Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ചെങ്കടലില്‍ ഹൂതികളെ ഇറക്കി ഹോര്‍മുസില്‍ കൊതുകു പട ! കടല്‍ യുദ്ധം ആളിക്കത്തിക്കാന്‍ ഇറാന്‍ ; ഇസ്രയേല്‍ നേരിട്ടിറങ്ങി

29 JULY 2026 08:13 PM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ ആരംഭിച്ച സൈനിക നീക്കങ്ങൾ അഞ്ച് മാസം പിന്നിടുമ്പോൾ, യുദ്ധം മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്. ഫെബ്രുവരി 28ന് ആരംഭിച്ച ഈ യുദ്ധം ഇറാന്റെ ആണവ കേന്ദ്രങ്ങളെയും സൈനിക ശേഷിയെയും തകർക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. എന്നാൽ, ഹ്രസ്വകാലം കൊണ്ട് അവസാനിക്കുമെന്ന് കരുതിയ ഈ പോരാട്ടം ഇപ്പോൾ ഒരു 'തന്ത്രപരമായ സ്തംഭനാവസ്ഥയിൽ' (Strategic stalemate) എത്തിനിൽക്കുകയാണ്. എങ്കിലും ഇടയ്ക്കിടെ മിസൈലാക്രമണങ്ങളും ഹോർമുസിൽ പിടിവലിയും നടക്കുന്നു .ഇപ്പോൾ  ഇറാൻ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കും സൗദി എണ്ണ നിലയങ്ങൾക്കും നേരെ വ്യാപക ആക്രമണ ശ്രമങ്ങൾ നടത്തിയിരിക്കയാണ് .  

ചെങ്കടലില്‍ ഹൂതികളെ ഇറക്കി അമേരിക്കയെ പ്രതിസന്ധിയിൽ ആക്കാനാണ് ഇറാന്റെ പ്ലാൻ  . ..ഹോര്‍മുസില്‍ ആണെങ്കിൽ കൊതുകു പടയെ നിരത്തിരിക്കയാണ് .mosquito flees എന്ന ഇറാൻ ആക്രമണ ബോട്ടുകൾ  അമേരിക്കയുടെ കപ്പലുകളെ അപേക്ഷിച്ച് വളരെ ചെറുതാണ് . കടലിൽ അവയെ കണ്ടെത്താൻ തന്നെ താരതമ്യേന ബുദ്ധിമുട്ടാണ് . . ഹോർമുസ് കടലിടുക്കിൽ മിന്നലാക്രമണങ്ങൾ നടത്താനും, വലിയ കപ്പലുകളെ കൂട്ടമായി വളഞ്ഞുനിന്ന് പ്രതിരോധത്തിലാക്കാനും ഇവയാണ് ഉപയോഗിക്കുന്നത്.  ഒന്നിച്ച് വളഞ്ഞുനിന്ന് വലിയ കപ്പലുകളെയും പടക്കപ്പലുകളെയും ആക്രമിക്കുന്ന രീതിയാണ് കൊതുക് പടയ്ക്ക് . വലിയ യുദ്ധക്കപ്പലുകളെ അപേക്ഷിച്ച് നിർമ്മാണച്ചെലവ് വളരെ കുറവെങ്കിലും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും.  ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെ നിയന്ത്രിക്കാനും ഭീഷണിപ്പെടുത്താനും ഇറാൻ ഈ സംവിധാനം ഉപയോഗിക്കുകയാണ് . ഇത് വഴി കടല്‍ യുദ്ധം ആളിക്കത്തിക്കാന്‍ ഇറാന്‍ ഉദ്ദേശിക്കുന്നു . എന്നാൽ ട്രംപ് ഇപ്പോൾ സമവായത്തിന്റെ പാതയിലാണ് . എലെക്ഷന് മുൻപ് എങ്ങനെയെങ്കിലും യുദ്ധം അവസാനിപ്പിക്കാനുള്ള തന്ത്രപ്പാടാണ് ട്രംപിനുള്ളത് . അല്ലെങ്കിൽ തന്റെ കാര്യം പരുങ്ങലിൽ ആകുമെന്ന് ട്രമ്പിനും നല്ല ബോധ്യമുണ്ട് . എന്നാൽ  US മാറിയാലും ഇറാനെ ഞങ്ങൾ തീർത്തോളമെന്ന് നെതന്യാഹു പക്ഷം ആവർത്തിക്കുന്നു .

ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തുന്ന സംഭവവികാസങ്ങളാണ് ഇന്ന് പുലർച്ചെ മധ്യപൂർവ്വേഷ്യയിൽ അരങ്ങേറിയത്.
ഇറാൻ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണത്തിന് ശ്രമിച്ചു... എന്നാൽ അമേരിക്കയുടെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനം ആ ആക്രമണം തടഞ്ഞുവെന്നാണ് അമേരിക്കൻ സൈനിക വൃത്തങ്ങൾ അറിയിക്കുന്നത്.ചില റിപ്പോർട്ടുകൾ പ്രകാരം ജോർദാനും തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് വന്ന മിസൈലുകൾ തടഞ്ഞു. ഇതോടെ മധ്യപൂർവ്വേഷ്യയിൽ മണിക്കൂറുകൾക്കുള്ളിൽ അതീവ സംഘർഷാവസ്ഥ രൂപപ്പെട്ടു.  അമേരിക്ക ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് നയപരമായ ചർച്ചകൾക്ക് ശ്രമിക്കുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്.

മധ്യ-പടിഞ്ഞാറൻ ഇറാനിൽ നിന്ന് വിക്ഷേപിച്ച മുഴുവൻ മിസൈലുകളും യുഎസ് പാട്രിയറ്റ് ബാറ്ററികളും ജോർദാൻ വ്യോമ പ്രതിരോധ സംവിധാനങ്ങളും ചേർന്ന് വിജയകരമായി തടഞ്ഞതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, മേഖലയിൽ അമേരിക്കൻ സേന ഉയർന്ന ജാഗ്രത തുടരുകയാണ്. അതേസമയം, മിസൈലുകൾ പൂർണമായും തടഞ്ഞെന്ന യുഎസ് വാദം തള്ളിയ ഇറാൻ മാധ്യമങ്ങൾ ആക്രമണത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സൂചിപ്പിച്ചു.

ആക്രമണശ്രമത്തിന് പിന്നാലെ അമേരിക്ക കാത്തുനിന്നില്ല. സൗദി അറേബ്യയുമായി ചേർന്ന് ഇറാഖിലുള്ള ഇറാൻ അനുകൂല സായുധസംഘങ്ങളുടെ താവളങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി. ഡ്രോൺ കേന്ദ്രങ്ങൾ... ആയുധ സംഭരണശാലകൾ... മിസൈൽ ലോഞ്ച് കേന്ദ്രങ്ങൾ... ഇവയെല്ലാം ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയുടെ സന്ദേശം വ്യക്തമാണ്... "ഞങ്ങളുടെ സൈനികരെയും താവളങ്ങളെയും ആക്രമിച്ചാൽ അതിന് ശക്തമായ മറുപടി ഉണ്ടാകും

അതിനിടെ, സൗദിയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്ക് നേരെ ഇറാഖ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇറാൻ അനുകൂല സായുധസംഘങ്ങൾ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾക്ക് സൗദി അറേബ്യ ശക്തമായ തിരിച്ചടി നൽകി. യുഎസ് സെൻട്രൽ കമാൻഡുമായി ഏകോപിപ്പിച്ച് ഇറാഖിലെ ഇറാൻ അനുകൂല സായുധ കേന്ദ്രങ്ങളിൽ സൗദി സായുധ സേന പുലർച്ചെ കൃത്യമായ സൈനിക ആക്രമണം നടത്തിയതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി വ്യക്തമാക്കി.

