മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയ ഭര്‍ത്താവിനെ ഭാര്യ അടിച്ചുകൊന്നു.... സംഭവത്തിനുശേഷം ഭാര്യ പോലീസ് സ്‌റ്റേഷനിലെത്തി വിവരം അറിയിച്ചു

മദ്യപിച്ചെത്തി വീട്ടില്‍ സ്ഥിരം വഴക്കുണ്ടാക്കുന്ന ഭര്‍ത്താവിനെ ഭാര്യ അടിച്ചുകൊന്നു. സംഭവത്തിനുശേഷം ഭാര്യ പോലീസ് സ്‌റ്റേഷനിലെത്തി വിവരം അറിയിച്ചു. ഉടന്‍ തന്നെ പൊലീസ് എത്തി ആശുപത്രിയിലെത്തിക്കുമ്‌ബോഴേക്കും ഭര്‍ത്താവ് മരിച്ചിരുന്നു. കോതമംഗലം ചേറങ്ങനാലിലാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന് മനക്കക്കുടി സാജുവിനെ ഭാര്യ തങ്ക എന്ന ഏലിയാമ്മയാണ് തലയ്ക്കടിച്ചുകൊന്നത്.സാജുവിന് 60 വയസായിരുന്നു.
തലയ്ക്ക് അടിച്ച ശേഷം ഏലിയാമ്മ കോട്ടപ്പടി സ്‌റ്റേഷനിലെത്തി വിവരം അറിയിച്ചു. വീട്ടിലെത്തിയ പൊലീസ് ആംബുലന്‍സ് വിളിച്ച് സാജുവിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സാജു മദ്യപിച്ചെത്തി വഴക്കിടല്‍ പതിവായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.
സാജുവിന്റെ മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഏലിയാമ്മയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നേരത്തെ സാജു ഏലിയാമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെ കോട്ടപ്പടി പൊലീസ് കേസ് എടുത്തിരുന്നു.
കുറച്ച് നാള്‍ മുമ്പ് ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നശേഷം കാണാനില്ലെന്ന് കാട്ടി പരാതി നല്‍കിയ സംഭവവും നാട്ടില്‍ നടന്നിട്ടുണ്ട്. തൃശൂര്‍ പെരിഞ്ചേരിയിലാണ് സംഭവം നടന്നത്. പശ്ചിമ ബെന്‍ഗാള്‍ സ്വദേശി മന്‍സൂര്‍ മാലിക് ആണ് കൊല്ലപ്പെട്ടത്. ഭാര്യ രേഷ്മാ ബീവിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മറ്റൊരാളുടെ സഹായത്തോടെ മന്‍സൂറിനെ ഇരുമ്പു വടി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നശേഷം മൃതദേഹം താമസ സ്ഥലത്തുതന്നെ യുവതി കുഴിച്ചിടുകയായിരുന്നു.
തുടര്‍ന്ന് ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. പിന്നാലെ നടന്ന അന്വേഷണത്തിലാണ് രേഷ്മ തന്നെ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിടുകയായിരുന്നുവെന്ന് കണ്ടെത്തിയത്. രേഷ്മ കുറ്റം സമ്മതിച്ചതായും കൊലപാതകം നടത്താന്‍ സഹായിച്ചയാള്‍ പിടിയിലായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























