സങ്കടക്കാഴ്ചയായി... ബൈക്ക് യാത്രയ്ക്കിടയിൽ കുഴഞ്ഞു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

സങ്കടക്കാഴ്ചയായി... ബൈക്ക് യാത്രയ്ക്കിടയിൽ കുഴഞ്ഞു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. മയ്യിൽ കയരളം ഒറപ്പടി സ്വദേശി നൂറുദീൻ വില്ലയിൽ നാദിർ നൂറുദീനാ (42) ണ് മരിച്ചത്. ഇപ്പോൾ ചാലാട് ഹിറ മസ്‌ജിദിന് സമീപമാണ് താമസം.
ചാലാട് നിന്നു കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ ചൊവ്വാഴ്ച്ച വൈകുന്നേരം 5.30 ന് പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസിനടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്.
തുടർന്ന് ചാല മിംസ് ആശുപത്രിയിൽ അതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 10 മണിയോടെയാണ് മരിച്ചത്. ഒറപ്പടിയിലെ തെക്കേടത്ത് വീട്ടിലെ പരേതനായ കെ.പി നൂറുദീന്റെയും നദീറയുടെയും മകനാണ്. ഭാര്യ : ഐന. രണ്ടു മക്കളുണ്ട്.
"
https://www.facebook.com/Malayalivartha

