കിഴക്കൻ പ്രവിശ്യയിലെയും റിയാദിലെയും എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തുടർച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. സ്വന്തം പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ഉചിതമായ സമയത്തും സ്ഥലത്തും തിരിച്ചടിക്കാൻ സൗദിക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രാലയം, സൗദിക്കെതിരായ ആക്രമണങ്ങൾക്ക് തങ്ങളുടെ മണ്ണ് വിട്ടുനൽകുന്നില്ലെന്ന് ഉറപ്പാക്കാൻ ഇറാഖ് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം, അമേരിക്കയുമായുള്ള സൈനിക ഏറ്റുമുട്ടലിൽ ഇതുവരെ 350 സർക്കാർ ജീവനക്കാർ കൊല്ലപ്പെട്ടതായി ഇറാൻ സർക്കാർ വക്താവ് ഫാത്തിമ മുഹാജറാനി സ്ഥിരീകരിച്ചു. യുഎസ് വ്യോമാക്രമണങ്ങളിൽ ബുഷെഹർ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെടുകയും പ്രധാന റോഡുകൾക്കും പാലങ്ങൾക്കും തുരങ്കങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

കടുത്ത പ്രതികൂല കാലാവസ്ഥയെയും തകർന്ന അടിസ്ഥാന സൗകര്യങ്ങളെയും അതിജീവിച്ച് അതിർത്തികളിൽ സൈന്യം കർശന കാവൽ തുടരുകയാണെന്നും തകർന്ന റോഡുകളും പാലങ്ങളും പുനഃസ്ഥാപിക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും ഇറാൻ വക്താവ് കൂട്ടിച്ചേർത്തു.

യുഎസിന്റെ കൈവശം ആവശ്യത്തിലധികം ആയുധ ശേഖരമുണ്ടെന്ന് ട്രംപ്  ആഭ്യന്തര മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സമാധാന കരാര്‍ ലംഘിക്കപ്പെട്ട പശ്ചാത്തലത്തില്‍, മധ്യസ്ഥര്‍ വഴി തെഹ്‌റാനും വാഷിംഗ്ടണും തമ്മില്‍ സന്ദേശങ്ങള്‍ കൈമാറുന്നുണ്ടെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഘായി പറഞ്ഞിരുന്നത്. ഇതിനിടെയാണ് വീണ്ടും അശാന്തിയുടെ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.

അതേസമയം, ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ച ശേഷം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ആദ്യമായി കൂടിക്കാഴ്ച നടത്തി. അടച്ചിട്ട മുറിയിൽ 90 മിനിറ്റാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്. ഇറാനിലെ യുദ്ധത്തിന്റെ ഭാവിയെ കുറിച്ച് ചർച്ച ചെയ്തുവെന്നാണ് വിവരം. ചർച്ചകൾ മികച്ചതായിരുന്നുവെന്ന് നെതന്യാഹു വിശേഷിപ്പിച്ചു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ നേതാക്കൾ പരസ്യപ്പെടുത്തിയില്ല.  ഇറാന് ആണവായുധങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുക എന്ന പൊതു ലക്ഷ്യത്തോടെയും ഒപ്പം മറ്റു ലക്ഷ്യങ്ങളെ കുറിച്ചും സുഹൃത്തായ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്തി. ഡോണൾഡ് ട്രംപുമായി നടത്തിയ സംഭാഷണങ്ങളിൽ ഏറ്റവും മികച്ച ഒന്നായിരുന്നു ഇതെന്നും നെതന്യാഹു വിശേഷിപ്പിച്ചു.

