കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ലോംഗ്ജമ്പിൽ ഇന്ത്യയുടെ മലയാളി താരം എം.ശ്രീശങ്കറിന് വെള്ളി...

കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ലോംഗ്ജമ്പിൽ ഇന്ത്യയുടെ മലയാളി താരം എം.ശ്രീശങ്കറിന് വെള്ളി. 8.09 മീറ്റർചാടിയാണ് ശ്രീശങ്കർ വെള്ളി സ്വന്തമാക്കിയത്. 2022ലെ കോമൺവെൽത്ത് ഗെയിംസിലും ശ്രീശങ്കർ വെള്ളി കരസ്ഥമാക്കിയിരുന്നു. അന്ന് 8.08 മീറ്റർ താണ്ടിയായിരുന്നു ശ്രീശങ്കർ വെള്ളി സ്വന്തമാക്കിയത്.
8.15മീറ്റർ ചാടിയ ജമൈക്കയുടെ താജെ ഗെയിലിനാണ് ഇത്തവണ സ്വർണം ലഭിച്ചത്. 8.08 മീറ്റർ ചാടിയ സ്കോട്ട്ലാൻഡിന്റെ സ്റ്റീഫൻ മക്കെൻസിക്കാണ് വെങ്കലം . രണ്ടാം ശ്രമത്തിൽ തന്നെ 8.09 മീറ്ററിലേക്ക് ചാടിയെത്തിയ ശ്രീശങ്കറിന് പക്ഷേ അവസാന ജമ്പുകളിൽ ആ മികവ് തുടരാൻ കഴിഞ്ഞില്ല. നാലാം ശ്രമത്തിലാണ് തജായ് ഗെയ്ൽ 8.15 മീറ്റർ ചാടി ശ്രീശങ്കറിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയത്. മറ്റൊരു ഇന്ത്യൻ താരം ലോകേഷ് സത്യനാഥൻ (7.97 മീറ്റർ) അഞ്ചാം സ്ഥാനത്തായി.
അതേസമയം 2022-ൽ ബർമിങ്ങാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും ശ്രീശങ്കർ വെള്ളി മെഡൽ നേടിയിരുന്നു.
https://www.facebook.com/Malayalivartha
























