അമ്പലപ്പുഴ പായല്‍കുളങ്ങരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് മരണം... നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്, ഇന്നു പുലര്‍ച്ചെയാണ് സംഭവം, അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു

അമ്പലപ്പുഴ പായല്‍കുളങ്ങരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടവര്‍ സഞ്ചരിച്ച കാറാണ് അപകടത്തിലായത്.
ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍. നാല് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.
അപകടത്തില്‍ പെട്ട വാഹനങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
അതേസമയം വൈക്കം തലയോലപ്പറമ്പില്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങിയ എസ്.ഐ ബൈക്ക് അപകടത്തില്‍ മരിച്ചു. വെള്ളൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ടിവി പുരം സ്വദേശി സജിയാണ് (53) മരിച്ചത്. ബൈക്കും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ സജീയെ തെള്ളകം മാതാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ചൊവ്വാഴ്ച രാത്രി പത്തു മണിയോടെ തലപ്പാറയ്ക്കും - പൊതിപാലത്തിനും സമീപമായിരുന്നു അപകടം. വെള്ളൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആയ സജീ ഡ്യൂട്ടിയ്ക്കു ശേഷം ബൈക്കില്‍ വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. ഈ സമയം എതിര്‍ ദിശയില്‍ നിന്നും എത്തിയ ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ സജിയ്ക്കു ഗുരുതരമായി പരിക്കേറ്റു.
ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ തെള്ളകത്തെ മാതാ ആശുപത്രിയില്‍ എത്തിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം രാത്രി 11.15 ഓടെ മരിക്കുകയായിരുന്നു. മൃതദേഹം രാത്രി തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റും. സംഭവം അറിഞ്ഞ് വിവിധ സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും, സജിയുടെ ബന്ധുക്കളും അടക്കമുള്ളവര്‍ മാതാ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. സംഭവത്തില്‍ തലയോലപ്പറമ്പ് കേസെടുത്ത് പൊലീസ് .
"
https://www.facebook.com/Malayalivartha


