ഇറാൻ യുദ്ധത്തിന്റെ ഭാവിയെ കുറിച്ച് ഇരു നേതാക്കളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധമുള്ള സ്ഥലങ്ങളെ കുറിച്ച് ഇസ്രയേൽ ഇന്റലിജൻസ് ശേഖരിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചർച്ച ചെയ്യാൻ നെതന്യാഹു തയാറെടുക്കുന്നു എന്ന റിപ്പോർട്ടുകളെ ചർച്ചയ്ക്ക് മുൻപ് ട്രംപ് പരസ്യമായി വിമർശിച്ചിരുന്നു. ഇറാൻ വിഷയത്തിൽ രണ്ട് നേതാക്കൾക്കും ഇടയിൽ
  ചില വ്യത്യാസങ്ങളുണ്ടെന്നും ട്രംപ് തിങ്കളാഴ്ച സമ്മതിച്ചിരുന്നു. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപ് ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. ഇറാനെ കൂടാതെ ഗാസ, ലബനൻ, പശ്ചിമേഷ്യൻ നയതന്ത്രം ഇവയൊക്കെ ഇരു നേതാക്കളുടെയും ചർച്ചകളിൽ വിഷയങ്ങളായി എന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും തമ്മിലുള്ള ബന്ധത്തിൽ പ്രകടമായ വിള്ളലുകൾ തെളിയുന്നു എന്ന റിപ്പോർട്ടുകളും വരുന്നു . മുൻകാല സന്ദർശനങ്ങളിൽ ലഭിച്ചിരുന്ന ഊഷ്മളമായ സ്വീകരണത്തിൽ നിന്നും വലിയ മാറ്റത്തോടെയായിരുന്നു ഇത്തവണ നെതന്യാഹു വാഷിങ്ടണിലെത്തിയത്. ഫെബ്രുവരി 28ന് ഇറാനെതിരെ ആരംഭിച്ച സംയുക്ത സൈനിക നടപടികൾക്ക് ശേഷം ഇരു നേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.

കൂടിക്കാഴ്ചയ്ക്കായി നെതന്യാഹു വാഷിങ്ടണിലെത്തിയപ്പോൾ അന്തരീക്ഷം ഏറെ തണുപ്പൻ അവസ്ഥയിലായിരുന്നു. ട്രംപ് വീണ്ടും അധികാരത്തിലെത്തിയ ശേഷം നെതന്യാഹു നടത്തുന്ന ഏഴാമത്തെ അമേരിക്കൻ സന്ദർശനമാണിതെങ്കിലും, ഇരു നേതാക്കളും തമ്മിലുള്ള ബന്ധം മുൻപെങ്ങുമില്ലാത്തവിധം സങ്കീർണമായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹുവിനോടുള്ള തന്റെ അതൃപ്തി ട്രംപ് പരസ്യമാക്കിയിരുന്നു. ഇറാന്റെ 'പിക്ആക്സ് മൗണ്ടൻ' ഭൂഗർഭ ആണവനിലയം വീണ്ടും പുനർനിർമിക്കുന്നുവെന്ന ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിവരങ്ങൾ നെതന്യാഹു മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ട്രംപിന്റെ രൂക്ഷമായ പ്രതികരണം.

ആഴ്ചകളോളം നീണ്ട നയതന്ത്ര പരിശ്രമങ്ങൾക്കൊടുവിലാണ് നെതന്യാഹുവിന് വൈറ്റ് ഹൗസിലേക്ക് ക്ഷണം ലഭിച്ചത്. മാധ്യമങ്ങൾക്ക് പ്രവേശനമില്ലാതെ തികച്ചും രഹസ്യസ്വഭാവത്തോടെയായിരുന്നു കൂടിക്കാഴ്ച സംഘടിപ്പിച്ചിരുന്നത്. സാധാരണ നയതന്ത്ര പ്രോട്ടോക്കോളുകളിൽ നിന്ന് വ്യത്യസ്തമായി വൈറ്റ് ഹൗസിന്റെ പാർശ്വകവാടത്തിലൂടെയാണ് നെതന്യാഹു അകത്തുകയറിയത്. ഉഭയകക്ഷി ചർച്ചകളിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരും പങ്കെടുത്തു.

