സങ്കടക്കാഴ്ചയായി... കോഴിക്കോട് തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു

സങ്കടക്കാഴ്ചയായി... നരിക്കുനി കാരുകുളങ്ങര പുതുശ്ശേരിപാലത്ത് തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു. കാവുംപൊയിൽ വയപ്പുറത്ത് താമസിക്കുന്ന കൊട്ടയോട്ട് താഴം വേലാകണ്ടിയിൽ റഊഫ്–സബീന ദമ്പതികളുടെ മകൾ ഹന ഫാത്തിമ (5) ആണ് മരിച്ചത്..
വീട്ടുവളപ്പിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ വീടിനോട് ചേർന്ന തോട്ടിലേക്ക് ഹന വഴുതി വീഴുകയായിരുന്നു. തുടർന്ന് കുട്ടിയെ ഉടൻ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും, നില ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. മൂർഖൻകുണ്ട് നെടിയനാട് ജിഎംഎൽപി സ്കൂളിലെ എൽകെജി വിദ്യാർത്ഥിനിയായിരുന്നു ഹന ഫാത്തിമ.
https://www.facebook.com/Malayalivartha

























