താലൂക്ക് സപ്‌ളൈ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി

റേഷന്‍ കടത്ത് വ്യാപക പരിശോധന നടത്താന്‍ മന്ത്രിയുടെ നിര്‍ദ്ദേശം..... റേഷന്‍ കടകളില്‍ നിന്ന് അരി കടത്തുന്ന സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നതിനാലാണ് നടപടിയ്‌ക്കൊരുങ്ങുന്നത്.
പാച്ചല്ലൂരില്‍ നിന്നു പട്ടാപ്പകല്‍ അരി കടത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണവും നടത്തും. പാച്ചല്ലൂരിലെ അരി കടത്ത് സംബന്ധിച്ച് കേസ് പൊലീസിനു കൈമാറാന്‍ താലൂക്ക് സപ്‌ളൈ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കുറ്റക്കാരായ എല്ലാവര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്നും ജില്ലാ സപ്ലൈഓഫീസര്‍ .
വകുപ്പുതല അന്വേഷണം നടത്തി പതിവുപോലെ തട്ടിപ്പ് തേച്ചുമാച്ച് കളയാനുള്ള നീക്കത്തിനെയാണ് മന്ത്രി തടഞ്ഞത്.റേഷന്‍കടയില്‍ അളവില്‍ കൂടുതല്‍ അരി സംഭരിച്ചശേഷം അവിടെവച്ചുതന്നെ ഭക്ഷ്യവകുപ്പിന്റെ മുദ്രയില്ലാത്ത മറ്റ് ചാക്കുകളിലാക്കി സ്വകാര്യ വാഹനത്തില്‍ കടത്തുന്നതാണ് തട്ടിപ്പിന്റെ പുതിയ രീതി.ഇത് വ്യക്തമായത് പാച്ചല്ലൂരിലെ റേഷന്‍ അരി തട്ടിപ്പോടെയാണ് .
റേഷന്‍കടക്കാരനെ മാത്രം ബലിയാടാക്കാനും ബന്ധമുള്ള ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം എത്താതിരിക്കാനുമാണ് കേസ് പൊലീസിന് കൈമാറാതിരുന്നത്. പൊലീസ് അന്വേഷണത്തില്‍ അരി ആര്‍ക്കു വേണ്ടി, ആരുടെ സഹായത്തോടെ, എത്രത്തോളം കടത്തിക്കൊണ്ടുപോയി എന്നൊക്കെ അറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തട്ടിപ്പ് നടത്തുന്നതിങ്ങനെയാണ് കൂടുതല്‍ അളവില്‍ അരി ലഭിക്കുന്ന മുന്‍ഗണനാ വിഭാഗക്കാരില്‍ നിന്ന് ചെറിയ തുക കൊടുത്ത് വാങ്ങി സൂക്ഷിക്കും. സ്റ്റോക്കില്ലെന്ന സ്ഥിരം നമ്പരിറക്കി ഉപഭോക്താവിനെ മടക്കിഅയച്ച് ധാന്യം വസൂലാക്കും. റേഷന്‍ വാങ്ങാത്തവരെ കണ്ടെത്തി വ്യക്തിപരമായി സ്വാധീനിച്ച് ഇ - പോസ് വഴി തന്നെ ഇടപാട് നടത്തിക്കും.
ഇതിനൊക്കെ പുറമെയാണ് അളവില്‍ കൂടുതല്‍ അരി സൂക്ഷിച്ച ശേഷമുള്ള കടത്ത്, അതിന് റേഷനിംഗ് ഉദ്യോഗസ്ഥരുടെ ഒത്താശ അനിവാര്യമാണ്''ആരൊക്കെയാണോ അരി കടത്തിന് സഹായം നല്‍കിയത്, അവരെയെല്ലാം നിമയത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha


























