Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.. സംസ്ഥാനത്ത് അടുത്ത നാല് ദിവസവും വ്യാപകമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...


ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും..854 രൂപ ചെലവ് വരുന്ന 16 ഇനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ആഗസ്റ്റ് 10 മുതല്‍ 20 വരെ വിതരണം ചെയ്യും..


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്.. 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്..


അമിത്ഷാ എവിടെ പാർലമെൻ്റിലെത്താൻ ഭയക്കുന്നു.. സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ..ഇഡിയറ്റ് പരാമർശത്തിന് പിന്നാലെ സഭയിൽ ഭരണപക്ഷം ബഹളം തുടങ്ങി..

25-കാരനുമായി 12 വയസ്സുകാരിക്ക് മുടിഞ്ഞ പ്രേമം..! കൂട്ടുകാരിയുടെ വീട്ടിൽ ബുക്ക് വാങ്ങി നേരെ പോയത് അവിടേക്ക്..! പൂനെയിലിട്ട് തൂക്കി RPF

29 JULY 2026 07:00 PM IST
മലയാളി വാര്‍ത്ത

ആലുവയിൽനിന്ന് കാണാതായ 12 വയസ്സുകാരിയെ മഹാരാഷ്ട്രയിലെ പുണെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. പെൺകുട്ടിയോടൊപ്പം ഓച്ചിറ സ്വദേശിയായ 25 വയസ്സുകാരൻ ഉണ്ടായിരുന്നതായും ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തതായും അധികൃതർ അറിയിച്ചു. ആലുവ കരുമാലൂരിൽ നിന്ന് ശനിയാഴ്ച രാത്രി എട്ടരയോടെയാണ് കുട്ടിയെ കാണാതായത്.

 

കൂട്ടുകാരിയുടെ വീട്ടിൽനിന്നും പുസ്തകം വാങ്ങിവരാം എന്നുപറഞ്ഞ് പോയ കുട്ടിയെ കാണാതാവുകയായിരുന്നു. പോകുമ്പോൾ കുട്ടിയുടെ കൈയിൽ അമ്മയുടെ മൊബൈൽ ഫോൺ ഉണ്ടായിരുന്നുവെങ്കിലും അത് പിന്നീട് സ്വിച്ച് ഓഫ് ആയി. കാസർകോടാണ് അവസാനായി ടവർ ലൊക്കേഷൻ കാണിച്ചത്.

 

 

 

സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ നീക്കങ്ങളാണ് കുട്ടിയെ കണ്ടെത്തുന്നതിൽ നിർണ്ണായകമായത്. പ്രതിയുടെ സുഹൃത്തിന്റെ ഫോണിൽ നിന്ന് സന്ദേശങ്ങൾ അയപ്പിച്ച് പ്രതിയെക്കൊണ്ട് ഫോൺ ഓൺ ചെയ്യിച്ചാണ് പോലീസ് ലൊക്കേഷൻ തിരിച്ചറിഞ്ഞത്.

ധാരാവി പോലെയുള്ള അതീവ ജനനിബിഡമായ സ്ഥലങ്ങളിലൂടെ പ്രതി സഞ്ചരിച്ചിരുന്നതിനാൽ ലൊക്കേഷൻ കണ്ടെത്തുന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കേരള പോലീസും ആർപിഎഫും സംയുക്തമായാണ് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.

നിസാമുദ്ദീൻ എക്‌സ്പ്രസ്സിൽ ഇവർ പുണെയിലേക്ക് വരുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് താനെയിൽ നിന്ന് എത്തിയ പോലീസ് സംഘം പുണെ സ്റ്റേഷനിൽ കാത്തുനിന്നു. വൈകുന്നേരം ഏകദേശം നാല് മണിയോടെ ട്രെയിൻ എത്തിയപ്പോൾ, ജനറൽ കമ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്.