കൂടിക്കാഴ്ചയ്ക്ക് ശേഷം ഭിന്നമായ സന്ദേശങ്ങളാണ് ഇരുപക്ഷത്തുനിന്നും പുറത്തുവന്നത്. കൂടിക്കാഴ്ച മികച്ചതായിരുന്നു എന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലെവിറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചപ്പോൾ, തങ്ങൾ തമ്മിൽ നടന്ന ഏറ്റവും മികച്ച ചർച്ചകളിലൊന്നാണിതെന്ന് നെതന്യാഹു പ്രതികരിച്ചു. എന്നാൽ, ഈ കൂടിക്കാഴ്ചയെക്കുറിച്ചോ ചർച്ച ചെയ്ത വിഷയങ്ങളെക്കുറിച്ചോ ട്രംപ് ഔദ്യോഗികമായി കൂടുതൽ പ്രതികരണങ്ങൾക്ക് തയ്യാറായിട്ടില്ല. മേഖലയിലെ സൈനിക നടപടികളിലും നയതന്ത്ര സമീപനങ്ങളിലും ഇരു നേതാക്കളും തമ്മിലുള്ള വിടവ് വർധിച്ചുവരുന്നതിന്റെ സൂചനയായാണ് വിദേശകാര്യ നിരീക്ഷകർ ട്രംപിന്റെ ഈ മൗനത്തെ വിലയിരുത്തുന്നത്.

ഇതിനിടയിലാണ് യമനിലെ ഹൂതികൾ ഇറാന് പിന്തുണയുമായി ശക്തമായി രംഗപ്രവേശം ചെയ്യുന്നത്. ഈ ഇടപെടൽ യുദ്ധത്തെ ഒരു പ്രാദേശിക പ്രശ്നം എന്നതിൽ നിന്ന് ആഗോള സമുദ്ര സുരക്ഷാ പ്രതിസന്ധിയാക്കി മാറ്റിയിരിക്കുകയാണ്.

ഹോർമുസ് കടലിടുക്കും, ബാബുൽ-മൻദബ് കടലിടുക്കും. ഇറാൻ ഹോർമുസ് കടലിടുക്കിൽ ഭീഷണി ഉയർത്തുമ്പോൾ, ഹൂതികൾ ചെങ്കടലിലെ ബാബുൽ മൻദബ് പാതയിലാണ് ആക്രമണം നടത്തുന്നത്. ലോകത്തെ ആകെ വാണിജ്യത്തിന്റെ 12 ശതമാനവും കടന്നുപോകുന്നത് ഈ ചെങ്കടൽ-സൂയസ് കനാൽ വഴിയാണ്. ഹൂതികളുടെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ കാരണം പ്രധാന കപ്പൽ കമ്പനികളെല്ലാം ആഫ്രിക്കൻ വൻകര ചുറ്റി വളരെ ദൂരം സഞ്ചരിച്ചാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. ഇത് ചരക്കുകൂലി കുതിച്ചുയരാനും ആഗോളതലത്തിൽ വിലക്കയറ്റത്തിനും കാരണമാകുന്നു.

ഇസ്രായേൽ പ്രതിരോധ സേനയും അതീവ ജാഗ്രതയിലാണ്. ഗാസ, ലെബനൻ, സിറിയ, ഇറാൻ എന്നീ നാല് ദിശകളിൽ നിന്നും ഭീഷണിയുള്ളതിനാൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ പൂർണ സജ്ജമാണ്.  ആവശ്യമെങ്കിൽ മുൻകൈയെടുത്ത് ആക്രമണം നടത്താനും ഇസ്രായേൽ തയ്യാറാണെന്നാണ് വിലയിരുത്തൽ.

ലോകം ഇപ്പോൾ ഭയപ്പെടുന്നത് മറ്റൊരു കാര്യത്തെയും കുറിച്ചാണ്. ഹോർമുസ് കടലിടുക്കിലൂടെ ലോകത്തിലെ വലിയൊരു ശതമാനം എണ്ണയാണ് കടന്നുപോകുന്നത്.സംഘർഷം രൂക്ഷമായാൽ എണ്ണവില കുതിച്ചുയരാം. ഇന്ധനവില വർധിക്കാം. ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാകാം.   ഇന്ത്യ ഉൾപ്പെടെയുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങൾക്കും ഇത് വലിയ വെല്ലുവിളിയാകും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (10 minutes ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (12 minutes ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (16 minutes ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (26 minutes ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (27 minutes ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (55 minutes ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (1 hour ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (1 hour ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (2 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (2 hours ago)

ഓപ്പറേഷൻ തൂഫാൻ:  (2 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (2 hours ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (2 hours ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (2 hours ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (3 hours ago)

Malayali Vartha Recommends