Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഫാൻ്റെ പിതാവിൻ്റെ വാദങ്ങൾ തള്ളി സെൻസർ ബോർഡ് അഭിഭാഷക: കക്ഷികളുടെ പേര്, സാഹചര്യങ്ങൾ, കൊലപാതക രീതി എല്ലാം വ്യത്യസ്തമാണ്; വിചാരണയെ സ്വാധീനിക്കുന്ന ഒന്നും സിനിമയിലില്ലെന്ന് അഭിഭാഷക...


മോഹൻലാലിന് കോൺഫിഡന്റ് ഗ്രൂപ്പിൽ നിക്ഷേപമോ..? അഭ്യൂഹങ്ങൾ തള്ളി എം.ഡി ടി.എ ജോസഫ്...


വാക്കുകൾക്ക് ഇന്നും പഴയ മൂർച്ച; തളർത്താൻ നോക്കിയവർക്ക് മറുപടിയുമായി രാഹുലിന്റെ തിരിച്ചുവരവ്...


വർഷങ്ങളായി വേട്ടയാടി, ഒടുവിൽ നീതി : വി.എസ്‌ ശിവകുമാർ; നിയമസഭയിലെ പ്രസ്‌താവന പിൻവലിച്ച്‌ മന്ത്രി വീണാ ജോർജ്‌ മാപ്പു പറയണം...


പിണറായിയെയും ഞെട്ടിച്ച് ധൂർത്തിൽ കടത്തിവെട്ടി.. ചീഫ് സെക്രട്ടറി എ. ജയതിലകിന്റെയും സംഘത്തിന്റയും വെറും മൂന്ന് മാസത്തെ ചായകുടി.. സര്‍ക്കാര്‍ ചെലവഴിച്ചത് ആറ് ലക്ഷത്തിലധികം രൂപയാണെന്ന കണക്കുകള്‍..

രാജ്യത്തെ കൂടിയ താപനില രേഖപ്പെടുത്തിയ ജില്ലകളിൽ പാലക്കാടും; ജില്ലയിലെ താപനില നിലവിൽ 37 ഡിഗ്രി സെൽഷ്യസിന് മുകളിൽ, രണ്ടുമാസമായി വെന്തുരുകുകയാണ് പാലക്കാട് നിവാസികൾക്ക് തിരിച്ചടിയായി അന്തരീക്ഷ ആർദ്രത! ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്....

30 APRIL 2022 01:21 PM IST
മലയാളി വാര്‍ത്ത

താപനില വർധിക്കുന്നതിന് അനുസരിച്ച് പാലക്കാട് വെന്തുരുകുകയാണ്. അങ്ങനെ രാജ്യത്തെ കൂടിയ താപനില രേഖപ്പെടുത്തിയ ജില്ലകളിൽ ഒന്നായി കഴിഞ്ഞ മാസം പാലക്കാട് മാറുകയും ചെയ്തു. ഇത്തരത്തിൽ രണ്ടുമാസമായി തന്നെ വെന്തുരുകുകയാണ് പാലക്കാട് ജില്ല. ഇപ്പോഴിതാ താപനിലയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും അന്തരീക്ഷ ആർദ്രത തിരിച്ചടിയാകുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. പകൽ പുറത്തിറങ്ങാനും രാത്രി കിടന്നുറങ്ങാനും കഴിയാത്ത അവസ്ഥയാണ് ഉള്ളത്.

അതേസമയം നിലവിൽ 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് പാലക്കാട് ജില്ലയിലെ താപനിലരേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ തന്നെ കൂടിയ ചൂടാണിത്. എന്നാൽ, 46 ഡിഗ്രി വരെ ഉയർന്ന ഉത്തരേന്ത്യൻ താപനില വെച്ച് നോക്കുമ്പോൾ രാജ്യത്ത് ഇത് അത്ര കൂടിയ താപനിലയല്ല എന്നതും നമുക്ക് പറയേണ്ടിവരും. പക്ഷെ ഉയർന്ന അന്തരീക്ഷ ആർദ്രതയാണ് ഇപ്പോൾ പാലക്കാട്ടെ പ്രധാന പ്രശ്‌നമായി മാറിയിരിക്കുന്നത്.

അതായത് ഈമാസം മൂന്നുദിവസം ഒഴിച്ചുനിർത്തിയാൽ അറുപതിന് മുകളിലായിരുന്നു ജില്ലയിലെ അന്തരീക്ഷ ആർദ്രതാ നിരക്ക് എന്നത്. ഈ ഏപ്രിൽ 12ന് അത് 92 വരെയെത്തിയിരുന്നു. മുപ്പതിനും അൻപതിനും ഇടയിലുള്ള ഹ്യുമിഡിറ്റിയാണ് ഏറ്റവും സുഖകരമായ അന്തരീക്ഷം എന്നത്. എന്നാൽ അത് 92 വരെ ഉയർന്നപ്പോൾ പുഴുങ്ങിയിറങ്ങുന്ന അവസ്‌ഥയാണ് ഉരുവാകുക.

