ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം... സെപ്റ്റംബർ ബുക്കിങ് 15ന് ശേഷം

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനത്തിന് പ്രിയമേറുന്നു. ഓഗസ്റ്റിലെ ബുക്കിങ് പൂർണമായി. ഓഗസ്റ്റ് നാലിനാണ് വെർച്വൽ ദർശനം ആരംഭിക്കുക.
ബുക്ക് ചെയ്തവർ ദർശനം റദ്ദാക്കിയെങ്കിൽ മാത്രമേ ഇനി മറ്റുള്ളവർക്ക് അവസരം ലഭിക്കുകയുള്ളൂ. സെപ്റ്റംബറിലെ ബുക്കിങിന് ഓഗസ്റ്റ് 15നു ശേഷം സൈറ്റ് തുറക്കുന്നതാണ്. ചൊവ്വ, വ്യാഴം ദിവസങ്ങളിലായി ആഴ്ചയിൽ രണ്ടുതവണ മാത്രമാണ് വെർച്വൽ ദർശനം ഉള്ളത്.
"
https://www.facebook.com/Malayalivartha

























