വിദ്യാര്‍ഥിയെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ കുതിച്ചെത്തി; വെട്ടേൽക്കാതെ ഒഴിഞ്ഞ് മാറിയതോടെ സംഭവിച്ചത് മറ്റൊന്ന്; 40ല്‍പ്പരം യുവാക്കളും വിദ്യാര്‍ഥികളും പരസ്പരം ഏറ്റുമുട്ടിയത് അരമണിക്കൂറോളം; യുദ്ധം കണ്ട പ്രതീതിയെന്ന് ദൃക്‌സാക്ഷികൾ; പട്ടാപ്പകല്‍ കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ നടന്നത് ലഹരിയുമായി ബന്ധപ്പെട്ട തർക്കം? സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ്

പട്ടാപ്പകല്‍ ബസ് സ്റ്റാന്‍ഡില്‍ യുദ്ധസമാനമായ അടിയും പിടിയും ഉണ്ടായിരിക്കുകയാണ്. കാട്ടാക്കട ബസ് സ്റ്റാന്‍ഡിലാണ് സംഭവം. വൈകുന്നേരത്തോടെ വിദ്യാര്‍ഥിയെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതാണ് വമ്പൻ സംഘര്‍ഷത്തിലേക്ക് കടന്നത്. കാട്ടാക്കട ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് ലഹരിമാഫിയ പ്രവര്‍ത്തിക്കുന്നതായി നേരത്തെ തന്നെ വിവരങ്ങൾ കിട്ടിയിട്ടുണ്ട്.
ലഹരി ഇടപാടിലെ തര്‍ക്കം സംഘര്‍ഷത്തിലേക്ക് നയിച്ചെന്നാണ് പൊലീസ് നിഗമനം. യുവാക്കളും വിദ്യാര്‍ഥികളും തമ്മിലാണ് സംഘര്‍ഷമുണ്ടായിരിക്കുന്നത്. ഇരുവിഭാഗവും പരസ്പരം കൊമ്പ് കോർക്കുകയായിരുന്നു. പൊലീസെത്തിയപ്പോഴാണ് എല്ലാവരും ഓടി പോയത്. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. സ്റ്റാന്‍ഡിലെ കടകള്‍ക്ക് മുന്നിൽ സിസിടിവി ദൃശ്യങ്ങളുണ്ട്.
ഇത് പരിശോധിച്ച ശേഷം കൂടുതല്‍ പേരെ കണ്ടെത്തും. കടയ്ക്ക് മുന്നില്‍ വച്ച് വിദ്യാര്‍ഥിയെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വിദ്യാര്‍ഥി ഒഴിഞ്ഞ് മാറിയതിനാല്‍ വെട്ടേറ്റില്ല. കടയുടെ ചില്ല് തകര്‍ന്നു. വിദ്യാര്‍ഥികളും യുവാക്കളും സംഘം ചേര്‍ന്ന് ഏറ്റുമുട്ടി.40ല്‍പ്പരം സംഘങ്ങളായിരുന്നു ഏറ്റുമുട്ടിയത്. അരമണിക്കൂര്‍ നേരത്തെ സംഘർഷത്തെ യുദ്ധസമാനമായിട്ടാണ് ദൃക്‌സാക്ഷികള്‍ വിവരിക്കുന്നത്.
https://www.facebook.com/Malayalivartha


