അങ്ങനെ കഴിഞ്ഞ മാസം മുണ്ടൂർ ഐആർടിസിയിൽ രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച് പാലക്കാട്ടെ താപനില 41 ഡിഗ്രി വരെ ഉയരുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന മാർച്ച് മാസത്തെ താപനിലയാണിത് എന്നതാണ്. സംസ്‌ഥാന ശാസ്ത്ര സാങ്കേതിക പരിസ്‌ഥിതി കൗൺസിലിന് കീഴിലുള്ള കാലാവസ്‌ഥാ വ്യതിയാന പഠനകേന്ദ്രം അടുത്തിടെ നടത്തിയ വിശദമായ പഠനത്തിൽ കേരളത്തിലെ തന്നെ ഏറ്റവും ഉയർന്ന താപനിലയുള്ള ജില്ലയായി പാലക്കാടിനെ കണ്ടെത്തുകയും ചെയ്തിരുന്നു.

 

നിലവിൽ മഴ കുറയുന്നതും ചൂട് കൂടുന്നതും അടക്കം പാലക്കാടൻ കാലാവസ്‌ഥയിൽ ഉണ്ടാകുന്ന അസാധാരണ മാറ്റങ്ങളെ ആഗോള താപനവുമായാണ് വിദഗ്‌ധർ ചേർത്തു വായിക്കുന്നത് തന്നെ. കേരളത്തിന്റെ ആകെ അന്തരീക്ഷത്തെ സ്വാധീനിക്കുന്ന പാലക്കാടിന്റെ കാലാവസ്‌ഥാ വ്യതിയാനത്തെപ്പറ്റി വിശദമായ പഠനം ആവശ്യമുണ്ടെന്നും വിദഗ്‌ധർ ചൂണ്ടിക്കാണിക്കുകയാണ്.

അതോടൊപ്പം തന്നെ ഇത്തവണ വേനലിന്റെ ആദ്യ വാരങ്ങളിൽ തന്നെ വെന്തുരുകിയ ജില്ലയിൽ സൂര്യാഘാതം അടക്കമുള്ള സംഭവങ്ങൾ റിപ്പോർട് ചെയ്‌തിരുന്നു. പാലക്കാട് മൂണ്ടൂരും കോങ്ങാടും കേരളശേരിയുമാണ് താപനില ഉയർന്നു നിൽക്കുന്ന പ്രദേശങ്ങൾ എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും  (4 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന് വധഭീഷണി  (5 hours ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്  (5 hours ago)

'തല' എന്ന് വിളിക്കരുത്, ദയവുചെയ്ത് മാന്യമായി പെരുമാറൂ, ഇതൊരു തീയേറ്ററല്ല; ആരാധകരോട് ആവശ്യപ്പെട്ട് അജിത്  (5 hours ago)

മണിപ്പൂരില്‍ സംഘര്‍ഷം; അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചു  (5 hours ago)

ലഹരി കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അഭിഭാഷക വീട്ടില്‍ മരിച്ച നിലയില്‍  (5 hours ago)

ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കൂട്ടി  (6 hours ago)

പാലക്കാടെത്തിയ ട്രെയിനിന്റെ പാഴ്‌സല്‍ ബോഗിയില്‍ നിന്ന് രണ്ട് ടണ്‍ പഴകിയ മത്സ്യം ഉദ്യോഗസ്ഥര്‍ പിടികൂടി  (6 hours ago)

സിനിമാ പ്രമോഷനെച്ചൊല്ലി മലയാള സിനിമയില്‍ ഉടലെടുത്ത വിവാദം; താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എന്‍.എം. ബാദുഷ  (6 hours ago)

തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ കേരളം മാതൃകയെന്ന് വി ശിവന്‍കുട്ടി  (6 hours ago)

സെക്രട്ടേറിയറ്റിനു മുന്നിലെ അടച്ചുപൂട്ടിയ സ്പാ ലൈസന്‍സ് ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ പിതാവിന്റെ പേരില്‍  (6 hours ago)

എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് ഹൈവേ റോഡില്‍ വിമാനം ലാന്‍ഡ് ചെയ്ത് പൈലറ്റ്; പൈലറ്റിന്റെ മനസാന്നിദ്ധ്യം കൊണ്ട് ഒഴിവായത് വന്‍ ദുരന്തം  (7 hours ago)

അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അനന്തരവന്‍  (7 hours ago)

ചൂരക്കറി വിവാദത്തിനുശേഷം ഇടതുസര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി സി.ദിവാകരന്‍  (7 hours ago)

Malayali Vartha Recommends