സംസ്ഥാന പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവി എന്നിവർ നിരന്തരം ഇതര സംസ്ഥാന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അന്വേഷണം ഏകോപിപ്പിച്ചിരുന്നു. നേരത്തെ, കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നും പോലീസ് വേണ്ടവിധത്തിൽ അന്വേഷണം നടത്തുന്നില്ലെന്നും കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.

അതേസമയം, മാതാപിതാക്കൾ കുട്ടികളെ കൃത്യമായി ശ്രദ്ധിക്കണമെന്നും അവരുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു. കുട്ടികളെ കൈവിട്ടുപോകാതെ പരിപാലിക്കേണ്ടത് കുടുംബങ്ങളുടെ ഉത്തരവാദിത്വമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്ക് കൊടും മഴ..! പ്രവചനത്തിന് മുന്നേ തെക്ക് രാവിലെ മഴ...! ദേ ഇവിടെ അവധി..!  (17 minutes ago)

ഇറാന്റെ നരബലി !കഴുത്തറുത്ത് ചോര കുടിച്ച് മുജ്തബ..! 48 മണിക്കൂറിനുളളിൽ പിക്കാക്‌സ് മല തകർക്കും..!! ട്രംപിൻറെ മുന്നറിയിപ്പ്  (20 minutes ago)

പഞ്ചാബ് സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനി ഷോക്കേറ്റു മരിച്ചു  (27 minutes ago)

അഷറഫ് പറഞ്ഞത് സത്യം പോലീസിനെ ഞെട്ടിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്..! വാരിയെല്ലൊടിഞ്ഞ് ചതഞ്ഞു...  (34 minutes ago)

പട്ടായ കാണാന്‍ പോയ ഇന്ത്യന്‍ യുവാക്കളെ ബന്ദികളാക്കി പണം ആവശ്യപ്പെട്ടു  (40 minutes ago)

കാവ്യയും നീഷ്‌മയും പറഞ്ഞാൽ ജിജിൻ എന്തും ചെയ്യും..! മൂന്നെണ്ണവും ലഹരി അടിച്ച് കിളിപാറിയ നിലയിൽ 1 കോടി രൂപ കീർത്തനയുടെ അകൗണ്ടിൽ..!!  (40 minutes ago)

25-കാരനുമായി 12 വയസ്സുകാരിക്ക് മുടിഞ്ഞ പ്രേമം..! കൂട്ടുകാരിയുടെ വീട്ടിൽ ബുക്ക് വാങ്ങി നേരെ പോയത് അവിടേക്ക്..! പൂനെയിലിട്ട് തൂക്കി RPF  (47 minutes ago)

കക്ഷി ചേരാനുള്ള നടി അന്‍സിബ ഹസന്റെ ആവശ്യത്തിനെതിരെ നടി ശ്വേത മേനോന്‍  (48 minutes ago)

യുവതിയെ ബൈക്കില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

ആശുപത്രി ശുചിമുറിയിലെ മാലിന്യം തള്ളുന്ന ബക്കറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം  (2 hours ago)

സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിച്ച 4,996 ടെലിഗ്രാം ചാനലുകള്‍ പൂട്ടി; ക വ്യാജ പതിപ്പുകള്‍ തടയുന്നത് സംബന്ധിച്ച് സുരേഷ് ഗോപി അയച്ച കത്തിനു മറുപടി  (2 hours ago)

നടന്റെ പേര് മാറ്റിപ്പറഞ്ഞത് ഉടന്‍ തിരുത്ത് നടത്തി ചെന്നിത്തല  (2 hours ago)

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ വിജയ് സര്‍ക്കാര്‍  (2 hours ago)

ജോണ്‍ ബ്രിട്ടാസിനെ പരിഹസിച്ച് വിനായകന്‍  (2 hours ago)

നടി ലക്ഷ്മി പ്രിയയ്ക്ക് എതിരെ കേസ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് നടി അന്‍സിബ  (3 hours ago)

Malayali Vartha Recommends